ഗൂഗിളിൽ സ്വന്തം പേര് സെൻസർ ചെയ്യുന്നുവോ?

Divya John
നിങ്ങളുടെ സ്വന്തം പേര് ഗൂഗിളിൽ സെർച്ച് ചെയ്യാറുണ്ടോ? വരുന്ന ഉത്തരം കൃത്യമല്ല എങ്കിൽ എന്ത് ചെയ്യും? തിരുത്താൻ അവസരമൊരുക്കുകയാണ് ഗൂഗിൾ. 'പീപ്പിൾ കാർഡ്' എന്ന പേരിലാണ് പുതിയ സംവിധാനം ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്.  നിങ്ങളൊരു ചെറുകിട ബിസിനസ്സ് സംരംഭകനോ, പെർഫോമിംഗ് ആർട്ടിസ്റ്റോ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറോ അല്ലെങ്കിൽ ഓൺലൈൻ ലോകത്ത് തന്റേതായ ഒരിടം നിർമ്മിക്കാൻ താൽപര്യപ്പെടുന്ന വ്യക്തിയോ ആണെങ്കിൽ പീപ്പിൾ കാർഡ് വളരെയേറെ ഉപകാരപ്രദമാണ്.

നിങ്ങളെപ്പറ്റി കൃത്യമായ വിവരങ്ങൾ നൽകാനും അതുവഴി മറ്റുള്ളവർക്ക് നിങ്ങളുമായി പെട്ടന്ന് ബന്ധപ്പെടാനുള്ള സാദ്ധ്യതകളാണ് പീപ്പിൾ കാർഡ് ഒരുക്കുന്നത്. വെരിഫിക്കേഷനായി ഒരു ഫോൺ നമ്പറും, ഒരു ഗൂഗിൾ അക്കൗണ്ടും മാത്രം മതി നിങ്ങൾക്ക് പീപ്പിൾ കാർഡ്‌സിന്റെ സേവനം ഉപയോഗപ്പെടുത്താൻ. തത്കാലം ഇംഗ്ലീഷ് ഭാഷയിൽ മാത്രമേ പീപ്പിൾ കാർഡ് തയ്യാറാക്കാൻ സാധിക്കൂ.

തുടക്കത്തിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് മാത്രമേ പീപ്പിൾ കാർഡ് തയ്യാറാക്കാൻ സാധിക്കൂ.നിങ്ങൾ താമസിക്കുന്ന സ്ഥലവും നിങ്ങളുടെ തൊഴിലിനെയും കുറിച്ചുള്ള ഒരു ഹ്രസ്വ വിവരണവും ചേർത്ത് പബ്ലിക് പ്രൊഫൈൽ സൃഷ്ടിക്കാനുള്ള ഒരു ഓൺലൈൻ ഫോം പൂരിപ്പിക്കലാണ് അടുത്ത ഘട്ടം. നിങ്ങളുടെ ജോലി, വിദ്യാഭ്യാസം, ജന്മനാട്, നിങ്ങളുടെ വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയ പ്രൊഫൈലുകൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ചേർക്കുന്നതിനുള്ള ഓപ്ഷനുകൾ ഈ ഫോമിലുണ്ടാവും.

നിങ്ങളുടെ ഫോട്ടോ, ഫോൺ നമ്പർ, ഇ-മെയിൽ ഐഡി എന്നീ അതിസ്വകാര്യ വിവരങ്ങൾ പീപ്പിൾ കാർഡിൽ ചേർക്കണോ എന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം. ഒടുവിൽ വിവരങ്ങൾ സേവ് ചെയ്യുന്നതോടെ നിങ്ങളുടെ പീപ്പിൾ കാർഡ് തയ്യാറാകും.നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് സിഗ് ഇൻ ചെയ്ത് ' ആഡ് മി ടു സെർച്ച്' (add me to Search) എന്നത് സെർച്ച് ചെയ്യുക. അപ്പോൾ തുറന്നു വരുന്ന 'ആഡ് യൂവർസെൽഫ്‌ ടു ഗൂഗിൾ സെർച്ച്' (Add yourself to Google Search) തിരഞ്ഞെടുക്കുക. തുടർന്ന് നിങ്ങളുടെ ഫോൺ നമ്പർ നൽകണം. ഫോണിൽ വരുന്ന ആറ് അക്ക കോഡ് എന്റർ ചെയ്യാൻ ആവശ്യപ്പെടും. ഇതാണ് ആദ്യ ഘട്ടം.

Find Out More:

Related Articles: