ഐഫോൺ 13 ശ്രേണി വിപണിയിൽ; പ്രതീക്ഷകൾ തെറ്റിയില്ല!

Divya John
ഐഫോൺ 13 ശ്രേണി വിപണിയിൽ; പ്രതീക്ഷകൾ തെറ്റിയില്ല! സെപ്റ്റംബറിൽ എല്ലാ വർഷവറും നടക്കാറുള്ള പുത്തൻ ഐഫോൺ അവതരണം വളരെ മികച്ചതായി നടന്നു. 'കാലിഫോർണിയ സ്ട്രീമിംഗ്' എന്ന് പേരിട്ട വെർച്വൽ ലോഞ്ച് ഇവന്റിലാണ് ഐഫോൺ 13 ശ്രേണിയെ ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്.  നാല് ഐഫോൺ പതിപ്പുകൾ ചേർന്നതാണ് ഐഫോൺ 13 ശ്രേണി - ഐഫോൺ 13, ഐഫോൺ 13 മിനി, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ്.  മാത്രമല്ല നാല് ഫോണുകൾക്കും മുൻഗാമികൾക്ക് സമാനമായ സ്ക്രീൻ വലിപ്പവും ഏറെക്കുറെ സമാനമായ ഡിസ്‌പ്ലേയുമാണ്. ഒപ്പം മികച്ച ബാറ്ററി, അഴിച്ചു പണിത കാമറ ഒപ്പം സിനിമാറ്റിക് വീഡിയോ റെക്കോർഡിംഗ് മോഡ് എന്നിവയാണ് ഐഫോൺ 13 ശ്രേണിയുടെ ശ്രദ്ധേയമായ ഘടകങ്ങൾ.  ആപ്പിളിന്റെ പുതിയ A15 ബയോണിക് ചിപ്പ് ഉപയോഗിച്ചാണ് ഐഫോൺ ശ്രേണി പ്രവർത്തിക്കുന്നത്. ഏറ്റവും പുതിയ ഐഓഎസ് 15 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 128 ജിബി, 256 ജിബി, 512 ജിബി പതിപ്പുകൾ കൂടാതെ പുതുതായി 1 ടിബി പതിപ്പിലും ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്‌സ് മാക്‌സ് പതിപ്പുകൾ വാങ്ങാം. ഐഫോൺ 13 പ്രോയുടെ 128 ജിബി പതിപ്പിന് 1,19,900 രൂപ, 256 ജിബി പതിപ്പിന് 1,29,900 രൂപ, 512 ജിബി പതിപ്പിന് 1,49,900 രൂപ, 1 ടിബിക്ക് 1,69,900 രൂപ എന്നിങ്ങനെയാണ് വിലകൾ. ഐഫോൺ 13 ശ്രേണിയിലെ ഏറ്റവും പ്രീമിയം താരമായ ഐഫോൺ 13 പ്രോ മാക്സിൻ്റെ 128 ജിബി പതിപ്പിന് 1,29,900 രൂപയും, 256 ജിബി പതിപ്പിന് 1,39,900 രൂപയും, 512 ജിബി പതിപ്പിന് 1,59,900 രൂപയും, 1 ടിബി മോഡലിന് 1,79,900 രൂപയും ചെലവഴിക്കണം.  ഐഫോൺ 13 മിനിയുടെ 256 ജിബി പതിപ്പിന്റെ വില 79,900 രൂപയും 512 ജിബി പതിപ്പിന്റെ വില 99,900 രൂപയുമാണ്. ഐഫോൺ 13ന്റെ 128 ജിബിയ്ക്ക് അതെ സമയം 79,900 രൂപയും, 256 ജിബിയ്ക്ക് 89,900 രൂപയും, 512 ജിബി പതിപ്പിന് 99,900 രൂപയുമാണ് വില.ഐഫോൺ 13, ഐഫോൺ 13 മിനി എന്നിവ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലാണ് വിപണിയിലെത്തിയിരിക്കുന്നത്. ഐഫോൺ 13 മിനി 128 ജിബിയുടെ വില 69,900 രൂപയാണ്.  ഐഫോൺ 13, ഐഫോൺ 13 മിനി എന്നീ പതിപ്പുകളിൽ നാല് കോർ ജിപിയുവുള്ള A15 ബയോണിക് ചിപ്പ് ഇടം പിടിച്ചിരിക്കുമ്പോൾ ഐഫോൺ 13 പ്രോ, പ്രോ മാക്‌സ് പതിപ്പുകളിൽ അഞ്ച് കോർ ഇന്റഗ്രേറ്റഡ് ജിപിയുവാണ്. ഐഫോൺ 13 മോഡലുകളുടെ റാമും ബാറ്ററി കപ്പാസിറ്റിയും എത്ര എന്ന് ആപ്പിൾ വെളിപ്പെടുത്തിയിട്ടില്ല. 


  ഐഫോൺ 13 മിനി, ഐഫോൺ 13 പ്രോ എന്നിവയ്ക്ക് മുൻഗാമികളുമായി താരതമ്യപ്പെടുത്തുമ്പോൾ 1.5 മണിക്കൂർ മെച്ചപ്പെട്ട ബാറ്ററി ലൈഫുണ്ട് എന്നാണ് അവകാശവാദം. അതേസമയം ഐഫോൺ 13, ഐഫോൺ 13 പ്രോ മാക്സ് എന്നിവ മുന്ഗാമികളെക്കാൾ 2.5 മണിക്കൂർ കൂടുതൽ ബാറ്ററി ലൈഫ് നൽകുമത്രേ.ആപ്പിളിന്റെ പുതിയ A15 ബയോണിക് SoC ചിപ്പാണ് ഐഫോൺ 13 ശ്രേണിയിലുള്ള ഫോണുകളുടെ ഹൃദയം. ഐഫോൺ 12 ശ്രേണിയുടെ A14 ബയോണിക് ചിപ്പിനേക്കാൾ 50 ശതമാനം കൂടുതൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതാണ് A15 ബയോണിക് ചിപ്പ് എന്നാണ് ആപ്പിളിന്റെ അവകാശവാദം.

Find Out More:

Related Articles: