സ്ത്രീകളുടെ വിവാഹ പ്രായം കുറയ്ക്കാൻ തീരുമാനം
പെണ്‍കുട്ടികള്‍ക്കിടയിലെ പോഷകാഹാര കുറവ് കുറയ്ക്കുന്നതിന് സ്വീകരിക്കാവുന്ന ശ്രമങ്ങളെ കുറിച്ചും സമിതി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും നേടുന്നതിനും സ്ത്രീകള്‍ക്ക് തുല്യ അവസരങ്ങള്‍ നല്‍കാന്‍ രാജ്യം തീരുമാനിച്ചിരിക്കുകയാണ്, മോദി വ്യക്തമാക്കി. പ്രസവാവധി, ട്രിപ്പിള്‍ തലാഖ് എന്നിവപോലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിരവധി നയങ്ങള്‍ സ്ത്രീകളുടെ ശാക്തീകരണത്തിന് സഹായിച്ചു. അതേസമയം മറ്റു നിരവധി പ്രഘ്യപനങ്ങളും പ്രധാനമന്ത്രി നടത്തുകയുണ്ടായി.
ഭീകരവാദവും വെട്ടിപ്പിടിക്കല്‍ നയവും ഒരേ പോലെ നേരിടും. അതിര്‍ത്തിയിലെ പ്രകോപനത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കി. ലഡാക്കില്‍ അത് എല്ലാവരും കണ്ടതാണ്. ഒരു ലക്ഷം എന്‍സിസി കേഡറ്റുകെ കൂടി അതിര്‍ത്തി ജില്ലകളില്‍ തയ്യാറാക്കും. ശാന്തിയും സാഹോദര്യവും മുന്നോട്ട് പോകാന്‍ അനിവാര്യമാണെന്ന് മോദി വ്യക്തമാക്കി. ലോകം ഇന്ത്യയെ ആണ് ഉറ്റു നോക്കുന്നത്. ലോകത്തിന് വളര്‍ച്ച ഉണ്ടാകണമെങ്കില്‍ ഇന്ത്യയും വളര്‍ച്ച കൈവരിക്കേണ്ടതുണ്ട്. ലോകത്ത് ഏറ്റവുമധികം യുവജനങ്ങള്‍ ഉള്ള രാജ്യമാണ് ഇന്ന് ഇന്ത്യ. പുതിയ സംരഭങ്ങള്‍ തുടങ്ങുന്നവരും പുതിയ ആശയത്തിന്റെ വക്താക്കളശുമാണ്.
അതായത് ലോകം മുഴുവന്‍ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യയെ നോക്കിക്കാണുന്നത്.ഒപ്പം ആരോഗ്യ പരിചരണം ഇനി ഡിജിറ്റലാകും. സ്വന്തം കാലില്‍ നില്‍ക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്ന് മോദി പറഞ്ഞു.രാജ്യത്ത് ഡിജിറ്റല്‍ ആരോഗ്യപദ്ധതി പ്രഖ്യാപിച്ചു. ആരോഗ്യരംഗം ഡിജിറ്റല്‍ ആക്കുന്നതിന്റെ ഭാഗമായി എല്ലാവര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.