കല്യാണത്തെക്കുറിച്ച് ചർച്ച ചെയ്തപ്പോഴുള്ള സംഭവം എപ്പിസോഡിലും വന്നുവെന്ന് നിഷ സാരംഗ്! ഞാൻ ഭാര്യയ്ക്കൊപ്പം പോവുമ്പോൾ മറ്റേത് എവിടെ എന്നൊക്കെ ചോദിക്കാറുണ്ട്. മണി എട്ടായല്ലോ, ഇവിടെ നിന്നാൽ അവിടെ എങ്ങനെയാണ് എന്നും ചോദിച്ചിരുന്നു. ഭാര്യയ്ക്കൊപ്പം പോവുമ്പോൾ മറ്റെയാൾ എവിടെ എന്ന് ചോദിച്ചിരുന്നു. ആര് എന്ന് ചോദിച്ചപ്പോൾ ഒറിജിനൽ ഭാര്യ എവിടെയെന്ന് ചോദിച്ചു. ഫ്ളവേഴ്സ് ഒരുകോടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു നിഷ സാരംഗും ബിജു സോപാനവും വിശേഷങ്ങൾ പങ്കുവെച്ചത്. ഒരു വയസുള്ളപ്പോഴായിരുന്നു പാറു ആദ്യമായി അച്ഛാ എന്ന് വിളിച്ചത്. ബാലു അമ്മയുടെ മടിയിൽ കിടക്കുന്നത് കണ്ടപ്പോൾ ദേ കണ്ടില്ലേ അച്ഛന് നാണമില്ല, ഇപ്പോഴും മടിയിൽ കിടക്കുന്നു എന്ന് പറഞ്ഞിരുന്നു. അച്ഛനെ വിളിച്ചേ എന്ന് പറഞ്ഞപ്പോൾ അവൾ അച്ഛാ എന്ന് വിളിച്ചു. ഇപ്പോൾ അവൾ ബാലു അച്ഛാ എന്നാണ് വിളിക്കാറുള്ളത്.
ഇഷ്ടം കൂടുമ്പോൾ അച്ഛാ എന്ന് വിളിക്കും. പാറു മാത്രമല്ല എല്ലാമക്കളും അച്ഛാ എന്നാണ് വിളിക്കുന്നതെന്നും ബിജു പറഞ്ഞിരുന്നു. ഉപ്പും മുളകിലെ ബാലുവും നീലുവും ഹിറ്റ് ജോഡികളാണ്. യഥാർത്ഥ ജീവിതത്തിലും ഇവർ ഭാര്യയും ഭർത്താവുമാണെന്ന തരത്തിലുള്ള തെറ്റിദ്ധാരണകളുണ്ടായിരുന്നു മുൻപ്. കുടുംബസമേതമായി അഭിമുഖങ്ങൾ നൽകിത്തുടങ്ങിയതോടെയായിരുന്നു അത് മാറിയത്. ഞാൻ ഭാര്യയ്ക്കൊപ്പം പോവുമ്പോൾ മറ്റേത് എവിടെ എന്നൊക്കെ ചോദിക്കാറുണ്ട്. കല്യാണം കഴിഞ്ഞാൽ അത് ചെയ്യാൻ പാടില്ല, അങ്ങോട്ട് പോവാൻ പാടില്ല എന്നൊക്കെ പറഞ്ഞ് സ്വാതന്ത്ര്യം നഷ്ടപ്പെടും.
സ്വാതന്ത്ര്യക്കുറവ് എന്ന വിഷയത്തിൽ നിന്നാണ് വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാവുന്നത്. അതിനിപ്പോ ആണിനെ ആണിന്റെ വഴിക്ക് വിടുക, പെണ്ണിനെ പെണ്ണിന്റെ വഴിക്ക് വിടുക. പ്രശ്നം സോൾവായില്ലേ എന്നായിരുന്നു ഇത് കേട്ട് നിന്ന പാറുവിന്റെ കൗണ്ടർ. ഇത് സ്ക്രിപ്റ്റ് റൈറ്റർ കേട്ടോണ്ടിരിക്കുന്നുണ്ടായിരുന്നു. അപ്പോൾ തന്നെ ഇതും എഴുതി ചേർത്തു. ഇതുപോലെയാണ് നമുക്ക് ഓരോ സംഭവങ്ങൾ വീണുകിട്ടുന്നത്. ഇത്രയും എപ്പിസോഡ് എത്തിയില്ലേ, ഇങ്ങനെ വീണുകിട്ടുന്ന കാര്യങ്ങളാണ് എപ്പിസോഡായി വരുന്നതെന്നും ബിജുവും നിഷയും പറഞ്ഞിരുന്നു
കല്യാണത്തെക്കുറിച്ച് ലൊക്കേഷനിൽ സംസാരിച്ചപ്പോഴാണ് പാറുക്കുട്ടിയും ഇടപെട്ടത്. ആ സംഭവത്തെക്കുറിച്ചും നിഷ സാരംഗ് സംസാരിച്ചിരുന്നു. കല്യാണമാണ് ജീവിതത്തിലെ ഏറ്റവും അപകടം പിടിച്ച സംഭവം. കല്യാണം കഴിച്ചവരെ അത് പറയുള്ളൂ. ലൊക്കേഷനിൽ ഇരുന്ന് കല്യാണത്തെക്കുറിച്ച് ഞാൻ ഇങ്ങനെ സംസാരിക്കുകയായിരുന്നു. കല്യാണം കഴിഞ്ഞതിന് ശേഷമുള്ള ലൈഫിനെക്കാളും നല്ലത് പ്രേമിച്ച് നടക്കുന്ന സമയമാണെന്നായിരുന്നു പറഞ്ഞത്.