മോട്ടറോള റേസർ വാങ്ങാൻ ഇത് ബെസ്റ്റ് ടൈം ആണ്

Divya John
മോട്ടറോള റേസർ വാങ്ങാൻ ഇത് ബെസ്റ്റ് ടൈം ആണ്. കാരണം ഈ വർഷം മാർച്ചിൽ Rs 1,24,999 രൂപയുമായി വില്പനക്കെത്തിയമോട്ടോറോള റേസർ ഇപ്പോൾ 30,000 രൂപ ഡിസ്‌കൗണ്ടിൽ സ്വന്തമാക്കാം എന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ചൈനീസ് ടെക് ഭീമന്മാരായ ലെനോവോയുടെ കീഴിൽ പ്രവർത്തിക്കുന്ന അമേരിക്കൻ സ്മാർട്ട്ഫോൺ ബ്രാൻഡ് മോട്ടോറോളയുടെ മടക്കിവയ്ക്കാവുന്ന ഡിസ്‌പ്ലേയുള്ള സ്മാർട്ട്ഫോൺ ആയ റേസർ ഇപ്പോൾ വമ്പൻ ഡിസ്‌കൗണ്ടിൽ സ്വന്തമാക്കാം. ഈ മോഡൽ അധികം താമസമില്ലാതെ ഇന്ത്യയിൽ എത്തും. അതിനുമുൻപായി ഇപ്പോഴുള്ള മോഡലുകൾ വിറ്റുതീർക്കാനാണ് വമ്പൻ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

  ഓൺലൈൻ ആയല്ല ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി വാങ്ങുമ്പോൾ ആണ് 30,000 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കുക. ഡിസ്‌കൗണ്ട് ചേർത്താൽ Rs 94,999 രൂപയ്ക്ക് ഇപ്പോൾ മോട്ടോറോളയുടെ സ്റ്റൈലിഷ് ഫോൺ സ്വന്തമാക്കാം. ഈ മാസത്തിന്റെ തുടക്കത്തിൽ റേസറിന്റെ പിൻഗാമി റേസർ 5G-യെ മോട്ടോറോള അവതരിപ്പിച്ചിരുന്നു. ഫോൺ മടക്കി വെച്ചിരിക്കുന്ന സമയത്ത് ഉപയോക്താവിന് 2.7 ഇഞ്ചുള്ള സെക്കണ്ടറി ഡിസ്‌പ്ലേയാണ് ഉപയോഗിക്കാൻ കഴിയുക. ക്വിക്ക് വ്യൂ എന്നറിയപ്പെടുന്ന ഈ ഡിസ്പ്ലേ ഉപയോഗിച്ച് സെൽഫികളെടുക്കാനും നോട്ടിഫിക്കേഷനുകൾ കാണാനും മ്യൂസിക് പ്ലേബാക്കുകൾ നിയന്ത്രിക്കാനും കഴിയും.കമ്പനിയുടെ മാസ്റ്റർപീസ് ഫ്ലിപ് ഫോണിനെയാണ് ഫോൾഡബിൾ സ്മാർട്ഫോണാക്കി അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് ഡിസ്‌പ്ലേയാണ് റേസറിനുള്ളത്.


 പ്രധാന ഡിസ്‌പ്ലേയ്ക്ക് 6.2 ഇഞ്ചാണ് വലിപ്പം. ആസ്പെക്ട് അനുപാതം 21:9 ആണ്. ഈ ഡിസ്പ്ലേയെ ഫ്ലക്സ് വ്യൂ ഡിസ്‌പ്ലേ എന്നാണ് മോട്ടറോള വിളിക്കുന്നത്.മൂന്നും നാലും ക്യാമറകളുമായി ഫോണുകൾ വിപണിയിലിറങ്ങുന്ന സമയത്ത് ഒരൊറ്റ ക്യാമറയാണ് റേസറിന്റെ പിന്ഭാഗത്തുള്ളത്. ഫോൺ മടക്കി വെയ്ക്കുമ്പോൾ ഈ ക്യാമറ സെൽഫി ക്യാമറയായും പ്രവർത്തിക്കും. 16 മെഗാപിക്സലാണ് സെൻസർ. F1.7 ലെൻസും ഡ്യൂവൽ പിക്സൽ ഓട്ടോഫോക്കസും ഈ സെൻസറിനുണ്ട്.

   ഫോൺ നിവർത്തി ഉപയോഗിക്കുമ്പോൾ സെൽഫി എടുക്കണമെങ്കിൽ പ്രധാന ഡിസ്‌പ്ലേയുടെ ഏറ്റവും മുകളിലായി 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറയുമുണ്ട്. സ്റ്റോക്ക് ആൻഡ്രോയ്ഡ് 9 പൈ ആണ് ഓപറേറ്റിംഗ് സിസ്റ്റം.സ്നാപ്ഡ്രാഗണ് 710 ചിപ്‌സെറ്റാണ് മോട്ടോറോളയുടെ ഫോൾഡബിൾ ഫോണിന് ശക്തി പകരുന്നത്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം റേസർ ഇ-സിം കാർഡ് മാത്രമേ സപ്പോർട്ട് ചെയ്യുകയുള്ളൂ. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമായാണ് മോട്ടോറോള റേസറിന്. ഈ സ്റ്റോറേജ് വികസിപ്പിക്കാൻ കഴിയില്ല. 

Find Out More:

Related Articles: