കൊവിഡ് അതിജീവിക്കുന്നതിനായി ജൈവ പച്ചക്കറി സ്റ്റാളുമായി മിമിക്രി താരം

Divya John
കൊവിഡ് അതിജീവിക്കുന്നതിനായി ജൈവ പച്ചക്കറി സ്റ്റാളുമായി മിമിക്രി താരം രംഗത്ത്. അതെ അനഗ്നെ ഒന്ന്  തോൽക്കുന്നവനല്ല ഈ ശിവദാസൻ. എന്തുതന്നെയായാലും പഴയതുപോലെ കാര്യങ്ങള്‍ മുന്‍പോട്ടുപോകില്ലെന്നു തിരിച്ചറിയുന്നവര്‍ ട്രാക്ക് മാറ്റിചവിട്ടാന്‍ ശ്രമിക്കുകയാണ്.  അങ്ങനെയാണ് നമ്മുടെ താരവും ട്രാക്ക് മാറ്റിയത്. കൊവിഡ് കാലം പലര്‍ക്കും പലതാണ്. ചിലര്‍ മഹാമാരിയേല്‍പ്പിച്ച പ്രഹരത്തില്‍ തരിച്ചു നില്‍ക്കുമ്പോള്‍ മറ്റുപലര്‍ വളരെ വേഗം യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടു അതിജീവനത്തിനുള്ള ശ്രമങ്ങളിലാണ്.

 മാത്രമല്ല കൊവിഡില്‍ മൂലയ്ക്കായി പോയ വലിയൊരു വിഭാഗമാണ് ചലച്ചിത്ര, കോമഡി താരങ്ങളും. അതീജീവനം തേടിയുള്ള യാത്രയിലാണ് പ്രശസത മിമിക്രി കലാകാരന്‍ ശിവദാസന്‍ മട്ടന്നൂര്‍. സിനിമ സെറ്റുകളിലും ചാനലുകളിലും ഉത്സവപറമ്പുകളിലും തിരക്കിട്ട് ഓടിനടന്നിരുന്ന കലാകാരന്‍മാരെ കൊവിഡ് ജീവിതത്തിന്‍റെ അരികിലേക്കു തള്ളിമാറ്റിയിരിക്കുകയാണ്. വീട്ടിലെ ഏക സെലിബ്രിറ്റിയാണെന്നാണു മിമിക്രി കലാകാരൻ മട്ടന്നൂർ ശിവദാസൻ കരുതിയത്.  എന്നാൽ വീട്ടിലെ എല്ലാവരും കലാകാരന്മാരാണ് എന്നതാണ് ശിവദാസന്റെ വീട്ടിലെ അവസ്ഥ.  

66 വയസ്സുള്ള അമ്മ രമണി, പെങ്ങൾ അങ്കണവാടി ജീവനക്കാരി ശിവമണി, പെങ്ങളുടെ മകൾ പയ്യന്നൂർ വനിതാ പോളിടെക്നിക് കോളജ് വിദ്യാർഥിനി ശിവകാവ്യ, ശിവദാസന്റെ ഭാര്യ ജിംന, ഇളയമ്മയുടെ മകൾ ശരണ്യ കൃഷ്ണൻ, ‌ എന്തിന് ഒൻപതു വയസ്സുള്ള മകൾ ശിവശ്രീ വരെ സ്റ്റേജിലേക്ക്. അതും അഭിനയം മുതൽ  ഡപ്പാംകൂത്ത് വരെ. ‘‘ജീവിതം സന്തോഷമുള്ളതാക്കാൻ ദൈവം തന്നതാണ് കല എന്നാണു അവരേവരും പറയുന്നത്. 

ആത്മ മിത്രമായ സതീഷ് കൊതേരിയുമായി ചേര്‍ന്ന് കൊതേരിയില്‍ ജൈവപച്ചക്കറി കടയാണ് ശിവദാസന്‍ തുടങ്ങിയിരിക്കുന്നത്. ഇത് ഉപജീവനമാര്‍ഗം മാത്രമല്ല കര്‍ഷകര്‍ക്കൊരു സഹായം കൂടിയാണെന്നു ശിവദാസന്‍ പറയുന്നു. കോമഡി സ്റ്റാറിലടക്കം നിരവധി ചാനല്‍പരിപാടികളില്‍ താരമായ ശിവദാസന്‍ സിനിമകളിലും സീരിയലിലും അഭിനയിച്ചിട്ടുണ്ട്.കേരളത്തിലെ തന്നെ അറിയപ്പെടുന്ന മിമിക്രിതാരം കൂടിയാണ് ഇദ്ദേഹം. 

കഴിഞ്ഞ ജൂലായ് 13നാണ് ഈ കട തുടങ്ങുന്നത്. ഒരു മാസം പിന്നിടുമ്പോള്‍ ആവശ്യക്കാരുടെ തിരക്ക് കൂടിവരികയാണെന്നും കച്ചവടം നല്ലരീതിയില്‍ മുന്‍പോട്ടു പോകുന്നുണ്ടെന്നും ശിവദാസന്‍ പറയുന്നു.ഇങ്ങനെ വിറ്റുകിട്ടുന്ന ലാഭവിഹിതത്തിന്‍റെ ഒരു പങ്ക് സാമ്പത്തിക വിഷമതകള്‍ നേരിടുന്ന കലാകാരന്‍മാരുടെ കുടുംബത്തിന് സഹായം ചെയ്യാനായി ഉപയോഗിക്കുമെന്നും ശിവദാസന്‍ പറഞ്ഞു.  വിഷരഹിതമായ പച്ചക്കറികള്‍ തങ്ങള്‍ കര്‍ഷകരില്‍ നിന്നും നേരിട്ടു ശേഖരിച്ചു ആവശ്യക്കാര്‍ക്ക് വിതരണംചെയ്യുകയാണ്.   

Find Out More:

Related Articles: