യൂട്രസ് എടുത്തു കളഞ്ഞാൽ എന്ത് സംഭവിക്കും!

Divya John
സ്ത്രീ ശരീരത്തിലെ കുഞ്ഞിന്റെ കിടപ്പിടമാണ് യൂട്രസ് അഥവാ ഗർഫ പാത്രം!  കുഞ്ഞിന്റെ വലിപ്പത്തിനനുസരിച്ച് വലുതാകാൻ കഴിയുന്ന ഒരു അവയവമാണ് യൂട്രസ്. യൂട്രസ് എന്നത് സ്ത്രീ ശരീരത്തിലെ കുഞ്ഞിന്റെ കിടപ്പിടമാണെന്നു പറയാം. ബ്ലീഡിംഗ് പോലുള്ളവ പലപ്പോഴും ഇതിനു കാരണമാകാറുണ്ട്. ബ്ലീഡിംഗ്, വയറുവേദന, ഗർഭപാത്രം ഇറങ്ങി വരിക, ക്യാൻസർ പോലുളള ഘട്ടങ്ങളിൽ യൂട്രസ് നീക്കം ചെയ്യാറുണ്ട്.

   യൂട്രസ് നീക്കുന്നത് പലപ്പോഴും സ്ത്രീകളെ വിഷമിയ്ക്കുന്നതിന് കാരണങ്ങൾ പലതുമുണ്ട്. മധ്യവയസ്‌കരായ സ്ത്രീകളെപ്പോലും. ഇതെക്കുറിച്ച് പലർക്കും പല സംശയങ്ങളുമുണ്ട്. ഇതിൽ ഒന്നാണ് യൂട്രസ് നീക്കിയ ശേഷമുള്ള ബന്ധപ്പെടൽ. ഇതു ചെയ്തു കഴിഞ്ഞാൽ സാധാരണ ആറാഴ്ച വരെയേ ബന്ധപ്പെടൽ ഒഴിവാക്കാൻ ഡോക്ടർമാർ ആവശ്യപ്പെടാറുള്ളൂ. യൂട്രസ് നീക്കം ചെയ്താൽ ലൈംഗികബന്ധത്തിന് ഇത് തടസം നിൽക്കുമോ എന്ന പ്രശ്‌നങ്ങൾ ഉണ്ടാക്കുമോയെന്ന സംശയം പലർക്കുമുണ്ട്. 

  പ്രത്യേകിച്ചും ചെറുപ്പക്കാർക്ക്. യൂട്രസ് നീക്കം ചെയ്താലും ചെറുപ്പം സ്ത്രീകളിൽ ഓവറി നീക്കം ചെയ്യാറില്ല. ഇവിടെയാണ് വജൈനൽ സ്രവം ഉൽപാദിപ്പിയ്ക്കപ്പെടുന്നത്. ഇത് നീക്കാത്തതു കൊണ്ടു തന്നെ ഈസ്ട്രജൻ ഹോർമോൺ ഉൽപാദനത്തിന് തടസം വരുന്നില്ല. ഇത് ബന്ധപ്പെടുന്നതിനോ ഇത്തരം താൽപര്യം ഉണ്ടാകുന്നിനോ ആവശ്യമായ ഹോർമോണുകളുടെ ഉൽപാദനത്തെ തടയുന്നില്ലെന്നതാണ് വാസ്തവം.  മാത്രമല്ല മെനോപോസ് അടുത്താൽ ഓവറിയിലെ സ്ത്രീ ഹോർമോണുകൾ ഉൽപാദനം കുറയും. 


  ഇത്തരം ഘട്ടത്തിൽ ചിലപ്പോൾയോനീഭാഗത്ത് വരൾച്ചയും മറ്റും അനുഭവപ്പെടാറുണ്ട്. എന്നാൽ ഇതിന് കാരണം യൂട്രസ് ഉള്ളതോ ഇല്ലാത്തതോ അല്ല. കാരണം വജൈനൽ ലൂബ്രിക്കേഷനുമായി യൂട്രസിന് യാതൊരു ബന്ധവുമില്ലെന്നതാണ് വാസ്തവം. യൂട്രസ് നീക്കിയാൽ ഗർഭധാരണം നടക്കില്ലെന്നത് വാസ്തവമാണ്. എന്നാൽ ഇതില്ലെങ്കിൽ സ്ത്രീ പുരുഷ ബന്ധത്തെ ഇത് ദോഷകരമായി ബാധിക്കുന്നുമില്ല.  

  അതേ സമയം ഓവറി നീക്കം ചെയ്താൽ ഇത് വജൈനൽ ലൂബ്രിക്കേഷനെ ബാധിയ്ക്കും. കാരണം സ്ത്രീ ശരീരത്തിലെ ഈസ്ട്രജൻ ഹോർമോണുകൾ ഉൽപാദിപ്പിയ്ക്കപ്പെടുന്നത് ഇവിടെയാണ്. ഇതേത്തുടർന്ന് ആർത്തവ വിരാമമായ സ്ത്രീകളുടെ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടേക്കാം. കഠിനമായ ചൂട്, എല്ലുകൾക്ക് ബലക്കുറവ് എന്നിങ്ങനെയുള്ള പ്രശ്‌നങ്ങൾ ഉണ്ടായേക്കാം. ഇത്തരം കാരണങ്ങൾ കൊണ്ട് ചെറുപ്പക്കാരായ സ്ത്രീകളിൽ കഴിവതും ഓവറി അവിടെത്തന്നെ നില നിർത്തിയാണ് യൂട്രസ് നീക്കുക.

Find Out More:

Related Articles: