വൈറലായി 'ക്യാഷ്‌ലെസ്സ്' കല്യാണക്കുറി!

Divya John
വൈറലായി 'ക്യാഷ്‌ലെസ്സ്' കല്യാണക്കുറി! നാലാളെ വിളിച്ചു കൂടി വിഭവ സമൃദ്ധമായ സദ്യയും കൊടുത്ത് നടത്തേണ്ട കല്യാണം കൊറോണ കാലം ആയതോടെ 50 പേരിലേക്കാക്കി ചുരുക്കാൻ നാം നിർബന്ധിതരായി. പലരും വിവാഹം ലൈവ് സ്ട്രീം ചെയ്താണ് ദൂരദേശത്തായിരിക്കുന്ന പലർക്കും കാണിച്ചു കൊടുത്തത്. 50 പേർ എന്ന പരിധി 100 ആയി വർദ്ധിപ്പിച്ചു എങ്കിലും കോവിഡ് ഭീതി കാരണം പലരും കല്യാണങ്ങളിൽ പങ്കെടുക്കാൻ മടിക്കുകയാണ്. എന്നും കരുതി വിവാഹ സമ്മാനങ്ങൾ നൽകാതെ 'സ്കൂട്ട്' ആവാം എന്നൊന്നും കരുതേണ്ട കേട്ടോ.ക്യാഷ്‌ലെസ്സ് ലോകത്തിലാണ് നമ്മൾ. ഓൺലൈൻ പേയ്മെന്റ് സംവിധാനം സർവസാധാരണമായ ഈ കാലത്താണോ സമ്മാനം നൽകാൻ ബുദ്ധിമുട്ട്. ഈ സാധ്യത കണ്ടറിഞ്ഞ് മധുരയിലെ ഒരു കുടുംബം തയ്യാറാക്കിയ വിവാഹ ക്ഷണക്കത്തിൽ ഒരുക്കിയിരിക്കുന്നത് ക്യൂആർ കോഡ് സഹിതമാണ്. വിവാഹത്തിന് പങ്കെടുത്ത് സമ്മാനങ്ങൾ നൽകാൻ കഴിയാത്തവർക്ക് ഓൺലൈൻ സ്ട്രീമിങ്ങും ഒപ്പം സമ്മാനങ്ങൾക്ക് പകരം അതിന് ചിലവാകുന്ന തുക ഗൂഗിൾ പേ ചെയ്യാം.

  ഇനി ഗൂഗിൾ പേ ഇല്ലെങ്കിൽ ഫോൺ പെയ്ക്കായുള്ള ക്യൂആർ കോഡും വിവാഹക്ഷണക്കത്തിൽ ഒരുക്കിയിട്ടുണ്ട്.ഏകദേശം 30 ഓളം ക്ഷണിക്കപ്പെട്ടവർ ഇതുവരെ ക്യൂആർ കോഡ് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. "ഞങ്ങളുടെ കുടുംബത്തിൽ ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം നടത്തുന്നത്," 'അമ്മ വിവരിക്കുന്നു. വരുന്ന ഞായറാഴ്ചയാണ് വിവാഹം. "എനിക്ക് ധാരാളം കോളുകൾ ആണ് ക്യൂആർ കോഡ് കൂട്ടിച്ചേർക്കുക വഴി വരുന്നുണ്ട്. അതുപോലെ, എന്റെ സഹോദരനും മറ്റ് കുടുംബാംഗങ്ങൾക്കും തിങ്കളാഴ്ച രാവിലെ മുതൽ ധാരാളം കോളുകൾ വരുന്നു" ടി.ജെ. ജയന്തി കൂട്ടിച്ചേർത്തൂ. ശിവപ്രകാശ്, മഹതി എന്നിവരുടെ വിവാഹത്തിനാണ് കല്യാണ സദ്യ ഹോം ഡെലിവറി ചെയ്തത്. കല്യാണ ക്ഷണക്കത്തിൽ ഡിസംബർ 10-ന് നടന്ന വിവാഹം തത്സമയം കാണാനുള്ള ലിങ്ക് ഉൾപ്പെടുത്തിയിരുന്നു. 

 എന്നാൽ ഏറ്റവും താഴെയായി "10-ാം തിയതി (വിവാഹ ദിവസം) നിങ്ങളുടെ വീട്ടുപടിക്കൽ എത്തുന്ന സദ്യ ആസ്വദിച്ചു വധു വരന്മാരെ ഓൺലൈൻ ആയി അനുഗ്രഹിക്കണം" എന്ന ഭാഗം പലർക്കും പുതുമ ആയിരുന്നു. അടുത്തിടെ തമിഴ്നാട്ടിൽ നിന്നും മറ്റൊരു വിവാഹവും വൈറൽ ആയിരുന്നു. ചെന്നൈയിലെ ഒരു പിതാവിന് തന്റെ മകന്റെ കല്യാണം 'കൊറോണ കല്യാണം' ആക്കി ചുരുക്കാൻ താല്പര്യം ഇല്ലായിരുന്നു. കല്യാണം ലൈവ് സ്ട്രീം ചെയ്യാം എന്ന് തീരുമാനിച്ചെങ്കിലും ഭക്ഷണം കൊടുക്കുന്ന കാര്യത്തിൽ എന്ത് ചെയ്യും എന്ന സംശയം ഉണ്ടായപ്പോൾ ആണ് ഹോം ഡെലിവറി ചെയ്യാം എന്ന ആശയം ഉണ്ടായത്.

കൃത്യം 10-ന് ഉച്ച സമയത്ത് ചുവന്ന നിറത്തിലുള്ള പായ് കൊണ്ട് തയ്യാറാക്കിയ പാക്കിൽ സദ്യ ക്ഷണിക്കപ്പെട്ടവരുടെ വീടുകളിൽ എത്തി. ഒപ്പം സദ്യ വിളമ്പാനുള്ള വാഴയിലയും, ഓരോ കറികളും ഇലയുടെ ഏതു ഭാഗത്ത് ക്രമീകരിക്കണം എന്ന നിർദ്ദേശം അടങ്ങുന്ന ലഘുലേഖ അടക്കമാണ് സദ്യ എത്തിയത്. സാമ്പാർ, രസം, പുളി സാധനം, പായസം, ഖീർ എന്നിങ്ങനെ എല്ലാമടങ്ങുന്ന കേമൻ സദ്യയാണ് വീടുകളിൽ എത്തിയത്.

Find Out More:

Related Articles: