എയർപോഡ്‌സ് ഫ്രീ ഐഫോൺ 11 വാങ്ങുമ്പോൾ!

Divya John
ഇപ്പോൾ എയർപോഡ്‌സ് ഫ്രീ ഐഫോൺ 11 വാങ്ങുമ്പോൾ!അമേരിക്കൻ ടെക് ഭീമന്മാരായ ആപ്പിളിന്റെ ഐഫോണിനും വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതെ സമയം ആപ്പിൾ കഴിഞ്ഞ മാസം ആരംഭിച്ച സ്വന്തം ഓൺലൈൻ റീറ്റെയ്ൽ സ്റ്റോർ ആയ ആപ്പിൾ സ്റ്റോർ ഓൺലൈൻ വഴി ഐഫോൺ 11 വാങ്ങുന്നവരെ കാത്തിരിക്കുന്നത് എയർപോഡ്‌സ് ആണ്. 17 മുതൽ ഐഫോൺ 11 വാങ്ങുമ്പോൾ എയർപോഡിൻ്റെ വിലയും കുറച്ച് 53,400 മാത്രമേ ഉപഭോക്താവ് ചിലവാക്കേണ്ടതുള്ളൂ. നിശ്ചിത ഐഫോൺ 11 യൂണിറ്റുകൾക്ക് മാത്രമേ ഈ ഓഫറുണ്ടാകൂ എന്ന് ആപ്പിൾ വ്യക്തമാക്കിയിട്ടുണ്ട്.

 ഈ മാസം 17 മുതൽ ഐഫോൺ 11 വാങ്ങുന്നവർക്ക് 14,900 രൂപ വിലമതിക്കുന്ന എയർപോഡ്‌സ് സൗജന്യമായി ലഭിക്കും എന്ന് ആപ്പിൾ വ്യക്തമാക്കി. 68,300 രൂപയ്ക്കാണ് ഐഫോൺ 11-ന്റെ അടിസ്ഥാന മോഡൽ ആയ 64 ജിബി പതിപ്പ് ആപ്പിൾ സ്റ്റോറിൽ വിൽക്കുന്നത്. 17-ന് ആരംഭിക്കുന്ന ആമസോൺ ബിഗ് ബില്യൺ ഡേ സെയ്‌ലിൽ 68,300 രൂപ വിലയുള്ള ഐഫോൺ 11-ന്റെ അടിസ്ഥാന മോഡലിന്റെ വില 49,999 രൂപയായി കുറയും. 18,301 രൂപയുടെ ഡിസ്‌കൗണ്ട് പ്രതീക്ഷിക്കാം.ആപ്പിൾ സ്റ്റോർ ഓൺലൈൻ മികച്ചതെങ്കിലും എയർപോഡ്‌സ് സ്വന്തമാക്കാൻ താത്പര്യം ഇല്ലാത്തവർക്ക് ഈ മാസം 17 മുതൽ ഐഫോൺ 11 വാങ്ങുന്നവർക്ക് 14,900 രൂപ വിലമതിക്കുന്ന എയർപോഡ്‌സ് സൗജന്യമായി ലഭിക്കും. 

 ഒരുപക്ഷെ ആമസോൺ വഴി ഐഫോൺ 11 വാങ്ങുന്നതാവും ഏറെ ലാഭകരം.  അതെ സമയം എയർപോഡ്‌സ് വാങ്ങാൻ നിങ്ങൾക്ക് ഉദ്ദേശമുണ്ടെങ്കിൽ ആപ്പിൾ സ്റ്റോർ ഓൺലൈൻ വഴി ഐഫോൺ 11 + എയർപോഡ്‌സ് വാങ്ങുന്നതാണ് മികച്ച ഡീൽ. എയർപോഡ്‌സിന് ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവിടങ്ങളിലെക്കാൾ വില കുറവാണ് ആപ്പിൾ സ്റ്റോർ ഓൺലൈനിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. IP68 വാട്ടർ, ഡസ്റ്റ് റെസിസ്റ്റൻസ് ഫോണിനുണ്ട്.

 മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ (64 ജിബി, 128 ജിബി, 256 ജിബി) ലഭ്യമായ ആപ്പിൾ 11-ന് 4 ജിബി ആണ് റാം. ഉയർന്ന വേരിയന്റുകളും വളരെ കുറഞ്ഞ വിലയ്ക്ക് ആപ്പിൾ ഓൺലൈൻ സ്റ്റോർ വഴിയും, ഇ കോമേഴ്‌സ് വെബ്‌സൈറ്റുകൾ വഴിയും ലഭിക്കും.കഴിഞ്ഞ വർഷം വില്പനക്കെത്തിയ ഐഫോൺ 11, A13 ബയോണിക് ചിപ്‌സെറ്റിൽ ആണ് പ്രവർത്തിക്കുന്നത്. 6.1 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിന്റെ സവിശേഷത.  

Find Out More:

Related Articles: