റാണു മൊണ്ടാലിന്റെ മറവിക്കു പിന്നാലെ ട്രോളന്മാർ

frame റാണു മൊണ്ടാലിന്റെ മറവിക്കു പിന്നാലെ ട്രോളന്മാർ

Divya John

ശനി ദശ മാറാതെ ഗായിക റാണു മൊണ്ടാൽ. റാണു മൊണ്ടാലിന് പിന്നാലെ ട്രോൾ മഴയാണ് ഇപ്പോൾ.റാണു തൊടുന്നതെല്ലാം ഇപ്പോള്‍ കുഴപ്പത്തിലാവുകയാണ്. മേക്കോവറിന് പിന്നാലെ റാണു പാട്ടിന്റെ വരികള്‍ മറന്നുപോയതാണ് ഇപ്പോള്‍ പുതിയ പൊല്ലാപ്പായിരിക്കുന്നത്.

 

മറവി മനുഷ്യസഹജമാണെങ്കിലും റാണുവിന്റെ മറവിയെ ട്രോളന്‍മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. സംഗീത സംവിധായകനും, പിന്നണി ഗായകനുമായ ഹിമേഷ് രേഷ്മിയുടെ ഗാനം ആലപിച്ചു കൊണ്ടാണ് പിന്നണി ഗാന രംഗത്തേയ്ക്ക് റാണു ചുവട് വെച്ചത്. സിനിമ പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ, റാണു ആലപിച്ച, തേരി മേരി  എന്ന് തുടങ്ങുന്ന ഗാനം ഹിറ്റായിരുന്നു. 

 

എന്നാൽസ്വന്തം ഗാനം മറന്നിരിക്കുകയാണ് സെൻസേഷണൽ ഗായിക ഇപ്പോൾ. മാധ്യമ പ്രവർത്തക ബർഖ ദത്ത് അവതരിപ്പിക്കുന്ന പരിപാടിയിലായിരുന്നു സംഭവം നടന്നത്. പരിപാടിയിൽ, റാണുവിനോട് ഒരു  ഗാനം  ആലപിക്കാൻ പറയുകയായിരുന്നു.ഉടൻ തന്നെ ഹിമേഷ് ജി യ്ക്കൊപ്പമുള്ള ഗാനം ആലപിക്കാമെന്ന് പറഞ്ഞ് ഗായിക മൈക്ക് എടുത്തു.

 

എന്നാൽ മൈക്കും പിടിച്ച് കുറച്ചു നേരം വേദിയിൽ  മിണ്ടാതെ നിൽക്കുകയായിരുന്നു.  കുറച്ചു നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഓഫ് മൈ ഗോഡ്., ഐ ഫോർഗറ്റ് ഇറ്റ് എന്ന് റാണു പറയുകയായിരുന്നു. ഇതേ തുടർന്നുള്ള വീഡിയോ വൈറലാവുകയും ചെയ്തു.റാണുവിനെ ട്രോളന്‍മാരും വെറുതെ വിട്ടില്ല.റാണുവിനെ കളിയാക്കിക്കൊണ്ടുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ തരംഗമാകുകയാണ്.

Find Out More:

Related Articles:

Unable to Load More