വാഹന ചാർജിങ് സ്റ്റേഷൻ : ഓരോ 25 കിലോമീറ്ററിലും .

Divya John

തിരുവനന്തപുരം : വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് , പ്രധാന റോഡുകളിൽ 25 കിലോമീറ്റർ ഇടവിട്ട് ചാർജിങ് സ്റ്റേഷനുകൾ സ്‌ഥാപിക്കുന്നതിന് വൈദ്യുത ബോർഡ് പദ്ധതി തയാറാക്കി . ഇതിനായുള്ള രേഖയും ബോർഡ് അംഗീകരിച്ചു . സർക്കാർ കാറുകൾ വൈദ്യുതിയിലേക്കു മാറണമെന്ന് ഗതാഗത വകുപ്പ് ശുപാർശ ചെയ്‌തിട്ടുണ്ട്‌ .സെക്രറട്ടറിയേറ്റിൽ പരീക്ഷണാടിസ്ഥാനത്തിൽ 

 5  വൈദ്യുത കാറുകൾ വാങ്ങുന്നതിനു ധന വകുപ്പ് അനുമതി നൽകി .

   

     സംസ്ഥാനതൊട്ടാകെ  ചാർജിങ് സ്റ്റേഷനുകൾ വരുന്നതോടെ വൈദ്യുത വാഹനങ്ങളും വർധിക്കുമെന്ന പ്രതീക്ഷയിലാണ് ബോർഡ്.ചാർജിങ് സ്റ്റേഷനുകൾക്ക് പുറമെ ബാറ്ററി മാറ്റിയെടുക്കാവുന്ന സ്റ്റേഷനുകളും സ്ഥാപിക്കും .തിരുവനന്തപുരം, കൊല്ലം, കൊച്ചി ,തൃശൂർ ,മലപ്പുറം, കോഴിക്കോട്, കണ്ണൂർ, നഗരങ്ങളിലും ,സമീപ പ്രദേശങ്ങളിലും , ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് കേന്ദ്ര സർക്കാർ താല്പര്യം ക്ഷെണിച്ചിരുന്നു.  തിരുവനന്തപുരം, കൊച്ചി ,കോഴിക്കോട്, നഗരങ്ങളിൽ 20 സ്റ്റേഷനുകൾ വീതം തുടക്കത്തിൽ സ്‌ഥാപിക്കും . 6 തരത്തിൽ ചാർജ് ചെയാൻ സൗകര്യമുള്ള 100 കേന്ദ്രങ്ങൾ കേരളത്തിൽ സ്‌ഥാപിക്കാനാണ് കേന്ദ്ര പദ്ധതി .

Find Out More:

Related Articles: