ആര്യ മേയർ ആകുന്നത് ഇപ്രകാരം!

Divya John
ആര്യ മേയർ ആകുന്നത് ഇപ്രകാരം! ഇലക്ട്രീഷ്യനായ അച്ഛന്റെ പാത പിന്തുടർന്ന് പാർട്ടി കൊടിയേന്തിയ ആര്യയെ പാർട്ടി ഏൽപ്പിച്ചിരിക്കുന്നത് ഭാരിച്ച ഉത്തരവാദിത്വമാണെങ്കിലും അതിന്റെ ടെൻഷനൊന്നും ആര്യക്കില്ല. അനുമോദനവും ആശംസകളുമായി എത്തുന്നവരെ നിറഞ്ഞ ചിരിയുമായി ആര്യ സ്വീകരിക്കും. ആര്യ മേയറാകുമെന്ന വാർത്ത ചാനലുകളിൽ വന്നതുമുതൽ പത്രക്കാരും ചാനലുകാരും ഉൾപ്പെടെ ആകെ ബഹളമയം. ആരെയും നിരാശരാക്കാതെ എല്ലാവർക്കും അഭിമുഖം നൽകി പരിചയക്കാരോട് കുശലാന്വേഷണം നടത്തി ഒടുവിൽ ആര്യ രാജേന്ദ്രൻ 'സമയം മലയാളം' പ്രേക്ഷകർക്കായി മുനസ്സു തുറന്നു. മുടവൻമുഗളിലെ ഈ കൊച്ചുവീട് മേയർ വസതിയെന്ന മേൽവിലാസത്തിലേക്ക് മാറുകയാണ്. ഈ വീട്ടിൽ നിന്നാണ് തലസ്ഥാനത്തിന്റെ നിയുക്ത മേയർ ആര്യയുടെ വിജയയാത്രയെല്ലാം. തെരഞ്ഞെടുപ്പിൽ മത്സരിച്ചത് പാർട്ടി പറഞ്ഞാണ്. പാർട്ടിയെ അംഗീകരിക്കാൻ പഠിക്കുക എന്നുപറഞ്ഞാണ് അച്ഛൻ വളർത്തിയിട്ടുള്ളത്.

  വ്യക്തി എന്നതിനപ്പുറം പാർട്ടിക്കാണ് പ്രാധാന്യം. ഓർമ്മ വച്ച കാലം മുതൽ അച്ഛനും അമ്മയും പാർട്ടി അംഗങ്ങളാണ്. സംഘടനാപരമായ കാര്യങ്ങളിൽ അച്ഛനും അമ്മയും പറഞ്ഞതുപോലും കേട്ടിട്ടില്ല. പാർട്ടി പറയുന്നതിനപ്പുറത്തേക്ക് ഇതുവരെ ഒരു കാര്യവും തീരുമാനിക്കേണ്ടി വന്നിട്ടില്ല. ഇനിയും അങ്ങനെ ആയിരിക്കുമെന്നും ആര്യ പറഞ്ഞു.21കാരി മേയറാകുന്നതിനെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന പോസ്റ്റുകൾക്ക് ആര്യയുടെ മറുപടി ഇങ്ങനെ: പക്വത തീരുമാനിക്കേണ്ടത് പ്രായം കൊണ്ടല്ല. ബാലസംഘത്തിൽ നിന്നുകൊണ്ട് നടത്തിയിട്ടുള്ള സംഘടനാപരമായ പ്രവർത്തനങ്ങൾ കൊണ്ടാണ് തനിക്ക് പ്രായത്തിനപ്പുറത്തേക്ക് പക്വത ആർജ്ജിക്കാൻ കഴിഞ്ഞത്. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റുക തന്നെ ചെയ്യും. വാർഡിലെ കാര്യവും പഠനവും ഒരുമിച്ച് കൊണ്ടു പോകും. സഹപാഠികളും അധ്യാപകരും സഹായിക്കുന്നുണ്ട്. എംബിഎ എടുക്കണമെന്നാണ് ആഗ്രഹം. രാഷ്ട്രീയത്തിനു വേണ്ടി പഠനമോ, പഠനത്തിനു വേണ്ടി രാഷ്ട്രീയമോ ഉപേക്ഷിക്കില്ല. തലസ്ഥാനത്ത് വലിയ വികസന പദ്ധതികൾ കൊണ്ടുവരണമെന്നാണ് ആഗ്രഹമെന്നും ആര്യ പറഞ്ഞു.

  രാഷ്ട്രീയ ജീവിതത്തിൽ റോൾ മോഡലുണ്ടോ എന്ന ചോദ്യത്തിനും ആര്യ ഉത്തരം നൽകി. ഒരു രാഷ്ട്രീയ നേതാവിന്റെ പേര് പറയുന്നില്ലെങ്കിലും, ഈ പ്രതിസന്ധികാലത്ത് നമ്മെയെല്ലാം ഒരുമിച്ച് നിറുത്തി, ക്രൈസിസ് മാനേജ്‌മെന്റ് എന്ന രീതിയിൽ മാതൃകാ പരമായ പ്രവർത്തനം നടത്തിയ മുഖ്യമന്ത്രി പിണറായി വജയൻ അടക്കമുള്ളവർ റോൾ മോഡലുകളാണെന്ന് ആര്യ പറഞ്ഞു. ബാലസംഘം സംസ്ഥാന പ്രസിഡന്റും എസ്എഫ്‌ഐ സംസ്ഥാന ഭാരവാഹിയുമായ ആര്യ ഓൾ സെയിന്റ്‌സ് കോളജിലെ ബിഎസ്‌സി മാത്തമാറ്റിക്‌സ് വിദ്യാർഥിനിയായാണ്. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ മേയർ സ്ഥാനത്തേക്ക് ഉയർത്തികാട്ടിയ ജമീല ശ്രീധർ മേയറാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും നറുക്ക് വീണത് ആര്യയ്ക്കായിരുന്നു. അതേസമയം രാജ്യത്ത് തന്നെ മേയറാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ആര്യ. മുടവൻമുകൾ കൗൺസിലറായ ആര്യ, ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായിരുന്നു.  

Find Out More:

Related Articles: