പഞ്ചാബ് അതിർത്തിയിൽ ഡ്രോൺ : ആശങ്കയിലായി സുരക്ഷാ ഏജൻസികൾ

Divya John

ഫിറോസ്പുർ : പഞ്ചാബിലെ ഇന്ത്യ -പാക് അതിർത്തിയിൽ വീണ്ടും ഡ്രോൺ എത്തിയതിനെ തുടർന്ന് സുരക്ഷാ ഏജൻസികൾ ആശങ്കയിലായി. ഫിറോസ്പൂരിലെ ഹുസ്സൈൻവാലയിലുള്ള അതിർത്തി ചെക്ക് പോസ്റ്റിനു സമീപമാണ് ഡ്രോൺ ശ്രദ്ധയിൽപെട്ടത്.

       പാക്സിതാന്റെ ഭാഗത്തു നിന്ന് എത്തിയ ഡ്രോൺ  അഞ്ചു തവണ ഇന്ത്യൻ അതിർത്തിയിലേക്ക് എത്തുകയും, ഒരു തവണ അതിർത്തി മറികടക്കുകയും ചെയ്തു. രാത്രി 10  മണിയോടെയാണ് ഡ്രോൺ ആദ്യം കണ്ടത്, തുടർന്ന് 12;25 -ഓടെ ഡ്രോൺ അതിർത്തി മറികടക്കുകയും ചെയ്തു . ഇതേ തുടർന്ന് ബിഎസ്എഫ് ജവാന്മാർ മേലുദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു .

       തുടർന്ന് പ്രദേശത്ത് വ്യാപക തിരച്ചിൽ നടന്നു. ഭീകരർക്കു വേണ്ടി ആയുധങ്ങളോ, സ്ഫോടന വസ്തുക്കളോ ഇന്ത്യയിലേക്ക് എത്തിച്ചോ, ഒപ്പം മയക്കു മരുന്ന് മാഫിയകൾ ഡ്രോൺ ഉപയോഗിച്ചോയെന്നും കണ്ടുപിടിക്കാനായിരുന്നു തിരച്ചിൽ.

Find Out More:

Related Articles: