കന്യാസ്ത്രീ ആകാൻ ആഗ്രഹിച്ചിരുന്നു; നടക്കാതെ പോയതിന്റെ കാരണം വെളിപ്പെടുത്തി റിമി ടോമി! കന്യാസ്ത്രീ ആകാൻ ആഗ്രഹിച്ചിരുന്നു; നടക്കാതെ പോയതിന്റെ കാരണം വെളിപ്പെടുത്തി റിമി ടോമി!

Divya John
 കന്യാസ്ത്രീ ആകാൻ ആഗ്രഹിച്ചിരുന്നു; നടക്കാതെ പോയതിന്റെ കാരണം വെളിപ്പെടുത്തി റിമി ടോമി!  കന്യാസ്ത്രീ ആകാൻ ആഗ്രഹിച്ചിരുന്നു; നടക്കാതെ പോയതിന്റെ കാരണം വെളിപ്പെടുത്തി റിമി ടോമി! റിമി ടോമിയെ ഇപ്പോൾ കർത്താവിന്റെ മണവാട്ടിയുടെ വേഷത്തിൽ ചിന്തിക്കാൻ പോലും സാധിക്കില്ല. എന്നാൽ ഒരു കാലത്ത് റിമി ഏറ്റവും അധികം ആഗ്രഹിച്ച ഒന്നായിരുന്നുവത്രെ അത്. ചെറുപ്പത്തിൽ പള്ളിയിൽ പാട്ടുപാടിക്കൊണ്ടാണ് റിമിയുടെ തുടക്കം. പള്ളിയിൽ എന്ത് പരിപാടി വന്നാലും, വിശേഷ ദിവസങ്ങളിലു റിമി പാടും. പ്രത്യേകിച്ച് കന്യാസ്ത്രീകളുടെ ഉടുപ്പിടൽ ചടങ്ങിൽ ഒക്കെ. അതുകൊണ്ട് പള്ളിയിലെ സിസ്റ്റേഴ്‌സുമായൊക്കെ നല്ല ബന്ധമായിരുന്നു. അങ്ങനെയാണ് അവരിലൊരാൾ ആകാൻ റിമിയും ആഗ്രഹിച്ചത്. കന്യാസ്ത്രീ ആകണം എന്ന് പറഞ്ഞപ്പോൾ വീട്ടിൽ നിന്നും എതിർത്തുവത്രെ.



പക്വതയില്ലാത്ത പ്രായത്തിൽ തോന്നിയ മോഹമായിട്ടേ റിമി അതിനെ കാണുന്നുള്ളൂ. ഇപ്പോൾ മലയാള സംഗീത ലോകത്ത് ഏറ്റവും അധികം ഫാഷനും സ്റ്റൈലും ഫോളോ ചെയ്യുന്നവരിൽ ഒരാളാണ് റിമി ടോമി. മാത്രമല്ല, ഭയങ്കര ഫിറ്റ്‌നസ്സ് ഫ്രീക്കുമാണ്. ഫ്‌ളവേഴ്‌സ് ഒരു കോടി കോമഡി എന്ന ഷോയിൽ പങ്കെടുക്കവെയാണ് ഇക്കാര്യങ്ങൾ റിമി തുറന്ന് സംസാരിച്ചത്. അങ്ങനെയെങ്കിൽ മലയാള സിനിമാ ലോകത്തിന് ഇങ്ങനെ ഒരു ഗായികയെ നഷ്ടപ്പെടുമായിരുന്നു എന്ന് ശ്രീകണ്ഠൻ നായർ പറഞ്ഞപ്പോൾ, അങ്ങനെയൊന്നില്ല എന്നായിരുന്നു റിമിയുടെ പ്രതികരണം. ടെലിവിഷൻ അങ്കറായി കരിയർ ആരംഭിച്ചതാണ് റിമി ടോമി.



അക്കാലത്തൊക്കെ നിരവധി ഗാനമേളകൾക്കൊക്കെ പോകുമായിരുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ, 'ചിങ്ങമാസം വന്നുചേർന്നാൽ' എന്ന പാട്ട് പാടിക്കൊണ്ടാണ് മലയാള പിന്നണി ഗാന ലോകത്തേക്ക് റിമി തുടക്കം കുറിക്കുന്നത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഫാസ്റ്റ് ട്രാക്ക് ആണെങ്കിലും, സ്വീറ്റ് മെലഡി ആണെങ്കിലും മുഖത്തെ നിറഞ്ഞ പ്രസന്നതയോടെ ആളുകളെ ഇംപ്രസ് ചെയ്ത് റിമി പാടും. 2008 ൽ ആയിരുന്നു റോയിസ് എന്ന ബിസിനസ്സുകാരനുമായുള്ള റിമി ടോമിയുടെ വിവാഹം. പതിനൊന്ന് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2019 ൽ ആണ് ഇറുവരും വേർപിരിഞ്ഞത്. വേർപിരിഞ്ഞതിന് ശേഷം റോയിസ് വേറെ വിവാഹം ചെയ്തുവെങ്കിലും, റിമി ഇപ്പോഴും തന്റെ പാട്ടുമായി മുന്നോട്ട് പോകുകയാമ്. 



വിദേശത്തൊക്കെ നിരവധി സ്‌റ്റേജ് ഷോകൾ ചെയ്യുന്ന തിരക്കിലാണ് ഇപ്പോൾ ഗായിക. അതിനിടയിൽ ടിവി ഷോകളിലും സജീവമാണ്. കർത്താവിന്റെ മണവാട്ടി ആകാനൊക്കെ ദൈവ വിളി ഉണ്ടാവണം. എനിക്കത് ഉണ്ടായിട്ടില്ല. പിന്നീട് അതോർത്ത് കുറ്റബോധം തോന്നിയിട്ടുമില്ല. കർത്താവ് എനിക്ക് വിധിച്ചത് ഈ ജന്മത്തിൽ ഇതായിരുന്നു. ഇപ്പോഴും അത് മുന്നോട്ട് കൊണ്ടുപോകാൻ അവന്റെ കൃപയുണ്ട് എന്നാണ് റിമി വിശ്വസിക്കുന്നത്. വിശ്വാസങ്ങളെ മുറുകെ പിടിയ്ക്കുന്ന റിമി ഒരിക്കലും പ്രാർത്ഥന മുടക്കാറില്ല.

Find Out More:

Related Articles: