വാട്സ്ആപ്പ് നഷ്ടപ്പെടില്ല: പുത്തൻ നിബന്ധനകൾ നടപ്പിലാക്കാൻ തിയത്തി നീട്ടി!

Divya John
'പുത്തൻ നിബന്ധനകൾ അവലോകനം ചെയ്യാനും അംഗീകരിക്കാനും ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്തിന്റെ അവസാന ദിവസം ഞങ്ങൾ നീട്ടുകയാണ്', വാട്സാപ്പ് ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കി. വാട്സ്ആപ്പിന്റെ പുത്തൻ സേവന നിബന്ധനകളും സ്വകാര്യതാ നയവും തങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഫേസ്ബുക്കിന് കൈമാറും എന്ന ഭീതിയിൽ ധാരാളം ഉപഭോക്താക്കൾ മറ്റ് ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പുകളിലേക്ക് ചേക്കേറിയതോടെ നിബന്ധനകൾ നടപ്പിലാക്കുന്നത് വാട്സ്ആപ്പ് നീട്ടി.ഞങ്ങളുടെ പുത്തൻ നിയമങ്ങളും വസ്തുതകളും മനസിലാക്കാൻ എല്ലാവരേയും സഹായിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു," ബ്ലോഗ് പോസ്റ്റ് പറയുന്നു. ഫെബ്രുവരി 8-ന് ശേഷം പുത്തൻ നിബന്ധനകൾ അംഗീകരിക്കാത്തവരുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ പ്ലാൻ ഇല്ല എന്നും ആപ്പിന്റെ സ്വകാര്യതയും സുരക്ഷയും എങ്ങനെ പ്രവർത്തിക്കുന്നു ഉപഭോക്താക്കൾക്ക് വിശകലനം ചെയ്യാൻ മെയ് 15ന് സമയം നീട്ടുന്നതായും വാട്സാപ്പ് കുറിച്ചു."ഞങ്ങളുടെ പുത്തൻ അപ്‌ഡേറ്റ് (പുത്തൻ നിബന്ധനകൾ) എത്രത്തോളം ആശയക്കുഴപ്പമുണ്ടെന്ന് നിരവധി ആൾക്കാർ മുഖേന ഞങ്ങൾക്ക് വ്യക്തമായി. വളരെയധികം തെറ്റായ വിവരങ്ങൾ ഇത് സംബന്ധിച്ച് പുറത്ത് വന്നതോടെ ഉപഭോക്താക്കൾക്കിടയിൽ ആശങ്കയുണ്ടായിട്ടുണ്ട് എന്നും മനസിലാക്കുന്നു.  

ട്രാൻസാക്ഷൻ & പേയ്മെന്റ്സ്, കണക്ഷൻസ്, മീഡിയ, ഡിവൈസ്, കണക്ഷൻ ഇൻഫർമേഷൻ, ലൊക്കേഷൻ ഇൻഫർമേഷൻ എന്നിങ്ങനെ വാട്സാപ്പ് ഉപഭോക്താക്കളുമായി ബന്ധപ്പെട്ട ഏറെക്കുറെ എല്ലാ വിവരങ്ങളും ശേഖരിക്കാനുള്ള അനുമതിയാണ് പുത്തൻ സേവന നിബന്ധനകളും സ്വകാര്യതാ നയവും ആവശ്യപ്പെടുന്നത്. തങ്ങളുടെ ഉപഭോക്താക്കൾക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഇഷ്ടങ്ങളും രീതികളും മനസ്സിലാക്കി ഓരോ ഉപഭോക്താക്കൾക്കും പ്രത്യേകം സേവനങ്ങൾ കസ്റ്റമൈസ് ചെയ്യുന്നതിനാണ് വിവരശേഖരണം എന്നായിരുന്നു വാട്സാപ്പിന്റെ വാദം.ആൻഡ്രോയിഡ്, ഐഓഎസ് ഡിവൈസുകളിൽ വാട്സാപ്പ് ഉപയോക്കുന്നവർക്ക് ഓക്കേ ബട്ടനുള്ള ഫുൾ-സ്ക്രീൻ നോട്ടിഫിക്കേഷൻ ആയാണ് പുത്തൻ സേവന നിബന്ധനകളിലും സ്വകാര്യതാ നയവും അവതരിപ്പിച്ചിരിക്കുന്നത്.

ഉപഭോക്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങൾ എങ്ങനെയാണ് തങ്ങൾ ശേഖരിക്കുക എന്നും നോട്ടിഫിക്കേഷനിലെ ലിങ്കിൽ അമർത്തിയാൽ കൂടുതൽ വ്യക്തമാവും. സാധാരണക്കാരുടെ ചാറ്റുകളിലേക്ക് പുത്തൻ നിയമങ്ങൾ ഒരു മാറ്റവും വരുത്തില്ല എന്നും ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വാട്‌സ്ആപ്പ് അക്കൗണ്ടുകൾക്ക് മാത്രമാണ് പുത്തൻ നിയമം കൊണ്ട് മാറ്റങ്ങളുണ്ടാകൂ എന്നും വാട്സാപ്പ് വ്യക്തമാക്കി. എങ്കിലും ആശങ്കയകാലാതിരുന്ന ഉപഭോക്താക്കൾ പലരും സിഗ്‌നൽ, ടെലിഗ്രാം തുടങ്ങിയ മറ്റു അപ്പുകളിലേക്ക് കൊഴിഞ്ഞുപോവാൻ തുടങ്ങി.പുത്തൻ നിബന്ധനങ്ങൾ വിവാദമായതോടെ വാട്സാപ്പ് വിശദീകരണവുമായെത്തിയിരുന്നു. ഫേസ്ബുക്കുമായി നിലവിലുള്ള ഡാറ്റ ഷെയറിങ് സവിധാനത്തിൽ മാറ്റമൊന്നുമില്ല എന്നാണ് പത്രക്കുറിപ്പിൽ വാട്സാപ്പ് വ്യക്തമാക്കിയത്. 

ഫെബ്രുവരി 8 മുതൽ പ്രാബല്യത്തിൽ വരുത്താൻ പ്ലാൻ ചെയ്തിരുന്ന മാറ്റങ്ങൾ വാട്ട്‌സ്ആപ്പും ഫെയ്‌സ്ബുക്ക് ബിസിനസ്സ് അക്കൗണ്ടുകളും തമ്മിലുള്ള ഡാറ്റ ഷെയറിങ്ങിന് വേണ്ടിയാണത്രെ.ഇന്ത്യ, ഓസ്ട്രിയ, ഫ്രാൻസ്, ഫിൻലൻഡ്‌, ജർമ്മനി, ഹോങ്കോങ്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലെ ആപ്പിളിന്റെ ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേയ് സ്റ്റോറുകളിൽ കഴിഞ്ഞയാഴ്ച ഡൌൺലോഡ് ചെയ്ത ആപ്പുകളിൽ ആദ്യ 5 സ്ഥാനത്ത് സിഗ്‌നലുണ്ട്. അമേരിക്കൻ സ്ഥാപനമായ സിഗ്‌നൽ ഫൗണ്ടേഷൻ, സിഗ്‌നൽ മെസ്സഞ്ചർ എൽഎൽസി എന്നിവയുടെ സന്തതിയാണ് സിഗ്‌നൽ ആപ്പ്.

സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന അതെ സമയം കൂടുതൽ സുരക്ഷിതമായ ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പ് എന്ന നിലയ്ക്കാണ് സിഗ്‌നൽ വാട്സാപ്പിന് വെല്ലുവിളിയാവുന്നത്. ഉപഭോക്താക്കളുടെ കോൺടാക്റ്റ് ഇൻഫോ മാത്രമേ സിഗ്‌നൽ ആപ്പ് സ്വീകരിക്കൂ എന്ന് ആപ്പിന്റെ പ്രൈവസി പോളിസിയിൽ പറയുന്നു. ആപ്പിലൂടെ നടക്കുന്ന എല്ലാ കൈമാറ്റങ്ങൾക്കും ഓപ്പൺ-സോഴ്സ് സിഗ്നൽ പ്രോട്ടോകോൾ ആണ് സിഗ്‌നലിൽ.ടെലിഗ്രാം ആണ് വാട്സാപ്പിന്റെ മുഖ്യ എതിരാളി എങ്കിലും ലോകത്തെ അതിസമ്പന്നരുടെ ലിസ്റ്റിൽ അടുത്തിടെ ഒന്നാം സ്ഥാനത്തേക്കുയർന്ന ടെസ്ല കമ്പനി സിഇഓ ഇലോൺ മസ്‌ക് വാട്സാപ്പിനെ ഉപേക്ഷിച്ച് സിഗ്‌നൽ ആപ്പിലേക്ക് മാറാൻ ആഹ്വാനം ചെയ്തതോടെ പുത്തൻ എതിരാളിയെത്തി.

Find Out More:

Related Articles: