കോവിഡ് 19 ബോധവത്കരണത്തിൽ കനകവും മകനും; ലഭിക്കുന്നത് വേറിട്ട സന്ദേശം!

Divya John

കനകം ആയി എത്തുന്ന രോഹിണി രാഹുൽ പ്രേക്ഷകർക്കിടയിൽ താരമായിരുന്നു.  നിരവധി പരസ്യചിത്രങ്ങളിൽ താരമായിരുന്ന രോഹിണിയ്ക്ക് പ്രേക്ഷകരുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനമാണുള്ളത്. നിറഞ്ഞ ചിരിയും തന്മയത്വത്തോടെയുള്ള സംസാരവും എല്ലാം കൊണ്ടും രോഹിണി മിന്നും താരമാണ്.

 

  ഉപ്പും മുളകും പരമ്പരയിലെ കനകം എന്ന കഥാപാത്രം ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകരുടെ എല്ലാം പ്രിയങ്കരി ആയി മാറിയത്. കൊറോണ ലോകം മുഴുവനും ഭീഷണി ആയി നിൽക്കുന്ന സാഹചര്യത്തിൽ, നിരവധി താരങ്ങളാണ് ബോധവത്കരണവുമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിറയുന്നത്.

 

 

  എങ്കിലും, ഒരു പരസ്യ ചിത്രത്തിലൂടെ രോഹിണിയും മകൻ റോഹനും ഇപ്പോൾ വ്യത്യസ്ത സന്ദേശമാണ് ലോകത്തിന് നൽകുന്നത്. സർക്കാർ പറയുന്നതും, ആരോഗ്യ വകുപ്പ് പറയുന്നതും ജനങ്ങൾ പാലിക്കുക എന്നുള്ളത് ഒരു കടമ ആയി എടുക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നാണ് കേരള സർക്കാർ പുറത്തിറക്കിയ വീഡിയോയുടെ തീം.

 

 

  ഇത് തന്നെയാണ് പ്രേക്ഷകരോട് രോഹിണിയ്ക്കും പറയാനുള്ളത്. കടമയായി കാണൂ, എല്ലാവരും സുരക്ഷിതരായി ഇരിക്കെട്ടെയെന്നും രോഹിണി പറയുന്നു.

 

  ശശികാന്തൻ, വലിയ ശാല വിജയകുമാർ, ചിത്ര ലേഖ, ആശ, ദിശ ഉദ്യോഗസ്ഥ ഗായത്രി, എയർപോർട്ട് സ്റ്റാഫ് രാജൻ ആന്റണി എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചത്.

 

 

  'സമൂഹത്തിനായി ഒരു കരുതൽ' എന്ന ക്യാപ്‌ഷനിലൂടെയാണ് താരം പങ്കെടുത്ത വീഡിയോ വൈറൽ ആകുന്നത്. കേരള സർക്കാർ ആണ് ബോധവത്കരണത്തിന്റെ ഭാഗമായി വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

 

  ദിശയിലെ പ്രവർത്തനങ്ങളെ പറ്റിയും വീഡിയോയിൽ പ്രതിപാദിക്കുന്നുണ്ട്. ഐസൊലേഷനിൽ കഴിയുന്ന വ്യക്തികളെ ഉദ്ദേശിച്ചു കൊണ്ടുകൂടി ഇറക്കിയ വീഡിയോയുടെ തിരക്കഥയും സംവിധാനവും ഒരുക്കിയത് പ്രകാശ് പ്രഭാകർ ആണ്. ക്യമാറ ചലിപ്പിച്ചത് തനു ഭലകാണ്

Find Out More:

Related Articles: