ജയലളിതയുടെ 188 കോടിരൂപയുടെ സ്വത്ത് ഇനി ആർക്ക്
ജയലളിതയുടെ 188 കോടിരൂപയുടെ സ്വത്ത് ഇനി ആർക്ക്? ഈ ചോദ്യമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 188 കോടി രൂപയുടെ സ്വത്തുക്കളാകും ജയലളിതയുടെ മരുമക്കൾക്കാണ് ലഭ്യമാകുക. പോയസ് ഗാർഡനിലെ ഒരു ഭാഗം മാത്രമേ സ്മാരകം ആക്കാൻ കഴിയൂ. ഇതിന് അനന്തരാവകാശികളുടെ സമ്മതം ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.
ജയലളിതയുടെ സ്വത്തുക്കളുടെ അഡ്‌മിനിസ്‌ട്രേറ്റർമാരായി നിരമിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള എഐഎഡിഎംകെ പ്രവര്‍ത്തകന്‍ കെ. പുകഴേന്തി സമര്‍പ്പിച്ച ഹർജിയും കോടതി തള്ളി.ജയലളിതയുടെ അനന്തരവൾ കെ ദീപ, അനന്തരവൻ ജെ ദീപിക്കിനെയും എല്ലാ സ്വത്തുക്കളുടെയും നിയമപരമായ അവകാശികളായി കോടതി പ്രഖ്യപിച്ചു. ജയലളിതയുടെ പോയസ് ഗാർഡൻ വസതി സ്‌മാരകം ആക്കാനുള്ള സർക്കാരിൻ്റെ ശ്രമത്തിനാണ് കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായത്.
അതായത് അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തുക്കൾ മരുമക്കൾക്ക്. മദ്രാസ് ഹൈക്കോടതിയുടേതാണ് നിർണായക ഉത്തരവ്. ജസ്റ്റിസ് എന്‍ കൃപാകരന്‍, ജസ്റ്റിസ് അബ്ദുല്‍ ഖുദ്ദോസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്.
ഇതിന് പിന്നാലെയാണ് കോടതിയുടെ നിർണായക തീരുമാനം ഉണ്ടായത്. പോയസ് ഗാർഡൻ വസതി ജയലളിതയുടെ സ്മാരകമാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തിയിരുന്നത്.
ജയലളിതയുടെ സ്വത്തുക്കളുടെ നിയമപരമായ ഏക അവകാശികൾ തങ്ങളാണെന്നും ഒരു ട്രസ്റ്റ് രൂപീകരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ തയ്യാറാണെന്നും ദീപ കോടതിയിൽ അറിയിച്ചിരുന്നു. മുൻ മുഖ്യമന്ത്രിയുടെ സ്വത്തുക്കൾ കണ്ടെത്താനുള്ള ശ്രമവും നടന്നിരുന്നു. ഇതിനിടെയാണ് പോയസ് ഗാർഡൻ വസതി സ്മാരകമാക്കാനുള്ള നീക്കവുമായി സർക്കാർ നീങ്ങിയത്.
ജയലളിതയുടെ സ്വത്തുക്കളുടെ പേരിൽ ബന്ധുക്കളുടെ ഇടയിൽ തർക്കം ശക്തമായിരുന്നു. അവകാശമുന്നയിച്ച് പലരും രംഗത്ത് എത്തിയിരുന്നു. അന്തരിച്ച മുഖ്യമന്ത്രിയും അമ്മ സന്ധ്യയും 1967 ൽ 24,000 ചതുരശ്ര അടി വിസ്തീർണമുള്ള 81-ാം നമ്പർ വേദ നിലയം, പോസ് ഗാർഡൻ പ്രോപ്പർട്ടി 1.32 ലക്ഷം രൂപയ്ക്ക് വാങ്ങിയിരുന്നു. എന്നാൽ അവളുടെ രാഷ്ട്രീയ അവകാശി ശശികല നടരാജൻ അവിടെ തുടരുമോ, അല്ലെങ്കിൽ മരുമകൾ ദീപ ജയകുമാറും സഹോദരൻ ദീപക്കും മുത്തശ്ശിയുടെ സ്വത്തിൽ അവകാശവാദം ഉന്നയിക്കുമോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.