ഫേസ്ബുക്കിനും, ട്വിറ്ററിനും പാർലമെന്റിറി സമിതിയുടെ സമൻസ്!

Divya John
ഫേസ്ബുക്കിനും, ട്വിറ്ററിനും പാർലമെന്റിറി സമിതിയുടെ സമൻസ്! സമൂഹമാധ്യമ ഭീമന്മാരായ ട്വിറ്റർ, ഫേസ് ബുക്ക് പ്രതിനിധികളോട് 21ന് ഹാജരാകുന്നതിന് നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം, ഇതിൽ അസൗകര്യം അറിയിച്ച് ഒഴിയുന്നതിനാണ് ശ്രമം എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സമൂഹമാധ്യമം ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിനും, ട്വിറ്ററിനും പാർലമെന്റിറി സമിതിയുടെ സമൻസ്. ഈ മാസം 21 ന് സമതിയ്ക്ക് മുൻപകെ ഹജരാകാനാണ് നിർദ്ദേശം. വിവരസാങ്കേതിക വിദ്യാ സ്റ്റാന്റിങ്ങ് കമ്മിറ്റിയുടെ ചെയ‍ർമാനും മറ്റ് അംഗങ്ങളേയും അഭിസംബോധന ചെയ്താണ് നോട്ടീസ് വന്നിരിക്കുന്നത്. സമൂഹ മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നവമാധ്യമങ്ങളിലെ വാർത്താ പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പാർലമെന്ററി സമതിയുടെ നടപടി.

പൗരന്മാരുടെ വ്യക്തിവിവരങ്ങൾ സംബന്ധിച്ച സുരക്ഷയെക്കുറിച്ച് അവരോട് വിശദീകരിക്കാൻ സമിതി ആവശ്യപ്പെടും. സമൂഹമാധ്യമ ഭീമന്മാരായ ട്വിറ്റർ, ഫേസ് ബുക്ക് പ്രതിനിധികളോട് 21ന് ഹാജരാകുന്നതിന് നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം, ഇതിൽ അസൗകര്യം അറിയിച്ച് ഒഴിയുന്നതിനാണ് ശ്രമം എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ ആണ് സമിതി അധ്യക്ഷൻ. കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ രൂപികരിച്ച സമിതിയിൽ ആഭ്യന്തര ഭിന്നതകൾ നിലനിൽക്കുമ്പോഴും രാജ്യത്ത് മാത്രം സ്വീകരിയ്ക്കുന്ന ഫേസ് ബുക്കിന്റെയും ട്വിറ്ററിന്റെയും വ്യത്യസ്ത നിലപാടുകളിൽ അംഗങ്ങൾക്ക് ഏകാഭിപ്രായമാണ് ഉള്ളത്.ഡാറ്റാ പരിരക്ഷയും സ്വകാര്യത പ്രശ്‌നങ്ങളും സംബന്ധിച്ച വിഷയത്തിൽ കഴിഞ്ഞ ഒക്ടോബറിൽ ഫേസ്ബുക്ക്, ട്വിറ്റർ മുതലായവയുടെ നിലപാടുകൾ സമിതികൊട്ടിരുന്നു. 

ഇരു സാമൂഹ്യമാധ്യമങ്ങളും വ്യക്തമാക്കിയ നിലപാടുകളിൽ സമിതിയ്ക്ക് തികഞ്ഞ അതൃപ്തിയാണ് ഉള്ളത്. ഈ സാഹചര്യത്തിൽ കൂടുതൽ നടപടികളിലേയ്ക്ക് കടക്കുന്നതിന് മുന്നോടിയായാണ് പാർലമെന്ററി സമിതിയുടെ മറപടി.നിർദ്ദേശിച്ചിരിക്കുന്ന ദിവസം ഹാജരാകുന്ന സാമുഹ്യമാധ്യമകമ്പനികൾ നൽകുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ സമിതി തുടർ തീരുമാനങ്ങൾ കൈകൊള്ളും. കഴിഞ്ഞ ദിവസം വാട്‌സ് ആപ്പ് അവരുടെ സ്വകര്യതാ നയത്തിൽ വരുത്തിയ മാറ്റവും 21 ന് പാർലമെന്ററി സമിതി പരിഗണിയ്ക്കും. എന്നാൽ, കഴിഞ്ഞ ദിവസം സ്വകാര്യത ഉറപ്പുവരുത്തി വാട്സ് ആപ്പ് രംഗത്തുവന്നിരുന്നു. 

Find Out More:

Related Articles: