'പറക്കും ബാഗ്' സ്വന്തമാക്കാം: 30 ലക്ഷം രൂപ മാത്രം!

Divya John
 'പറക്കും ബാഗ്' സ്വന്തമാക്കാം: 30 ലക്ഷം രൂപ മാത്രം! പറക്കും ബാഗ് എന്നും കരുതി തെറ്റിദ്ധരിക്കല്ലേ. വിമാനത്തിന്റെ മാതൃകയിലാണ് ഫാൾ-വിന്റർ കളക്ഷന്റെ ഭാഗമായി തയ്യാറാക്കിരിക്കുന്ന ഈ പുത്തൻ ബാഗ് അവതരിപ്പിച്ചിരിക്കുന്നത്. ബ്രാൻഡിന്റെ ആർട്ടിസ്റ്റിക് ഡയറക്ടർ വിർജിൽ അബ്‌ലോഹ് ആണ് എയ്റോപ്ലെയ്ൻ ബാഗിന്റെ പിന്നിലെ തല.പറക്കും ബാഗ് എന്നും കരുതി തെറ്റിദ്ധരിക്കല്ലേ. വിമാനത്തിന്റെ മാതൃകയിലാണ് ഫാൾ-വിന്റർ കളക്ഷന്റെ ഭാഗമായി തയ്യാറാക്കിരിക്കുന്ന ഈ പുത്തൻ ബാഗ് അവതരിപ്പിച്ചിരിക്കുന്നത്. ബ്രാൻഡിന്റെ ആർട്ടിസ്റ്റിക് ഡയറക്ടർ വിർജിൽ അബ്‌ലോഹ് ആണ് എയ്റോപ്ലെയ്ൻ ബാഗിന്റെ പിന്നിലെ തല.വിമാനത്തിലെ ചിറകുകളും, ടെയിൽ ഭാഗവും എല്ലാം അതെപടി ബാഗിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.


 ലൂയിസ് വോയ്റ്റോൺ ബ്രാൻഡ് ലോഗോ പേറുന്ന വിധത്തിലാണ് ലെതർ ക്രമീകരിച്ചിരിക്കുന്നത്. പിടിക്കാനുള്ള ഭാഗങ്ങൾക്കും ക്യാരിയറുകൾക്കും കറുപ്പ് നിറമാണ്. വെറൈറ്റിയായ ബാഗിന്റെ വില എത്രയെന്നോ? 39,000 ഡോളർ, അതായത് ഏകദേശം 30 ലക്ഷം രൂപ.ട്വിറ്റെർ പേജ് ആയ സെയിന്റ് ആണ് ബ്രൗൺ നിറത്തിലുള്ള മേൽത്തരം ലെതറിൽ തയ്യാറാക്കിയ ലൂയിസ് വോയ്റ്റോൺ എയ്റോപ്ലെയ്ൻ ബാഗിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.പ്രീമിയം ബ്രാൻഡ് ആയതിനാൽ ലൂയിസ് വോയ്റ്റോൺ ഉത്പന്നങ്ങൾക്ക് വില കൂടുന്നത് സ്വാഭാവികകമാണ് എന്ന് പലരും വാദിക്കുന്നുണ്ടെങ്കിലും ഇതൊരല്പം കൂടിപ്പോയില്ലേ എന്നാണ് ചിലരുടെ ആക്ഷേപം."കുറച്ചുകൂടെ പൈസ കൊടുത്താൽ യഥാർത്ഥ വിമാനം തന്നെ വാങ്ങിക്കൂടെ" എന്നാണ് ഒരു ട്വിറ്റെർ ഉപഭോക്താവിന്റെ പ്രതികരണം. ഇറ്റാലിയൻ ലക്ഷുറി ബ്രാൻഡ് ബോറിനി മിലാനെസി അവതരിപ്പിച്ച ലോകത്തിലെ ഏറ്റവും വിലക്കൂടുതലുള്ള ഹാൻഡ്ബാഗിന് 6 മില്യൺ യൂറോ (ഏകദേശം 53 കോടി രൂപ) ആണ് വില. ചീങ്കണ്ണിയുടെ ചർമ്മത്തിൽ നിന്നാണ് ബാഗ് നിർമ്മിച്ചിരിക്കുന്നത്.



മാത്രമല്ല വിവിധ വലിപ്പത്തിലുള്ള 10 വൈറ്റ് ഗോൾഡിൽ തീർത്ത ശലഭവും വജ്രത്തിൽ തീർത്ത ലോക്കുമാണ് ബാഗിന്. 10 വൈറ്റ് ഗോൾഡിൽ തീർത്ത ശലഭത്തിന്റെ രൂപത്തിൽ നാലെണ്ണത്തിൽ വൈരക്കല്ലിൻ്റെ ഗാർണിഷ് ചേർത്തിട്ടുണ്ട്. 3 എണ്ണത്തിൽ നിയോൺ ബ്ലൂ നിറത്തിലുള്ള പരൈബ ടൂർമലൈൻ രത്നവും ഇടം പിടിച്ചിട്ടുണ്ട്.അതെ സമയം ലോകത്തിലെ ഏറ്റവും വിലക്കൂടുതലുള്ള ബാഗിന് മുൻപിൽ ലൂയിസ് വോയ്റ്റോൺ എയ്റോപ്ലെയ്ൻ ബാഗിന്റെ വില നിസ്സാരമാണ്.ചീങ്കണ്ണിയുടെ ചർമ്മത്തിൽ നിന്നാണ് ബാഗ് നിർമ്മിച്ചിരിക്കുന്നത്. മാത്രമല്ല വിവിധ വലിപ്പത്തിലുള്ള 10 വൈറ്റ് ഗോൾഡിൽ തീർത്ത ശലഭവും വജ്രത്തിൽ തീർത്ത ലോക്കുമാണ് ബാഗിന്. 10 വൈറ്റ് ഗോൾഡിൽ തീർത്ത ശലഭത്തിന്റെ രൂപത്തിൽ നാലെണ്ണത്തിൽ വൈരക്കല്ലിൻ്റെ ഗാർണിഷ് ചേർത്തിട്ടുണ്ട്. 3 എണ്ണത്തിൽ നിയോൺ ബ്ലൂ നിറത്തിലുള്ള പരൈബ ടൂർമലൈൻ രത്നവും ഇടം പിടിച്ചിട്ടുണ്ട്.

Find Out More:

Related Articles: