ധീരയായ പെൺകുട്ടി; രാജ്യം കത്തിയ പ്രക്ഷോഭം തുടങ്ങിയത് ഇവളിൽ നിന്നാണ്!

Divya John
യഥാസമയത്ത് ഈ സമയത്ത് വാർത്ത പുറം ലോകത്തെത്തിച്ച പെൺകുട്ടിക്ക് ധീരതയ്ക്കുള്ള അവാർഡാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. 17 കാരിയായ ഡ‍ർനെല്ല ഫ്രേസിയർ ആണ് ഇത്തരത്തിൽ പുരസ്കാരത്തിന് അർഹയായിരിക്കുന്നത്.അമേരിക്കയിലെ മിനിയപോളിസിൽ വംശഹത്യക്ക് നേരിട്ട ജോർജ് ഫ്ലോയിഡ് അറസ്റ്റ് വീണ്ടും വാർത്തയാകുന്നു. എന്നാൽ, അതൊരു വിവാദത്തിനെക്കുറിച്ചുള്ള വാർത്തയല്ല.പോലീസ് ഉദ്യോഗസ്ഥൻ ഏതാണ്ട് ഒമ്പത് മിനിറ്റോളം ഫ്ലോയിഡിൻറെ കഴുത്തിൽ കാൽമുട്ട് അമർത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പ്രതിഷേധം ആളിക്കത്തിയത്.ഈ വർഷം മെയ് 25 നാണ് അമേരിക്കയിലെ മിനിയാപൊളിസിൽ വെളുത്ത വർഗക്കാരനായ പോലീസ് ഓഫീസർ ഡെറെക് ചൗവിൻ ജോർജ് ഫ്ലോയിഡ് എന്ന കറുത്ത വംശജന്റെ കഴുത്തിൽ കാൽമുട്ട് അമർത്തി കൊലപ്പെടുത്തിയത്.മെയ് 25ന് കസ്റ്റഡിയിലെടുക്കപ്പെട്ട ഫ്ലോയിഡിന്റെ മരണത്തിന് പിന്നാലെ ഡാർനെല്ല പകർത്തിയ വീഡിയോ ആണ് പിന്നീട് വലിയ പ്രക്ഷോഭങ്ങൾക്ക് കാരണമായിരിക്കുന്നത്.

ഈ വീഡിയോ പകർത്തിയതിനാണ് ധീരതയ്ക്കുള്ള അവാർഡ് ലഭിച്ചത്. ഡാർനെല്ല ഫ്രേസിയർ എന്ന 17 കാരി ഒട്ടും ആശങ്കപ്പെടാതെയോ സംശയിക്കാതെയോ നടത്തിയ ഒരു നടപടിയാണ് ഇത്തരത്തിൽ ഒരു വംശഹത്യയെ ലോകം മുഴുവൻ ചർച്ച ചെയ്യുന്നതിന് ഇടവരുത്തിയത്. രാജ്യത്തെ 140 ഓളം നഗരങ്ങളാണ് കലാപകലുഷിതമായത്. ഫ്ലോയിഡിൻറെ അവസാന വാക്കുകളായ എനിക്ക് ശ്വാസം മുട്ടുന്നു (ഐ കാണ്ട് ബ്രീത്) എന്നതാണ് പ്രതിഷേധത്തിന്റെ വാചകമായി മാറുകയും ചെയ്തു.മിനിയാപൊളിസിൽ തുടങ്ങിയ പ്രക്ഷോഭം അമേരിക്കയിലെങ്ങും കത്തിപ്പടരുകയായിരുന്നു.ഡാർനെല്ലയെപ്പോലുള്ള ഒരു കൗമാരക്കാരിയെ സംബന്ധിച്ചിടത്തോളം ഏറെ ഭയാനകമായ നിമിഷങ്ങളായിരുന്നുവെങ്കിലും റെക്കോ‍ഡിങ്ങ് നിർത്തുന്നതിന് തയ്യാറായിരുന്നില്ല. പിന്നീട്, ഇവർ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതും. ഇത് ദശലക്ഷക്കണക്കിന് ആളുകളെ വംശീയതയ്‌ക്കെതിരെ ശബ്ദമുയർത്താൻ പ്രേരിപ്പിച്ചു.

തന്റെ 17 വർഷത്തെ ജീവിതത്തിൽ ഇത് ഞാനാകുമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല, പുരസ്കാരം സ്വീകരിച്ച ശേഷം അവർ പറഞ്ഞു. “ഇത് വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ട്, പക്ഷേ എന്റെ അടുത്തേക്ക് വരുന്ന എല്ലാത്തിനും നന്ദി പറയാൻ എനിക്ക് കഴിയില്ല. ധൈരതയ്ക്കുള്ള അവാർഡ് ലഭിച്ചതിന് ശേഷം ആശ്ചര്യപ്പെട്ട ഡാർനെല്ല ഫ്രേസിയർ പറഞ്ഞു.ഒരു സെൽ ഫോണും ധൈര്യവും മാത്രം വച്ച് ഡാർനെല്ല ഈ രാജ്യത്തിന്റെ ചരിത്രത്തിന്റെ ഗതി തന്നെ മാറ്റി, പോലീസിന്റെ വ്യവസ്ഥാപരമായ കറുത്ത വംശീയത അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ധീരമായ ഒരു പ്രസ്ഥാനത്തിന് തുടക്കമിട്ടുവെന്ന് പെൻ അമേരിക്ക സിഇഒ സുസെയ്ൻ നോസെൽ ഒരു പ്രസ്താവനയിൽ പറഞ്ഞു.

Find Out More:

Related Articles: