സീരിയലുകൾ വരുത്തി വൈകുന്ന ഓരോ പൊല്ലാപ്പുകൾ

Divya John

നമ്മുടെ സമൂഹത്തിൽ സീരിയലുകൾ ചെലുത്തുന്ന സ്വാധീനങ്ങളെ കുറിച്ച് നമ്മൾ ഒരുപാട് ചർച്ച ചെയ്തതാണ്. ചർച്ചയിൽ പങ്കെടുത്തവരെല്ലാം ഒരേസ്വരത്തിൽ സീരിയലുകൾ വിഷമാണെന്നും അത് കാണുന്നത് ഒഴിവാക്കണമെന്നും പറയാറുണ്ട്. നമ്മുടെ സീരിയലുകളിൽ കാണുന്ന പൊതുവായിട്ടുള്ള ചില പാറ്റേർണികൾ ഉണ്ടല്ലോ, അതായത് വില്ലത്തികൾ, അച്ഛനെ അറിഞ്ഞുകൂടാത്ത മകൾ , മകളെ അറിയാത്ത 'അമ്മ, പിന്നെ അവിഹിതങ്ങൾ അങ്ങനെ അങ്ങനെ.

 

 

 

 

     പക്ഷെ  ഞാൻ ഇതിനെ മോശമായി ചിത്രീകരിക്കുകയല്ല. കാരണം ഇതെല്ലം ഓരോരുത്തരുടെ ആവിഷ്കാര സ്വാതന്ത്ര്യമാണ്. അതിൽ യോജിപ്പുള്ളവർ ഉണ്ടാകാം ഇല്ലാത്തവരും ഉണ്ടാകാം. എന്നാൽ ഒരു സീരിയൽ കണ്ടപ്പോൾ അതിനെക്കുറിച്ച് ഒന്ന് പരാമർശിക്കേണ്ടത് ആവശ്യമാണ് എന്ന് തോന്നുന്നു.  ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബ വിലക്ക് എന്ന സീരിയൽ ഒരു പച്ചയായ സ്ത്രീവിരുദ്ധതയാണ്.  അപ്പോൾ നിങ്ങൾ ചോദിക്കുന്നുണ്ടാകാം മറ്റു സീരിയലുകളെല്ലാം അങ്ങനെ തന്നെയല്ലേ എന്ന്.

 

 

 

 

    ഒരുപക്ഷെ അങ്ങയായിരിക്കാം.  ഈ സീരിയൽ ജനുവരി ഇരുപത്തി ഏഴാം തീയതിയാണ് അതിന്റെ  ആദ്യത്തെ എപിസ്ടോപ് റിലീസ് ആവുന്നത്. ഒരു മാസം പിന്നിടുമ്പോഴ് തന്നെ റേറ്റിങ്ങിൽ   മുന്നിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. ആ ഒരു കുതിപ്പാണ് എന്നെ ആശങ്കപ്പെടുത്തുന്നത്. അതായത് ഈ സീരിയലിലെ പ്രധാന കഥാപാത്രമായ സുമിത്ര, മീര വാസുദേവാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നമുക്കറിയാം തന്മാത്ര എന്ന സിനിമയിലൂടെയാണ് മീര വാസുദേവ് എന്ന നടിയെ മലയാളികൾ അംഗീകരിച്ചു തുടങ്ങിയത്.

 

 

 

    വളരെ നല്ലൊരു അഭിനയിത്രിയാണ് മീര. ഇതിൽ മീരയുടെ  കഥാപാത്രമായ സുമിത്ര, കുടുംബത്തിന് വേണ്ടി തന്റെ ആഗ്രഹങ്ങളെല്ലാം ത്യജിക്കുന്ന ഒരു സ്ത്രീയാണ്. എന്നാൽ അവർ മറ്റുള്ളവരുടെ പരിഹാസത്തിനും അവഗണക്കും നിരന്തരം ഇരയാകുന്നു. അവർക്കു ഇംഗ്ലീഷ് സംസാരിക്കുവാൻ അറിയാത്തതിനാൽ സ്വന്തം മകൾ തന്നെ അപമാനിക്കുന്നു. ഇങ്ങനെ സുമിത്ര എന്ന കഥാപാത്രത്തെ അങ്ങോട്ട് ഇങ്ങോട്ടു ഇട്ടു തട്ടി കളിക്കുന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രീകരിച്ച്ചിരിക്കുന്നതു. ഒരു ഉത്തമായ സ്ത്രീ എങ്ങനെയായിരിക്കണം എന്നാണ് സുമിത്രയുടെ  അവതരിപ്പിക്കുന്നത്.

 

 

 

   ഇവിടെ സുമിത്രയുടെ ഭാര്തതാവിനു  മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട്, അതൊരു പക്ഷെ അവൾ അറിഞ്ഞാലും അത് സഹിക്കുക എന്നതാണ് ഒരു ഉത്തമയായ ഭാര്യയുടെ ലക്ഷണം. ഈ സീരിയൽ കാണുമ്പോൾ പല സ്ത്രീകളും പറയുന്നത്  ഇത് നമ്മുടെ സ്വന്തം കഥയാണെന്നാണ്. അത്തരക്കാരോട്  എനിക്ക് ഒന്നേ പറയാനുള്ളു, ഈ സമൂഹത്തിലെ ഏറ്റവും വലിയ ശാപമാണ് സുമിത്രയെ പോലുള്ള സ്ത്രീകൾ.

 

 

    ഇവരാണ് ഈ സമൂഹത്തെ പിന്നോട്ട് വലിക്കുന്നത്. സ്ത്രീ സർവം സഹയാകുമ്പോഴാണ് അവിടെ പുരുഷന്മാർ വഴിതെറ്റിപ്പോകുന്നതു. അത്തരത്തിൽ വഴിതെറ്റിപ്പോകുന്ന പുരുഷന്മാരാണ് സ്ത്രീകളെ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയുമൊക്കെ ചെയ്യുന്നത്.

 

 

 

 

    അത് കൊണ്ട് സർവം സഹയായ സുമിത്രയെ പോലുള്ള സ്ത്രീകൾ ദൈവത്തെ ഓർത്തു ഇത്തരം കേട്ട കുടുംബവിളക്കുകൾ വലിച്ച് ദൂരേക്ക് എറിയണം.

Find Out More:

Related Articles: