നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ് പുതുക്കാം വരെ ഈസി ആയി

Divya John
നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ് പുതുക്കാം വരെ ഈസി ആയി.ലൈസന്‍സ് പുതുക്കുന്നതില്‍ ഒരു ദിവസമെങ്കിലും വീഴ്ചവരുത്തിയാല്‍ വലിയ വിലയാണ് നൽകേണ്ടി വരിക. ആദ്യം ലൈസന്‍സ് പുതുക്കുന്നത് വൈകിയാല്‍ ഒരു മാസം അധിക സമയപരിധി നല്‍കിയിരുന്നു. എന്നാൽ ഇപ്പോൾ ലൈസന്‍സിന്റെ കാലാവധി തീരുന്നതിന് മുന്നേതന്നെ പുതുക്കിയിരിക്കണം. അല്ലാത്തപക്ഷം 1,000 രൂപയാണ് പിഴ. ഇനി ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ ഇടനിലക്കാരെ തേടി അലയുകയോ ആർടിഒ ഓഫീസിൽ ക്യൂ നിന്ന് മടുക്കുകയോ വേണ്ട. മൊബൈൽ ഫോണിലോ ലാപ്‌ടോപിലോ ഒരു ക്ലിക്ക് മാത്രം മതി.

  സമയവും അധികം വേണ്ട, ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലൂടെ അപേക്ഷ സമർപ്പിക്കുന്ന ദിവസം തന്നെ എല്ലാം തീർപ്പാക്കി രേഖകൾ അപേക്ഷകന് നേരിട്ട് നൽകുകയും ചെയ്യും.മോട്ടർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇതിനുള്ള സൗകര്യമുള്ളത്. ഈ വെബ്പേജിന്റെ വലതു വശത്ത് മധ്യഭാഗത്തായി 'Apply online' എന്ന ഓപ്‌ഷൻ കാണാം. ഇതിൽ നിന്നും License എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യണം. അപ്പോൾ തുറന്നു വരുന്ന ഓപ്‌ഷനുകളിൽ നിന്നും എട്ടാമത്തെ ഓപ്‌ഷനായ License Renewal ന് നേരെ Apply online എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ പുതിയ ഒരു വിൻഡോ തുറന്നുവരും. നിങ്ങളുടെ ലൈസൻസ് കാർഡ് ഫോമിൽ ആണെങ്കിൽ മാത്രം ഓൺലൈനായി പുതുക്കുവാൻ സാധിക്കുകയുള്ളൂ. ഇതിനായി ആദ്യം കേരള മോട്ടോർ വാഹന വകുപ്പിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് ഓപ്പൺ ചെയ്യണം.

www.keralamvd.gov.in എന്ന വെബ്സൈറ്റ് ആണ് സന്ദർശിക്കേണ്ടത്. ഈ പേജിലെ നിർദ്ദേശങ്ങൾ വായിച്ചതിനു ശേഷം വലതു വശത്തെ SELECT RTO എന്നയിടത്ത് ക്ലിക്ക് ചെയ്ത് നൽകിയിരിക്കുന്ന കേരളത്തിലെ 79 RTO ഓഫീസുകളിൽ നിന്നും നിങ്ങളുടെ RTO ഓഫീസ് തിരഞ്ഞെടുക്കുക. അപേക്ഷയോടൊപ്പം മേൽവിലാസം തെളിയിക്കുന്നതിനുള്ള സാധുവായ ഒരു രേഖ അപേക്ഷ സമർപ്പിക്കുമ്പോൾ ഇതിനൊപ്പം നൽകേണ്ടി വരും. ജോലിയ്‌ക്കോ മറ്റോ ആയി വേറെ ഇടത്താണ് താമസിക്കുന്നതെങ്കിൽ കൺഫ്യൂഷ്യൻ വരേണ്ട കാര്യമില്ല. 

നിങ്ങൾക്ക് സ്ഥിരം മേൽവിലാസം ഉള്ളയിടത്തോ താൽക്കാലിക വിലാസം ഉള്ളയിടത്തോ ലൈസൻസ് പുതുക്കാൻ കഴിയും. അതിനു ശേഷം താഴെ നൽകിയിരിക്കുന്ന കോളത്തിൽ അപേക്ഷകന്റെ ജനനത്തീയതി എന്റർ ചെയ്യുക. ശ്രദ്ധിക്കേണ്ട കാര്യം ലൈസൻസിൽ നൽകിയിരിക്കുന്നതുപോലെതന്നെ വേണം ജനനത്തീയതി കൊടുക്കാൻ. അതിനുശേഷം "GO" ബട്ടൺ ക്ലിക്ക് ചെയ്യണം. അപ്പോൾ വരുന്ന പോപ്പ് അപ് വിൻഡോയിൽ 'OK' ക്ലിക്ക് ചെയ്യണം.ങ്ങൾ എന്റർ ചെയ്ത വിവരങ്ങളാണ് അടുത്ത സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുക.


ഇത് ശരിയാണോ എന്ന് പരിശോധിച്ചതിന് ശേഷം വലതു വശത്തു താഴെ കാണുന്ന 'Next ' ബട്ടൺ ക്ലിക്ക് ചെയ്യുക. ഫോൺ നമ്പറും മെയിൽ അഡ്രസും നൽകിയതിന് ശേഷം 'Proceed ' ബട്ടൺ ക്ലിക്ക് ചെയ്യുക. അപ്പോൾ അടുത്തതായി വരുന്ന സ്‌ക്രീനിൽ ആപ്ലിക്കേഷൻ നമ്പർ കാണിക്കും ഈ നമ്പർ സേവ് ചെയ്യണം. പിന്നീട് ഒരു DTP കേന്ദ്രത്തിലോ അക്ഷയ സെന്ററിലോ ചെന്ന് ഈ ആപ്ലിക്കേഷൻ നമ്പർ നൽകിയാൽ പ്രിൻറ് എടുക്കാവുന്നതാണ്. എത്ര ഫീസ് അടക്കണം എന്നും സ്‌ക്രീനിൽ കാണാം.

Find Out More:

Related Articles: