ലോക്ക് ടൗണിന്റെ കാലത്ത് ഒരു ആൾദൈവം പ്രത്യക്ഷപ്പെട്ടിരിക്കുന്നു

Divya John

 ലോക്ക് ടൗണിന്റെ കാലത്ത്  ഒരു ആൾദൈവം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് . ഒടുവിൽ ആകെപ്പാടെ പോലീസിനെ ഭീതിയിലാഴ്ത്തുകയായിരുന്നു. രാജ്യം 21 ദിവസത്തെ ലോക്ഡൌണിലേക്ക് നീങ്ങിയത് കൊണ്ട് തന്നെ ഇപ്പോൾ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതിനും ആളുകൾക്ക് നിയന്ത്രണങ്ങളുണ്ട്. ഇന്ത്യയിൽ കൊവിഡ് 19 ബാധിതരുടെ എണ്ണം വർധിക്കുന്നതിനോടൊപ്പം തന്നെ മരണ സംഖ്യയും വർധിക്കുകയാണ്.

 

  ഈ അവസരത്തിൽ കൊവിഡ് ബാധയെ ഇല്ലാതാക്കാനെന്നും പറഞ്ഞ് ഒത്തു കൂടിയ ആൾദൈവത്തിന്റെയും അനുയായികളുടെയും വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. രാജ്യത്ത് പടർന്നു പിടിക്കുന്ന മഹാമാരിയുടെ പശ്ചാതലത്തിൽ ആളുകളാരും പുറത്തിറങ്ങരുത് എന്ന നിർദ്ദേശം ലംഘിച്ചായിരുന്നു ഇത്തരത്തിലുള്ള കൂടിച്ചേരൽ.

 

  എന്നാൽ പൊലീസ് എത്ര പറഞ്ഞിട്ടും ആളുകൾ പിരിഞ്ഞു പോകാൻ തയ്യാറായില്ല എന്ന് മാത്രമല്ല ആൾദൈവം പൊലീസിന് നേരെ വാളോങ്ങുകയും ചെയ്തു. ഒടുവിൽ രണ്ട് ട്രക്കോളം പൊലീസെത്തിയാണ് ഇവരെ പിടിച്ചത്. ഉത്തര്‍പ്രദേശിലെ ദിയോറിയ ജില്ലയിലെ മെഹ്ദ പുർവയിലാണ് സംഭവം.

 

  'മാ ആദിശക്തി' എന്ന് സ്വയം വിളിക്കപ്പെടുന്ന ആൾദൈവമാണ് ഇത്തരത്തിൽ ആരാധന നടത്തിയത്. ആരാധനയിൽ നൂറുക്കണക്കിന് ആളുകൾ സംബന്ധിച്ചിരുന്നു. "നിങ്ങൾക്കും നിങ്ങളുടെ അനുയായികൾക്കും എതിരെ ഞങ്ങള്‍ കേസെടുക്കും.

 

  ഇത് അവസാന അവസരമാണ്. ഈ കൂട്ടായ്മ അവസാനിപ്പിച്ച് എല്ലാവരും വീടുകളിലേക്ക് മടങ്ങണം. അല്ലെങ്കിൽ ഞങ്ങൾ കടുത്ത നടപടിയെടുക്കുമെന്ന് പൊലീസ് ലൗഡ് സ്പീക്കറിലൂടെ നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നു.

 

  എന്നാൽ ഇതൊന്നും വകവെക്കാതെയായിരുന്നു ആൾദൈവത്തിന്റെ പ്രകടനം. ഒടുവിൽ പൊലീസ് ലാത്തി വീശിയപ്പോൾ കൂടിയിരുന്ന ആരാധകർ അപ്രത്യക്ഷമായി. മാത്രമല്ല ആൾദൈവത്തെ പൊലീസ് കൊണ്ടു പോകുന്നതും ദൃശ്യങ്ങളിൽ കാണാം. 

Find Out More:

Related Articles: