സ്വന്തം ചോരയായാലും പ്രശ്‌നമില്ല, പീഡിപ്പിക്കേണ്ടവൻ പീഡിപ്പിക്കും

Divya John

നെഞ്ച് വിറപ്പിക്കുന്ന നിയമം വരണം,കാമവെറി പൂണ്ട നായ്ക്കളെ തല്ലിക്കൊല്ലണം,കത്തിക്കണം,ഇങ്ങനെ വികാരവിസ്ഫോടനങ്ങൾ നമ്മൾ ഇനിയും നടത്തും. ഇത് കഴിഞ്ഞാൽ ഈ അരുംകൊലകൾ അവസാനിക്കുമോ?   

 

 

ഇങ്ങനെ ഒരു ചോദ്യവുമായാണ്, സമൂഹത്തില്‍ പ്രായഭേദമില്ലാതെ വര്‍ധിച്ചു വരുന്ന ബലാത്സംഗത്തില്‍ ആശങ്ക വ്യക്തമാക്കി കൊണ്ട് അദ്ധ്യാപികയായ അനുജ ജോസഫ് എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നത്.

 

 

ഡൽഹിയും  ഹൈദ്രാബാദും എന്നു വേണ്ട രാജ്യത്തു ഇന്ന് നടക്കുന്ന ഓരോ കൂട്ടബലാത്സംഗവും തുടര്‍മരണങ്ങളും നമ്മളില്‍ ഭീതി ജനിപ്പിക്കുന്നത് ഇന്നത്തെ അരക്ഷിതാവസ്ഥയാണെന്നതില്‍ മാറ്റമില്ല. ഉടുപ്പ് അങ്ങോടോ ഇങ്ങോടോ മാറികിടന്നാല്‍ ആര്‍ത്തിയോടെ ആ ശരീരഭാഗത്തേക്കു ആരേലും നോക്കുന്നുണ്ടേല്‍ അതൊരു പെണ്‍ശരീരമെന്നു സാരം.

 

 

ശരിയാണ് പെൺ ശരീരത്തെ  പിച്ചി ചീന്താൻ കാമ വൈകൃതമുള്ളവർക്കു ഇന്നത്തെ സാഹചര്യവും അനുകൂലമാണ്. പെൺ  ശരീരത്തോട് തോന്നുന്ന ആർത്തി അതാണ് ഓരോ പെൺ കുട്ടികളുടെയും ജീവൻ നഷ്ടമാകാൻ ഇടയാകുന്നതും. ആ അധ്യാപിക പറഞ്ഞതിങ്ങനെയാണ്. ഉടുപ്പ് അങ്ങോടോ ഇങ്ങോടോ മാറികിടന്നാല്‍ ആര്‍ത്തിയോടെ ആ ശരീരഭാഗത്തേക്കു ആരേലും നോക്കുന്നുണ്ടേല്‍ അതൊരു പെണ്‍ശരീരമെന്നു സാരം.ഇന്നത്തെ കാലമായൊണ്ട് പ്രായവും വിഷയമല്ല,പെണ്ണായാല്‍ മതി.പിഞ്ചു കുഞ്ഞുങ്ങള്‍ മുതലിങ്ങോട് ഇരയാക്കപ്പെട്ടവരുടെ എണ്ണം കൂടുന്നതല്ലാണ്ട് ഒരു മാറ്റവുമില്ല.

 

 

കൂട്ടബലാത്സംഗം ഇന്ന് വാര്‍ത്തകളില്‍ ഒന്നോ രണ്ടോ ദിവസത്തേക്കുള്ളത് മാത്രം. നെഞ്ച് വിറപ്പിക്കുന്ന നിയമം വരണം,കാമവെറി പൂണ്ട നായ്ക്കളെ തല്ലിക്കൊല്ലണം,കത്തിക്കണം,ഇങ്ങനെ വികാരവിസ്‌ഫോടനങ്ങള്‍ നമ്മള്‍ ഇനിയും നടത്തും.ഇത് കഴിഞ്ഞാല്‍ ഈ അരുംകൊലകള്‍ അവസാനിക്കുമോ.

 

 

കഴിഞ്ഞദിവസം ഒരു വ്യക്തി എന്നോട് പറഞ്ഞ വാചകം 'ഇനിയിപ്പോള്‍ നിങ്ങളുടെ എഴുത്തു വായിച്ചു നാട്ടില്‍ ആരും കൊലചെയ്യാണ്ടിരിക്കുവല്ലേ, ഇതൊക്കെ ആവര്‍ത്തിക്കപെടും'ആവര്‍ത്തിക്കപ്പെടാതിരിക്കണമെങ്കില്‍ മനുഷ്യന്റെ മനസ്സ് നന്നാകണം,മൃഗത്തില്‍ നിന്നു മനുഷ്യനിലേക്ക് തിരിച്ചു വരണം. എരിവും പുളിയും തിരുകികയറ്റിയ മസാലപ്പടങ്ങള്‍ ദിനംപ്രതി കണ്ടു രസിച്ചു തലച്ചോറ് മുഴുവന്‍ പെണ്ണുടലിനെ പ്രാപിക്കാനുള്ള ആവേശത്തില്‍ ,മുന്നില്‍ നില്‍ക്കുന്ന ഇരയോട് എന്ത് സഹാനുഭൂതി.

 

 

അത്

വല്ലോരുടെയും കുഞ്ഞായാലെന്തു,സ്വന്തം ചോരയായാലും പ്രശ്‌നമില്ല.

ആവേശം തീര്‍ത്തു,കത്തിച്ചു കളഞ്ഞപ്പോഴും അവന്റെയൊന്നും മനസ്സു പിടച്ചു കാണില്ല.പ്രിയങ്ക റെഡ്ഢിയെന്ന വെറ്റിനറി ഡോക്ടറുടെ മരണം വരെ എത്തി നില്‍ക്കുന്നു നമ്മുടെ രാജ്യത്തിന്റെ പുരോഗതി.

 

 

ഡല്‍ഹി നിര്‍ഭയകേസില്‍ കുറ്റവാളിയാക്കപ്പെട്ടവന് പ്രായപൂര്‍ത്തിവന്നിട്ടില്ല പോലും,അത്രയും കാടത്തം കാണിച്ച അവനൊക്കെ എന്തിനു നിയമസംരക്ഷണം നല്‍കണം. മക്കളെ വളര്‍ത്തുമ്‌ബോള്‍ പെണ്ണുടല്‍ കൗതുകവസ്തുവും ത്രസിപ്പിക്കുന്ന ഒന്നുമല്ലെന്നും അതിനെ പ്രാപിക്കാനുള്ള ആവേശമല്ല,മറിച്ചു സംരക്ഷിക്കാന്‍,ബഹുമാനിക്കാന്‍ പഠിപ്പിക്കണം നാളത്തെ തലമുറയെ ദേശത്തെ അതിക്രമങ്ങളില്‍,അരുംകൊലകളില്‍ഇന്ന് നിറഞ്ഞു നില്‍ക്കുന്ന പൈശാചികത, വരുംനാളുകളില്‍ നമ്മളെ കാത്തിരിക്കുന്ന അരക്ഷിതാവസ്ഥ,ഈ ഭീതികരമായ അവസ്ഥ മാറണം.

 

 

മനുഷ്യത്വമെന്ന വികാരം മരിപ്പിക്കാണ്ടിരിക്കുക,മനസ്സില്‍ തിന്മക്കു പകരം നന്മയുടെ പ്രകാശം ജ്വലിക്കണം.മുന്നില്‍ നില്‍ക്കുന്നവനെ കേവലം ഇരയായി കണ്ടു ചാടി വീഴാണ്ട്,മനുഷ്യത്വത്തോടെ പെരുമാറാന്‍ ഓരോരുത്തര്‍ക്കും സാധിച്ചിരുന്നുവെങ്കില്‍.നിന്നിലും എന്നിലും ജ്വലിക്കുന്നതു ഒരേ തീ,ആ തീ കെട്ടുപോയാല്‍ ചാരം മാത്രം'!

 

 

'പെണ്ണുടല്‍ കൗതുകമുണര്‍ത്തും മാറിടങ്ങളും, പൊക്കിള്‍ക്കൊടിയും അവളുടെ മടിത്തട്ടും ഈ ഭൂമിയിലേക്ക് പിറന്നുവീണ സമയം മുതല്‍ ഓരോ കുഞ്ഞിനും തണലേകിയ സ്‌നേഹമത്രെ,ആ സ്‌നേഹത്തെ,നിന്റെ അമ്മയില്‍ നീ കണ്ട ആ സ്‌നേഹം എന്നും ഉള്ളില്‍ സൂക്ഷിക്കുക,കാമത്താല്‍ ആ സ്‌നേഹത്തെ കളങ്കപ്പെടുത്താതിരിക്കുക.

'

 

 

ഇത്ര മേൽ  ആഴത്തിലുള്ളതായിരുന്നു.

ഒരു പെണ്ണിന്റെ മനസ്സിൽ നിന്നുള്ള പെൺ വികാരം. എന്നാൽ അനുജ ടീച്ചറുടെ ഫേസ്ബുക് പോസ്റ്റിനു വ്യത്യസ്ഥത ആർജിച്ച നിരവധി കമെന്റുകളാണ് വന്നു ചേർന്നത്. സ്ത്രീകൾ എന്നും വേട്ടയാടപ്പെടുന്നത് സ്ത്രീകളാൽ തന്നെയാണെന്നും, അമ്മയും പെങ്ങളും അടങ്ങുന്ന 100 കടുംബത്തെ ആണുങ്ങൾ സംരക്ഷിക്കുമ്പോൾ, ഒരാൾ തെറ്റ്  കാണിച്ചാൽ.

 

 

മുഴുവൻ  പേരെയും അടച്ചു പറയുന്ന രീതി ആദ്യം സമൂഹത്തിൽ നിന്നും എടുത്തു കളയണമെന്നും, ഒരാൾ കുറിക്കുകയുണ്ടായി. ശരിയാണ് ഒരാൾ ചെയ്ത തെറ്റിന് ബാക്കിയുള്ളവർ എന്തിനു പഴി കേൾക്കണം! തൊട്ടു പിന്നാലെ മറ്റൊരു കമെന്റും  പ്രത്യക്ഷപെട്ടിരുന്നു. സംഭവം പെൺകുട്ടികളുടെ വസ്ത്ര ധാരണമാണ് , അതായത് പെൺകുട്ടികളുടെ വസ്ത്ര ധാരണം മൂലമാണ് മിക്ക പീഡനങ്ങളും നടക്കുന്നതെന്ന് സാരം.

 

 

എങ്കിൽ എന്റെ പൊന്നു ചേട്ടാ ഒന്ന് ചോദിച്ചോട്ടെ, മുലപ്പാൽ നുണയുന്ന ഒരു  പിഞ്ചു കുഞ്ഞിന്റെ കാര്യമോ? ആ കുഞ്ഞു എന്ത് തെറ്റായ വസ്ത്ര ധാരണം നടത്തിയിട്ടു വെറുമൊരു കാമത്തിന് ഇരയായി മാറുന്നത്? മൂല്യതയേറിയ ഒരു  ജീവൻ നഷ്ടപ്പെടുത്തുന്നത്? എന്താ മനഃപൂർവമാണോ ആ കുഞ്ഞു ശരീരം കാണിക്കുന്നത്.

 

 

അവിടെ പീഡനം എന്നത് വെറുമൊരു വസ്തുത മാത്രമായി ഒതുങ്ങി പോകുന്നതെന്തുകൊണ്ടാണ്? ഇതിനൊക്കെയുള്ള ഉത്തരം നാം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല സ്ത്രിയുടെ സൗന്ദര്യം ആസ്വാദിക്കാനുള്ളതാണ് ഇവിടെഅവൾ കറുത്ത തോ വെളുത്തതോ അല്ല, അവൾ ധരിക്കുന്ന വസ്ത്രത്തിനാണ് മാർക്ക് എന്നും, നല്ല രീതിയിൽ ഉണ്ടായ സ്ത്രീകൾക്ക് ഈ അനുഭവം ഉണ്ടാവാൻ ഇടയില്ലായെന്നും , തുണി മാറിക്കിടക്കുന്നതിനെയല്ല മാറ്റിയിടുന്നവവരാണ് കൂടുതലെന്നും, ഈ നാട്ടിലെ നിയമസംവിധാനം ആകെ പൊളിച്ചെഴുതണം സഹോദരി.

 

 

15 കൊലപാതകം നടത്തിയവൻ എങ്ങാനെ സ്വൈരമായി സമൂഹത്തിൽ വിഹരിക്കുന്നു. എന്നെപ്പോലെ സ്വാധീനം ചെലുത്താൻ കഴീയാത്തവൻ ഒരു പത്ത് രൂപ മോഷ്ടിച്ചാൽ പിന്നെ പത്ത് വർഷം

അഴിക്കുള്ളിൽ ആകും. പിന്നെ പുറംലോകം കാണാന് ശിക്ഷ കാലാവധി കഴിയണം. പക്ഷേ ഇത്തരക്കാർ ക്ക് അതൊന്നും എങ്ങാനെ പ്രശ്നമല്ലാതാകുന്നു? അതാണ് നിറുത്തേണ്ടതെന്നും ഒക്കെയായി  നിരവധി കമെന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഒപ്പം മറ്റു രാജ്യങ്ങളിലെ നിയമ വ്യവസ്ഥകളും ചൂണ്ടി കാട്ടി പാറഞ്ഞവരും ഏറെയാണ്.

 

 

എന്നാൽ ഇതിനേക്കാൾ മറ്റൊരു പ്രധാന കമെന്റുമായി സുകുമാരൻ എന്ന് പേരുള്ള ഒരു വ്യക്തിയും  പ്രത്യക്ഷപ്പെട്ടിരുന്നു, "അങ്ങനെ ഒരു ചിന്ത ആണിന് ഇല്ലായിരുന്നു എങ്കിൽ നീയൊന്നും ഉണ്ടാകില്ലായിരുന്നു എന്നതാണ് സുകുമാരൻ ചേട്ടന്റെ പഞ്ച് ഡയലോഗ് അടങ്ങിയ കമെന്റ്. സുകുമാരൻ ചേട്ടന്മാരെ പോലെയുള്ളവരോട് ഒന്ന് പറഞ്ഞോട്ടെ,  ആസക്തി തീർക്കാനുള്ള വെറുമൊരു ഉപകരണമാണോ സ്ത്രീ ശരീരം ?

 

 

 

സ്വന്തം അമ്മയ്ക്കുള്ള അതെ ശരീര ഘടന തന്നെയാണ് ചുറ്റുമുള്ള പെൺകുട്ടികൾക്കും എന്ന് ചിന്തിച്ചാൽ  തീരാവുന്ന ഒരു വൈകൃതമാണ് ഇതെന്നും ഓർത്താൽ നന്നായിരുന്നു. ഇതൊക്കെ പറഞ്ഞാലും ഒരു കാര്യത്തിന് മാത്രം നമ്മുടെ രാജ്യത്ത് മാറ്റം വരൻ പോകുന്നില്ല എന്നുള്ളതുറപ്പാണ്. എന്താണെന്നല്ലേ ഒരു പെൺകുട്ടിയെ നികൃഷ്ടമായി പീഡിപ്പിച്ചതിന് ശേഷം, അവനെ സുഖമായി ജയിലിൽ താമസിപ്പിക്കാനും, ബിരിയാണിയും, ചിക്കൻ-ചപ്പാത്തി കോമ്പിനേഷനും, അനുവദിക്കുന്ന സമ്പ്രദായം. പിന്നെ എങ്ങനെയാ തെറ്റുകൾ ആവർത്തിക്കപ്പെടാതിരിക്കുന്നത് ?

 

 

ജയിലിൽ പോയാലും സീൻ ഇല്ല മച്ചാനെ, അവിടെയും always chill   ആണ് എന്ന് കരുതുന്ന മനോഭാവം ആണ് തെറ്റിന് മുതിരുന്ന ഓരോ പുരുഷന്റെ മനസിലും. നല്ല ഭരണം ഉണ്ടാകണമെങ്കിൽ നല്ല നേതാക്കന്മാരുണ്ടായാലേ മതിയാകൂ, അതെങ്ങനാ നേതാക്കന്മാർക്ക് അന്യ രാജ്യങ്ങൾ സന്ദർശിക്കാനേ  സമയം തികയുന്നില്ല പിന്നെയാ ഒരു പെൺകുട്ടിയുടെ ജീവൻ.

 

 

ഒരിക്കൽ കൂടി അനുജ ടീച്ചറിന്റെ വാക്കുകൾ കടമെടുക്കുകയാണ്, നിന്റെ അമ്മയില്‍ നീ കണ്ട ആ സ്‌നേഹം എന്നും ഉള്ളില്‍ സൂക്ഷിക്കുക, കാമത്താല്‍ ആ സ്‌നേഹത്തെ കളങ്കപ്പെടുത്താതിരിക്കുക!

Find Out More:

Related Articles: