ഇടുക്കിയിൽ ശക്തമായ മഴ; കുമളിയിൽ ഉരുൾപൊട്ടൽ, മൂന്നാർ, മറയൂർ ഒറ്റപ്പെട്ടു തന്നെ

Divya John

ഇടുക്കി∙ കാലവര്‍ഷക്കെടുതിയില്‍ ഇന്ന് 12 പേര്‍ മരിച്ചു. ഇതോടെ മരണസംഖ്യ 22 ആയി. ജില്ലയിൽ പലയിടത്തും ശക്തമായ മഴ തുടരുന്നു. കുമളി വെള്ളാരംകുന്നിൽ പുലർച്ചെ 5 ന് ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് 2 വീടുകൾക്ക് ഭാഗികമായ തകരാർ. വീട്ടുകാർ ‍മാറി താമസിച്ചതിനാൽ ദുരന്തം ഒഴിവായി. മൂന്നാർ, മറയൂർ, മാങ്കുളം എന്നിവ പൂർണമായി ഒറ്റപ്പെട്ടു. പീരുമേട്, കട്ടപ്പന എന്നിവിടങ്ങളിൽ മണ്ണിടിച്ചിൽ വ്യാപകമാണ്. ഹൈറേഞ്ചിൽ പലയിടത്തും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതായി ജില്ലാഭരണകൂടം അറിയിച്ചു. 

 

ഇടുക്കി അണക്കെട്ടിൽ 1 ദിവസത്തിനിടെ 8 അര അടി വെള്ളം ഉയർന്നു. നിലവിൽ ജലനിരപ്പ്  2329.64 അടിയാണ്. കഴിഞ്ഞ വർഷം ഈ സമയം 2398.40 അടിയായിരുന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് 135.53 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം അണക്കെട്ടിൽ ഒഴുകിയെത്തി. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് 194 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.

Find Out More:

Related Articles: