ചൂടാകുന്ന സ്മാർട്ട് ഫോൺ തണുപ്പിക്കാൻ ഒരു വഴി

Divya John
 ഫോൺ അധികമായി ചൂടാകുന്നത് ഇന്ന് എല്ലാ സ്മാർട്ഫോൺ ഉപയോക്താക്കളും അനുഭവിക്കുന്ന പ്രശ്നമാണ്. ഇതിനുമുൻപും അമിതമായ ചൂട് കാരണം ചാർജ് ചെയ്യാനിട്ട ഫോൺ പൊട്ടിത്തെറിച്ചതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. പണ്ട് ചൈനീസ് ഫോണുകൾ മാത്രമാണ് ഹീറ്റിംഗ് പ്രശ്നത്തിൽ പഴി കേട്ടിരുന്നത്. എന്നാൽ സാംസങ് മുതൽ ആപ്പിൾ വരെ ഒരുവിധം എല്ലാ ഫോണുകളിലും അമിതമായി ചൂടാവുന്ന പ്രശ്നങ്ങൾ ഉണ്ട്. പല അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടത് ഫോൺ ചാർജിങ്ങിനായി പ്ലഗ് ചെയ്തിരിക്കുമ്പോഴാണ്. നിങ്ങളുടെ സ്മാർട്ഫോൺ ഉപയോഗിക്കുന്ന രീതിയിൽ ചെറിയ ശ്രദ്ധ കാണിച്ചാൽ വലിയ അപകടങ്ങളിൽ നിന്നും രക്ഷപ്പെടാം.

  പലപ്പോഴും ചില ശീലക്കേടുകളാണ് മൊബൈൽ ഫോണുകൾ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾക്ക് പിന്നിൽ.ഷവോമിയുടെ റെഡ്മി നോട്ട് 6 പ്രൊ സ്മാർട്ഫോൺ ഗുജറാത്തിൽ പൊട്ടിത്തെറിച്ച വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ ഫോൺ തീക്കളികൾ വീണ്ടും ചർച്ചയായിരിക്കുകയാണ്. ഫോൺ അധികമായി ചൂടാകുന്നത് ഇന്ന് എല്ലാ സ്മാർട്ഫോൺ ഉപയോക്താക്കളും അനുഭവിക്കുന്ന പ്രശ്നമാണ്. രുപാട് ആപ്പുകൾ ഡൗൺലോഡ് ചെയ്തു സൂക്ഷിക്കുന്നത് ഫോണിന്റെ അനാവശ്യ ചൂടിന് കാരണമാകും. എന്തൊക്കെ ചെയ്താലും ഏറ്റവും പ്രധാനപ്പെട്ട കാര്യം നിങ്ങളുടെ ഹാൻഡ്‌സെറ്റിന് ഓവർലോഡ് നൽകാതെ സൂക്ഷിക്കുക എന്നതു തന്നെയാണ്. ഇതിനായി സ്മാർട്ഫോണിന്റെ തുടർച്ചയായുള്ള ഉപയോഗം ഒഴിവാക്കുക.

   വിഡിയോ കാണുക, ഗെയിം കളിക്കുക, സിനിമ സ്ട്രീം ചെയ്യുക എന്നിവയെല്ലാം ചെയ്യുമ്പോൾ അൽപം ഇടവേള നൽകുന്നതിലൂടെ ഫോൺ ചൂടാകുന്നതു തടയാൻ ഒരു പരിധിവരെ സാധിക്കും.ചാർജിങ്ങിനിടയിൽ ഫോൺ അമിതമായി ചൂടാവുന്നതു ശ്രദ്ധയിൽപ്പെട്ടാൽ ചാർജിങ് അവസാനിപ്പിക്കുക. ഫോൺ തണുത്തതിനു ശേഷം മാത്രം വീണ്ടും ചാർജ് ചെയ്യുക. കൂടാതെ സൂര്യ പ്രകാശം നേരിട്ട് ഫോണിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇതും ഫോൺ ചൂടാകാൻ കാരണമാകും. ഫോണിനെ സെറ്റിങ്സിലും ചെറിയ ചില മാറ്റങ്ങൾ വരുത്തണം. അനാവശ്യമായിട്ടുള്ള ആപ്പുകൾ ഫോണിൽ നിന്നും ഒഴിവാക്കുക.ബാറ്ററി നിറഞ്ഞു കഴിഞ്ഞു പിന്നെയും പ്രവഹിക്കുന്ന വൈദ്യുതി ബാറ്ററിയെ ചൂടാക്കും. ഇതും ഷോർട് സർക്യൂട്ടിലേക്ക് നയിച്ചേക്കാം. 

  അതുമാത്രമല്ല അപകടം. ഇങ്ങനെ തുടർച്ചയായി ഫോൺ ചാർജിങ്ങിനു കുത്തിയിട്ടാൽ ബാറ്ററി ബൾജിങ് ഉണ്ടാവും. ഇങ്ങനെ തകരാറായി വീർത്തിരിക്കുന്ന ബാറ്ററികൾക്കു തീപിടിക്കാനോ പൊട്ടിത്തെറിക്കാനോ ഉള്ള സാധ്യത വളരെ കൂടുതലാണ്. ഒരുപാട് നേരം ഫോൺ ചാർജിലിടുമ്പോൾ മിക്കവരും കരുതുന്നതു ബാറ്ററി 100% ആയിക്കഴിഞ്ഞാൽ പിന്നെ വൈദ്യുതി അതിലേക്കു പ്രവഹിക്കുന്നത് നിൽക്കുമെന്നാണ്. ചില ഫോണുകളിൽ ഇങ്ങനെയാണെങ്കിലും എല്ലാ ബാറ്ററിയിലും ഇതു സാധ്യമാകണമെന്നില്ല. ബാറ്ററി നിറഞ്ഞു കഴിഞ്ഞു പിന്നെയും പ്രവഹിക്കുന്ന വൈദ്യുതി ബാറ്ററിയെ ചൂടാക്കും.

  കേടായ ബാറ്ററി എത്രയും വേഗം മാറ്റണം. ബാറ്ററി മാറ്റുമ്പോൾ നിങ്ങളുടെ സ്മാർട്ഫോൺ കമ്പനിയുടെ തന്നെ ഒറിജിനൽ ബാറ്ററി തന്നെയാണു വാങ്ങുന്നതെന്ന് ഉറപ്പുവരുത്തുക. വില അൽപ്പം കൂടുതലാണെങ്കിലും ഒറിജിനൽ തന്നെയാണ് വാങ്ങുന്നത് എന്നുറപ്പ് വരുത്തുക. ഫോണിന്റെ കുടെ വരുന്ന ചാർജർ ഉപയോഗിക്കുന്നത് ബാറ്ററിയുടെ ആയുസ് കൂട്ടാനും ഫോൺ അമിതമായി ചൂടാകുന്നത് ഒഴിവാക്കാനും സഹായിക്കും. പക്ഷേ, വ്യാജ ബാറ്ററിയിലെയും ചാർജറിലെയും ഘടകങ്ങൾ ഏറ്റവും നിലവാരം കുറഞ്ഞതും അംഗീകൃത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവയുമാണ്. വ്യാജ ആക്സസറികൾക്ക് ക്വാളിറ്റി കുറവായതുകൊണ്ടുതന്നെ ഫോണിനു തകരാറുകൾ സംഭവിച്ചേക്കാം അപകട സാധ്യതയുമുണ്ട്. 

Find Out More:

Related Articles: