അവസാന ശ്വാസം വരെ നിന്റെ ഒപ്പം ചേർന്നിങ്ങനെ

Divya John
അവസാന ശ്വാസം വരെ നിന്റെ ഒപ്പം ചേർന്നിങ്ങനെ എന്നാണ് നടി തന്റെ ജീവന്റെ പാതിയോടു പറഞ്ഞത്. കഥപറയുമ്പോൾ, ആഗതൻ, പ്ലസ് ടു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയ ആണ് ഷഫ്ന. താരത്തിന്റെ ജീവിത നായകനും അഭിനയമേഖലയിൽ നിന്നുള്ള ആള് തന്നെയാണ്. പ്ലസ് ടു എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ സജിനാണ് ഷഫ്‌നയുടെ ജീവിത നായകൻ. ചലച്ചിത്ര മേഖലയിൽനിന്നും മിനി സ്ക്രീനിലേക്ക് ഷഫ്‌ന ചുവട് വച്ചപ്പോൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ താരത്തെ എതിരേറ്റത്. അതേ സ്വീകരണം തന്നെയാണ് മിനിസ്ക്രീനിലേക്ക് ചുവട് വച്ച സജിനും ഇപ്പോൾ പ്രേക്ഷകർ നൽകുന്നത്. 

 സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് സജിനും മിനി സ്‌ക്രീനിൽ ചുവട് ഉറപ്പിച്ചത്.ഇതരമതസ്ഥരായ ഇരുവരുടെയും വിവാഹവാർത്ത മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. വെള്ളിത്തിരയിലേക്ക് ബാലതാരമായെത്തിയ ഷഫ്‌ന നസീമിനെകുറിച്ച് പ്രത്യേകം ഒരു പരിചയപെടുത്തലിന്റെ ആവശ്യം ഇല്ല. ചേട്ടന് സഹായത്തിനായി പത്താം ക്‌ളാസിൽ പഠിപ്പ് അവസാനിപ്പിച്ച്, സ്വന്തം ഇഷ്ടങ്ങൾ മാറ്റി വച്ച ശിവയോട് നാൾക്കുനാൾ കഴിയും തോറും ആരാധകർക്ക് ഇഷ്ടം കൂടി വരികയാണ്.അൽപ്പം ഗൗരവക്കാരൻ ആയെത്തുന്ന ശിവ എന്ന കഥാപാത്രത്തോട് പ്രേക്ഷകർക്ക് ഒരുപാട് ആരാധനയാണ്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. 

 രണ്ടു പേരും രണ്ടു മതം, വീട്ടുകാർ സമ്മതിക്കില്ലെന്നുറപ്പ്. ഈ ഇഷ്ടം അധികകാലം നീളില്ല. കല്യാണം നടക്കില്ല എന്നൊക്കെ എല്ലാവരും പറഞ്ഞിട്ടും ഇരുവരും ഒന്നായി."പിരിയാൻ വയ്യ എന്നു തോന്നിയപ്പോൾ കല്യാണം കഴിക്കാൻ തീരുമാനിക്കുക ആയിരുന്നതായി ഷഫ്‌ന മുൻപ് വ്യക്തമാക്കിയിട്ടുണ്ട്."എന്റെ അവസാന ശ്വാസം വരെ നിന്റെ കൈകൾ ചേർത്തുപിടിക്കാനാണ് ആഗ്രഹം, എന്നും എന്നെന്നും എന്റെ ലവ്", എന്നാണ് ചിത്രത്തിന് ഒപ്പം ഷഫ്‌ന കുറിച്ചത്. എന്നാലും താരം ഇപ്പോൾ ഹാപ്പിയാണ്.

 നിരവധി ആരാധകരും താരങ്ങളും താരത്തിന്റെ പുതിയ ചിത്രത്തിന് ഇഷ്ടം പങ്കിട്ടുകൊണ്ട് രംഗത്ത് ഉണ്ട്."എന്റെ അവസാന ശ്വാസം വരെ നിന്റെ കൈകൾ ചേർത്തുപിടിക്കാനാണ് ആഗ്രഹം, എന്നും എന്നെന്നും എന്റെ ലവ്", എന്നാണ് ചിത്രത്തിന് ഒപ്പം ഷഫ്‌ന കുറിച്ചത്. നിരവധി ആരാധകരും താരങ്ങളും താരത്തിന്റെ പുതിയ ചിത്രത്തിന് ഇഷ്ടം പങ്കിട്ടുകൊണ്ട് രംഗത്ത് ഉണ്ട്.

Find Out More:

Related Articles: