പുതിയ കൊലപാതകത്തിന്റെ ഇത്തിൾക്കണ്ണി

Divya John

സീരിയൽ കില്ലേഴ്സിന്റെ കാലമാണിപ്പോൾ , അതെ അതിനു ഉദാഹരണമായി നിരവധി സംഭവങ്ങളും പുറത്ത് വരുന്നുണ്ട്. അരഞ്ഞാണം കട്ടതിന് പിടിക്കപെടുക, ഒടുവിൽ മനസ്സിൽ പക ഒളിപ്പിച്ചു വച്ച് കുഞ്ഞിനെ കൊല്ലുക അങ്ങനെ  നീളുകയാണ്  പുതിയൊരു കൊലപാതക പരമ്പര.പുതുക്കാട് പാഴായിയില്‍ സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ആ കൊലപാതകം നടന്നത് 2016 ഒക്ടോബർ 13 -നായിരുന്നു.

 

 

 

 

   വീട്ടില്‍  ഒരു മരണാനന്തര ചടങ്ങ് നടക്കുന്നതിനിടെ നാലു വയസുകാരി മേബ പെട്ടെന്ന് അപ്രത്യക്ഷയായി. കുഞ്ഞിനെ തേടി വീട്ടുകാര്‍ ആകെ പരിഭ്രാന്തരായി. അവസാനം കുഞ്ഞിനെ കണ്ടത് ബന്ധുവായ ഷൈലജയോടൊപ്പമായിരുന്നു. വീട്ടുകാര്‍ ഷൈലജയെ ചോദ്യം ചെയ്തപ്പോൾ കുഞ്ഞിനെ ബംഗാളികൾ തട്ടിക്കൊണ്ടു പോയെന്നായിരുന്നു വിശദീകരണം.

 

 

 

    എന്നാൽ ബംഗാളികളെ അന്വേഷിച്ച് നാടു മുഴുവന്‍ പരക്കം പായുമ്പോൾ ഈ സമയം കുഞ്ഞ് പുഴയില്‍ മുങ്ങിത്താഴുകയായിരുന്നു. ഒടുവിൽ മൃതദേഹം പുഴയില്‍ പൊന്തിയപ്പോഴാണ് ആ കൊടിയ ദുരന്തം നാടറിയുന്നത്.ഷൈലജയുടെ വിവരിച്ചതിൽ  സംശയം  തോന്നിയതോടെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞു പുഴയിൽ മുങ്ങി താഴുന്നതിനു മുന്നേ നിരവധി പക പോക്കുന്ന  സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്.

 

 

 

    മരണപ്പെട്ട മേബയുടെ അരഞ്ഞാണം ഒരിക്കല്‍ മോഷണം പോയിരുന്നു.. അന്ന് ബന്ധുവായ ഷൈലജ വീട്ടില്‍ വന്ന ശേഷമായിരുന്നു അരഞ്ഞാണം നഷ്ടപ്പെട്ടത്. . കട്ടത് ൈഷലജയാണെന്നു കുടുംബാംഗങ്ങള്‍ സംശയിച്ചു.. കുടുംബ വീട്ടില്‍ കയറരുതെന്ന് ഷൈലജയെ വില്കൂക്യയും ചെയ്തു. ഇത് കൊടും ക്രൂരതയിൽ ചെന്നവസാനിക്കുന്ന രീതിയിലുള്ള  ഒരു പകയായി ഷൈലജയുടെ മനസില്‍ ഇടം നേടി.ഇതിനു പ്രതികാരം ചെയ്യാൻ എന്നവണ്ണം തക്ക സമയം തുടർന്ന് ഒത്തു കിട്ടുകയും ചെയ്തു.

 

 

 

 

    ബന്ധു മരിച്ചതിന്റെ പേരില്‍ ഒരിക്കല്‍ കൂടി വീട്ടിലേയ്ക്കു പ്രവേശനം കിട്ടി  ഷൈലജയ്ക്ക് .മാത്രമല്ല മേബയുടെ മാതാപിതാക്കളെ കണ്ടപ്പോള്‍ പക വീണ്ടും ഉണര്‍ന്നു. അങ്ങനെയാണ് പക വീട്ടാന്‍ കുഞ്ഞിനെ കൊല്ലാന്‍ തീരുമാനിച്ചത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങിനു ശേഷം പതുക്കെ കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയി. വീടിനു പിന്നിലെ  പുഴയിലേക്ക് കുഞ്ഞിനെ എറിയുകയായിരുന്നു.

 

 

 

   തൊട്ടുപിന്നാലെ, അമ്മ നീഷ്മ ഷൈലജയുടെ അടുത്തേയ്ക്കെത്തി. കുഞ്ഞിനെ തിരക്കി. ബംഗാളികള്‍  പിടിച്ചുകൊണ്ടുപോകുന്നത് കണ്ടെന്നായിരുന്നു പറഞ്ഞത്. ഇതുകേട്ട്, വീട്ടുകാരും നാട്ടുകാരും പരക്കംപാഞ്ഞു. ഈ സമയം കൊണ്ട് കുഞ്ഞ് പുഴയില്‍ മുങ്ങിത്താഴുകയും ചെയ്തിരുന്നു. മാത്രമല്ല മറ്റൊരു സംഭവവും ഇതിന് മുന്നോടിയായി അരങ്ങേറിയിരുന്നു.ഒരിക്കൽ അനാശാസ്യത്തിന്റെ പേരില്‍ ഷൈലജയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു ഈ സംഭവത്തിനു ശേഷം നാട്ടില്‍ നില്‍ക്കാന്‍ പറ്റാതെയായി.

 

 

 

   മാത്രവുമല്ല, അനാശാസ്യത്തിന്റെ കാര്യം നാട്ടില്‍ പറഞ്ഞു പരത്തിയത് മേബയുടെ അമ്മയും വീട്ടുകാരുമാണെന്നും ഷൈലജ വിശ്വസിക്കുകയുംചെയ്തു. ഈ പകയും കൊലപാതകത്തിനു പ്രേരണയായിരുന്നു.പൊലീസിനു മുൻപിൽ ആദ്യം കുറ്റം സമ്മതിച്ച പ്രതി പിന്നീട് കോടതിയിൽ നിരപരാധിയാണെന്നു പലക്കുറി ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.മരിച്ച കുഞ്ഞ് മീബയുടെ  മാതാപിതാക്കൾ ഓസ്ട്രേലിയയില്‍ ജോലിക്കാരാണ്. ഇരുവര്‍ക്കും, നാട്ടില്‍ വരാന്‍ അവധി കിട്ടിയില്ല.

 

 

 

   കൊലക്കേസില്‍ പ്രധാനപ്പെട്ട സാക്ഷി കൂടിയാണ് അച്ഛന്‍  രഞ്ജിത്. എഫ്ഐആറില്‍ ആദ്യ മൊഴി നല്‍കിയ അച്ഛനെ വിസ്തരിക്കേണ്ടതു പ്രോസിക്യൂഷന്റെ ആവശ്യമായിരുന്നു.ഓസ്ട്രേലിയയിലെ ഇന്ത്യന്‍ എംബസി ഓഫിസിലിരുന്ന് രഞ്ജിത് തൃശൂരിലെ ജഡ്ജിക്കു മൊഴിനല്‍കുകയും ചെയ്തു.എന്നാൽ മേബയെ പുഴയില്‍ എറിയുന്നതിന് സാക്ഷികളില്ലായിരുന്നു.

 

 

 

   അവസാനം കുഞ്ഞിനെ കണ്ടത് ഷൈലജയോടൊപ്പമാണെന്ന മൊഴിയാണ് ഏക വഴിത്തിരിവായത്.  നിയമപരമായി കുറ്റം തെളിയിക്കാന്‍ ‘ലാസ്റ്റ് സീന്‍ തിയറി’ എന്ന അടവ് പ്രോസിക്യൂഷന്‍ ഒടുവിൽ പയറ്റി.ഷൈലജയുടെ ബന്ധുക്കളും മറ്റു സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായാണ് മൊഴി നല്‍കിയതും.

 

 

 

 

     ഈ കൊലക്കുറ്റം തെളിഞ്ഞത് ഒന്നുകിൽ ജീവപര്യന്തം,അല്ലെങ്കിൽ വധ ശിക്ഷ. ഈ വരുന്ന ചൊവ്വാഴചയാണ്‌ ഈ കേസിലെ വൈഹി കോടതി പറയാൻ പോകുന്നത്. മനുഷ്യന്റെ മനസിലെ പക എത്രത്തോളം ഗാഭീര്യം എറിയതാണെന്ന്  ശരിക്കും നാം മനസിലാകുന്നത് ഇത്ത്രമേ സംഭവങ്ങളിലൂടെയാണ്. 

Find Out More:

Related Articles: