ചോക്ലേറ്റ് ആനക്കുട്ടിയുമായി പേസ്ട്രി ഷെഫ് ഗുയിചോൻ!

Divya John
ചോക്ലേറ്റ് ആനക്കുട്ടിയുമായി പേസ്ട്രി ഷെഫ് ഗുയിചോൻ!  തന്റെ കരവിരുതിൽ വിരിഞ്ഞ പുതിയ ശില്പത്തിന്റെ ചിത്രങ്ങളും എങ്ങനെ അത് തയ്യാറാക്കി എന്നതും അടുത്തിടെ അമൗറി ഗുയിചോൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. രണ്ട് കാലിൽ നിൽക്കുന്ന ഒരു ആനകുട്ടിയാണ് അമൗറി ഗുയിചോൻ്റെ പുതിയ ചോക്ലേറ്റ് ശിൽപം. പേസ്ട്രി ഷെഫുമാരിൽ ഗ്ലാമർ താരമാണ് അമൗറി ഗുയിചോൻ. ഏറെക്കുറെ അസാധ്യം എന്ന് തോന്നുന്ന വസ്തുക്കളെയോ, ജീവികളെയോ ചോക്കലേറ്റിൽ നിർമ്മിക്കുകയാണ് അമൗറി ഗുയിചോൻ്റെ പാഷൻ. ആനയുടെ കൊമ്പും, നഖവും, വാലിലെ രോമങ്ങളും, ആനയുടെ ശിൽപം നിൽക്കുന്ന സ്റ്റാൻഡും എന്ന് വേണ്ട സകലതും വിവിധ ചോക്ലേറ്റുകൾ കൊണ്ട് നിർമ്മിച്ചതാണ്. ഒപ്പം അമൗറി ഗുയിചോൻ പോസ്റ്റ് ചെയ്ത വിഡിയോയിൽ എങ്ങനെ താൻ ഈ ചോക്ലേറ്റ് ആനയുടെ ശിൽപം തയ്യാറാക്കി എന്ന് അമൗറി ഗുയിചോൻ വിശദീകരിക്കുന്നുണ്ട്.

 ഓരോ ശരീര ഭാഗങ്ങളും നൈപുണ്യത്തോടെ ചോക്ലേറ്റിൽ നിർമ്മിക്കുന്നതും ഒടുവിൽ ഓരോ ഭാഗങ്ങളും കൂട്ടിച്ചേർത്ത് ആനകുട്ടിയുടെ ശിൽപം പൂർത്തീകരിക്കുകയും ചെയ്യുന്ന 3 മിനിറ്റ് ദൈർഖ്യമുള്ള വീഡിയോ കണ്ടു കഴിഞ്ഞാൽ നിങ്ങൾ ചോക്ലേറ്റ് ഇഷ്ടപെടുന്ന ആളാണെങ്കിൽ തീർച്ചയായും വായിൽ കപ്പലോടും. അതിനുമുൻപ് ചോക്ക്ലേറ്റിൽ ഗൊറില്ല ശിൽപം തീർത്ത് ഇദ്ദേഹം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഏകദേശം 45 കിലോഗ്രാം മിൽക്ക്, ഡാർക്ക് ചോക്ലേറ്റ് ഉപയോഗിച്ചാണ് അമൗറി ഗുയിചോൻ നാലടി നീളമുള്ള ചോക്ലേറ്റ് ഗൊറില്ലയെ നിർമ്മിച്ചത്. ചുവപ്പു നിറത്തിലുള്ള ഗൊറില്ലയുടെ വായ്ഭാഗവും, വെള്ള നിറത്തിലുള്ള പല്ലുകളുമെല്ലാം ചോക്കലേറ്റിൽ തന്നെ തീർത്തതാണ്.

ഏകദേശം 90 കിലോഗ്രാം ചോക്ലേറ്റ് ഉപയോഗിച്ചാണ് സാമാന്യം വലിപ്പമുള്ള ആനകുട്ടിയുടെ ശിൽപം അമൗറി ഗുയിചോൻ നിർമ്മിച്ചത്.ഇതിന് മുൻപ് ഒരു ദൂർദർശിനിയാണ് അമൗറി ഗുയിചോൻ ചോക്ലേറ്റിൽ നിർമ്മിച്ചത്. ബ്രൗൺ നിറത്തിലുള്ള ചോക്ലേറ്റ് മാത്രമല്ല വൈറ്റ് ചോക്ലേറ്റും ദൂർദർശിനി നിർമ്മിക്കാൻ ഗുയിചോൻ ഉപയോഗിച്ചിട്ടുണ്ട്. ദൂരദർശനിക്കുള്ളിലെ ഗ്ലാസ് ഭാഗം പോലും ഭക്ഷിക്കാവുന്ന പദാർത്ഥം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.


താൻ നിർമ്മിച്ചതിൽ വച്ച് ഏറ്റവും സങ്കീർണമായ ചോക്ലേറ്റ് സൃഷ്ടിയാണിത് എന്നാണ് ദൂരദർശനിയെപ്പറ്റി ഗുയിചോൻ അന്ന് പറഞ്ഞത്.മാത്രമല്ല ഇനിയെന്താണ് താൻ നിർമ്മിക്കേണ്ടത് (തീർച്ചയായും ചോക്ലേറ്റ് കൊണ്ട്) എന്ന ചോദ്യവുമായാണ് വീഡിയോ അമൗറി ഗുയിചോൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. അടുത്ത് തന്നെ മറ്റൊരു വമ്പൻ ചോക്ലേറ്റ് ശില്പവുമായി അമൗറി ഗുയിചോൻ എത്തും എന്ന് ഇതുറപ്പിക്കുന്നു.  

Find Out More:

Related Articles: