ദേശീയഗാനത്തിലെ പരാമർശം പുതിയ കാലത്തിന് ചേരില്ല: വാക്കു തിരുത്തി ഓസ്‌ട്രേലിയ!

Divya John
ദേശീയഗാനത്തിലെ പരാമർശം പി[ഉതിയ കാലത്തിന് ചേരില്ല: വാക്കു തിരുത്തി ഓസ്‌ട്രേലിയ! ദേശീയ ഐക്യം ഉറപ്പാക്കുന്നതിനും രാജ്യത്തെ തദ്ദേശീയ ഗോത്രവർഗക്കാർക്ക് പരിഗണന ഉറപ്പാക്കാനുമാണ് ദേശീയഗാനത്തിൽ ചരിത്രപരമായ തിരുത്ത്. ദേശീയഗാനത്തിലെ രണ്ടാമത്തെ വരിയിലാണ് തിരുത്ത്. അതായത് 140 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ദേശീയഗാനത്തിൽ തിരുത്തലുമായാണ് ഓസ്ട്രേലിയ എത്തിയിരിക്കുന്നത്. ജനുവരി ഒന്ന് മുതൽ പുതിയ മാറ്റം നിലവിൽ വരുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പ്രഖ്യാപിച്ചു. ദേശീയഗാനത്തിലെ മാറ്റം ഒന്നും എടുത്തു നീക്കുന്നില്ലെന്നും എന്നാൽ പലതും കൂട്ടിച്ചേർക്കുകയാണെന്നുമാണ് നടപടിയെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. തദ്ദേശീയ ഗോത്രവിഭാഗത്തിൽ നിന്നുള്ള ഗായിക ഡെബോറ ചീതാം, ഫസ്റ്റ് നേഷൻസ് ഫൗണ്ടേഷൻ ചെയർമാൻ ഇയാൻ ഹാം എന്നിവരും പുതിയ മാറ്റത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. 



അതേസമയം, ഇനിയും ഏറെ ചെയ്യാനുണ്ടെന്നായിരുന്നു വിറാജുരി വിഭാഗത്തിൽപ്പെട്ട ലേബർ പാർട്ടി എംപി ലിൻഡ ബേണിയുടെ പ്രതികരണം.ദേശീയഗാനത്തിലെ "For we are young and free" എന്ന ഭാഗമാണ് "For we are one and free" എന്ന് ഓസ്ട്രേലിയ തിരുത്തിയത്.യങ് അഥവാ ചെറുപ്പമായത് എന്ന വാക്ക് ദേശീയഗാനത്തിൽ നിന്ന് നീക്കുന്നതിനെപ്പറ്റി പ്രധാനമന്ത്രി പറഞ്ഞത് ഇങ്ങനെയായിരുന്നു. "ഒരു ആധുനിക രാജ്യമെന്ന നിലയിൽ ഓസ്ട്രേലിയ താരതമ്യേന ചെറുപ്പമാണെങ്കിലും, നമ്മുടെ രാജ്യത്തിൻ്റെ കഥ ഏറെ പൗരാണികമാണ്. ഫസ്റ്റ് നേഷൻസ് ജനതയുടെ കഠിനാധ്വാനത്തിൻ്റ കഥകളെ നാം ബഹുമാനിക്കേണ്ടതുണ്ട്. 



ഈ സത്യത്തെയും ഒരുമിച്ചുള്ള പ്രവർത്തനത്തെയും കുറിക്കുന്നതാണ് നമ്മുടെ ദേശീയഗാനമെന്നും ഉറപ്പു വരുത്തേണ്ടതുണ്ട്." അദ്ദേഹം പറഞ്ഞു.അതോടൊപ്പം ദേശീയഗാനത്തിൽ ഭേദഗതി വരുത്താനുള്ള കോമൺവെൽത്ത് നിർദേശത്തെ ഗവർണർ ജനറൽ ഡേവർ ഹേളി അനുകൂലിച്ചതോടെയാണ് പുതിയ നീക്കം നടപ്പായത്. രാജ്യത്തെ എല്ലാ ജനങ്ങൾക്കും വേണ്ടിയാണ് മാറ്റമെന്ന് പ്രധാനമന്ത്രി അറിയിച്ചു. മാത്രമല്ല "ഒരു ആധുനിക രാജ്യമെന്ന നിലയിൽ ഓസ്ട്രേലിയ താരതമ്യേന ചെറുപ്പമാണെങ്കിലും, നമ്മുടെ രാജ്യത്തിൻ്റെ കഥ ഏറെ പൗരാണികമാണ്. ഫസ്റ്റ് നേഷൻസ് ജനതയുടെ കഠിനാധ്വാനത്തിൻ്റ കഥകളെ നാം ബഹുമാനിക്കേണ്ടതുണ്ട്. ഈ സത്യത്തെയും ഒരുമിച്ചുള്ള പ്രവർത്തനത്തെയും കുറിക്കുന്നതാണ് നമ്മുടെ ദേശീയഗാനമെന്നും ഉറപ്പു വരുത്തേണ്ടതുണ്ട്." അദ്ദേഹം പറഞ്ഞു. 

Find Out More:

Related Articles: