ഉപ്പും മുളകിലെ ലച്ചു വിനെ ചെക്കനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്

Divya John

ഉപ്പും മുളകും പ്രേക്ഷകര്‍ കാത്തിരുന്ന നിർണായക നിമിഷമാണ് ലച്ചുവിന്റെ വരനെ ഒന്ന് നേരിട്ട് കാണുക എന്നത്. ലച്ചുവിന്റെ വിവാഹം ആണ് എന്ന് കുടുംബാംഗങ്ങള്‍ പരസ്പരം സംസാരിക്കുന്നത് അല്ലാതെ മറ്റൊരു വിവരങ്ങളും പ്രേക്ഷകര്‍ക്ക് ലഭിച്ചിരുന്നില്ല. കുടുംബത്തില്‍ ഉള്ളവരെ ഫോട്ടോ കാണിച്ചതും, നേവി ഓഫീസറാണ് വരന്‍ എന്നത് ബാലു പറഞ്ഞതും ഒഴിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമായിരുന്നില്ല.

 

ഇടയ്ക്ക് ചാനല്‍ പ്രമോ വീഡിയോയിലൂടെ വരന്റെ മങ്ങിയ ചില ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. ഇതൊന്നും അല്ലാതെ ഇത് വരെയും ചെക്കനെ പറ്റി കൂടുതല്‍ ഒന്നും പുറത്ത് വിട്ടിരുന്നില്ല.എന്നാല്‍ ഇപ്പോള്‍ ലച്ചുവിന്റെ ചെക്കനെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വരുന്നത്. എന്നാല്‍ ലച്ചുവിന്റെ രാജകുമാരന്‍ എത്തിപ്പോയി എന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നത്.

 

 

നേവി ഓഫീസര്‍ ആയി എത്താന്‍ പോകുന്ന ചെക്കന്‍ അതി ചുള്ളന്‍ ആണെന്നും അച്ഛന്റെ സെലക്ഷന്‍ തെറ്റായില്ലെന്നും ആരാധകര്‍ ഒന്നടങ്കം പറയുന്നുണ്ട്. ഒരു ചുമന്ന സ്വിഫ്ട് കാറില്‍ മണവാള വേഷത്തില്‍ ആണ് ചെക്കന്‍ എത്തുന്നത്. പക്ഷെ ഇപ്പോഴും പതിവ് പോലെ മുഖം വ്യക്തമല്ല. ലച്ചുവിന്റെ വരനായി സംഘാടകര്‍ ഇറക്കുന്നത് ടിക് ടോക് താരം ഗിരീഷ് ഗംഗാധരനെയാണ് എന്ന നിഗമനത്തിലാണ് സോഷ്യല്‍ മീഡിയ ഇപ്പോൾ.  തന്റെ ടിക് ടോക് അകൗണ്ടില്‍  ഗിരീഷ് തന്നെ,  ഉപ്പും മുളകിലേക്കും ചെറിയ വേഷത്തില്‍ താന്‍ എത്തുന്നു എന്ന് പോസ്റ്റ് ഇട്ടതില്‍ നിന്നുമാണ് പ്രേക്ഷകര്‍ ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്.

 

അതി ചുള്ളന്‍ ചെക്കനെ തന്നെയാണ് ബാലു മകള്‍ക്കായി കണ്ടെത്തിയതെന്നും,ആരാധകര്‍ പറയുണ്ട്. മാത്രമല്ല ബാലു തൃശൂര്‍ ഭാഷയില്‍ സംസാരിക്കുന്നതില്‍ നിന്നും തൃശ്ശൂരിന്റെ അഭിമാനമായ ഗിരീഷ് ആകും വരന്‍ ആയി എത്തുന്നതെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

 

ചെറുക്കന്‍ നമ്മുടെ ലെച്ചുവിനെ പോലെ കിടു ആയിരിക്കണം ഇല്ലെങ്കില്‍ ലെച്ചു ഫാന്‍സ്‌ അങ്ങ് ഇളകും പിന്നെ താങ്ങാന്‍ പറ്റൂല ഡയറക്റ്റര്‍ സാറേ കല്യാണം ഞങ്ങള് കലക്കും എന്ന് പറയുന്നവരായിരുന്നു കൂടുത്താലും.

Find Out More:

Related Articles: