ഇന്നും നീ നോക്കുമ്പോൾ ഞാൻ ദുർബലയാകും; പ്രണയാര്‍ദ്ര ചിത്രം പങ്കുവെച്ച് ഖുശ്ബു

Divya John

തെന്നിന്ത്യന്‍ സിനിമയില്‍ മിന്നും താരമായി തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു ഖുശ്ബുവിൻ്റെ വിവാഹം.ഇരുവരുടേയും പ്രണയം പൂവിട്ടത് ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചായിരുന്നു . ഖുശ്ബുവിനോട് സുന്ദര്‍ പ്രണയം തുറന്നു പറഞ്ഞിട്ട് ഇരുപത്തിയഞ്ച് വര്‍ഷം തികഞ്ഞ വേളയിലാണ് ഖുശ്ബു പ്രണയാര്‍ദ്രമായ കുറിപ്പ് പങ്കുവെച്ചത്. വിവാഹഭ്യര്‍ത്ഥ നടത്തിയ ആ ദിവസത്തെക്കുറിച്ച് മനോഹരമായ വാക്കുകളിലൂടെയാണ് ഖുശ്ബു ഇൻസ്റ്റഗ്രാമിലൂടെ വിശദമാക്കിയിരിക്കുന്നത്.

 

 

 

 

   ഖുശ്ബുവിൻ്റെ കുറിപ്പ് ഇങ്ങനെ.തെന്നിന്ത്യയിലെ താരസുന്ദരിയായ ഖുശ്ബു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രണയാര്‍ദ്ര ചിത്രം വൈറലാകുകയാണ് ഇപ്പോൾ. സംവിധായകനും നടനുമായ സുന്ദറിനെയാണ് ഖുശ്ബു വിവാഹം ചെയ്തത്.

 

 

 

   ഇരുവരും പ്രണയാഭ്യ‍ര്‍ത്ഥ നടത്തിയ ദിവസത്തിൻ്റെ ഓര്‍മ്മയിൽ ഒരു പഴയകാല പ്രണയചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പുള്ള ഇതേ ദിവസമാണ് നിങ്ങള്‍ എന്നോട് വിവാഹാഭ്യര്‍ഥന നടത്തിയത്.

 

 

 

   അന്ന് നമ്മുടെ കുഞ്ഞുങ്ങള്‍ ആരെപ്പോലെ ആയിരിക്കണം എന്നറിയാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞിരുന്നു.

 

 

 

 

   25 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നും നമ്മൾക്കിടയിൽ ഒന്നും മാറിയിട്ടില്ല. ഇപ്പോഴും അതേ തീവ്രതയോടെ നിങ്ങളെ സ്‌നേഹിക്കുന്നുണ്ട്. ഇന്നും എന്റെ കണ്ണുകളിലേക്ക് നിങ്ങള്‍ നോക്കുമ്പോള്‍ എനിക്ക് നാണമാകാറുണ്ട്.ഇന്നും എന്നെ നോക്കി നിങ്ങള്‍ പുഞ്ചിരിക്കുമ്പോള്‍ ഞാന്‍ ദുര്‍ബലയാകുകയാണ്.. '

 

 

 

 

   സുന്ദര്‍, എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം എന്തെന്നാൽ അത് നിങ്ങളാണ്. നിങ്ങളെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടതിന് നന്ദി.. നിന്നെ ഞാൻ സ്നേഹിക്കുന്നു,സംവിധായകന്‍ സുന്ദര്‍ സിയുടെ ആദ്യ ചിത്രമായ 1995 ല്‍ പുറത്തിറങ്ങിയ മുറൈമാമന്റെ ലൊക്കേഷനില്‍ വെച്ചാണ് സുന്ദര്‍ ഖുശ്ബുവിനോടുള്ള പ്രണയം തുറന്നു പറഞ്ഞത്.

Find Out More:

Related Articles: