തൊഴിൽ തേടാൻ ഇനി ഗൂഗിൾ കോർമ്മോയിൽ പോയാൽ മതി

Divya John
തൊഴിൽ തേടി അലയുന്നവർക്കായി ടെക് ഭീമനായ ഗൂഗിൾ പ്രത്യേക ആപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. മോൺസ്റ്റർ, നൗക്രി തുടങ്ങിയ വമ്പന്മാരോട് കൊമ്പുകോർക്കാൻ എത്തിയിരിക്കുന്ന കോർമോ ആപ്പ് യഥാർത്ഥത്തിൽ പുതുമുഖങ്ങൾക്കും ജോലിപരിചയം കുറഞ്ഞവർക്കുംവേണ്ടിയാണ് തയ്യാറാക്കിയിരിക്കുന്നത്. കോർമോ ഇന്ത്യയിലെ പുത്തൻ ആപ്പ് ആണെങ്കിലും 2018-ൽ ബംഗ്ലാദേശിലാണ് ഗൂഗിൾ ആദ്യമായി ഈ ആപ്പ് പരീക്ഷിച്ചത്. വിജയം നേടിയതോടെ ഇന്തോനേഷ്യൻ വിപണിയിലേക്കും ആപ്പിന്റെ പ്രവർത്തനം വ്യാപിപ്പിച്ചു.


 ഗൂഗിൾ പേ ആപ്പിൽ കഴിഞ്ഞ വർഷം തന്നെ കമ്പനി 'ജോബ്സ്' എന്നൊരു ഭാഗം ആരംഭിച്ചിരുന്നു. നല്ല പ്രതികരണം ഇതിനു ലഭിച്ചതോടെയാണ് പ്രത്യേകം ആപ്പ് തന്നെ പുറത്തിറക്കാൻ ഗൂഗിൾ തീരുമാനിച്ചത്. ഗൂഗിൾ പേയിലെ ജോബ്സ് സംവിധാനത്തിൽ ഇതിനകം സോമറ്റോ, ഡൻസോ തുടങ്ങിയ കമ്പനികൾ 2 മില്യൺ തൊഴിലവസരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ഗൂഗിൾ അവകാശപ്പെടുന്നു. കൂടാതെ പ്രത്യേകം ആപ്പ് പുറത്തിറക്കിയതോടൊപ്പം ഗൂഗിൾ പേയിലെ ജോബ്സ് ഓപ്ഷൻ കോർമോ എന്ന് പുനർ നാമകരണം ചെയ്തിട്ടുണ്ട് ഗൂഗിൾ. 

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ, വ്യത്യസ്തമായ വൈദഗ്ധ്യവും അനുഭവസമ്പത്തും ആവശ്യമുള്ള പുതിയ സേവനങ്ങളിലേക്ക് തൊഴിൽ വിപണി മാറി എന്ന് റസ്സൽ വ്യക്തമാക്കി. ചെറുത് വലുത് എന്ന വ്യത്യാസമില്ലാതെ എല്ലാ ബിസിനസുകളും പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. തൊഴിലന്വേഷകർക്ക് ഈ മാറ്റവുമായി പൊരുത്തപ്പെടേണ്ടി വരുന്നു. 
അതിനാൽ ഇനി ഗഗോഗിലെ കോര്മ്മോയിൽ പോയി നിങ്ങള്ക്ക് ജോലി നോക്കാവുന്നതാണ്. മാത്രമല്ല വളരെയധികം സുരക്ഷിതവും സമ്പൂർണവുമായ ഈ ആപ് എല്ലാവരും തന്നെ പരമാവധി പ്രയോജനപ്പെടുത്തുകയും വേണം. തികച്ചു മികച്ച സാങ്കേതിക രീതിയിലുള്ള അപ്ലിക്കേഷൻ ആയതിനാല് ഉപയോഗിക്കാനും എളുപ്പമാണ്.  


ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് തൊഴിൽ തേടുന്നത് കൂടുതൽ സുഗമമാക്കുന്നതിൽ കമ്പനിക്ക് സഹായകരമായ പങ്ക് വഹിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല കൊറോണ കാലത്തിന് ശേഷം ജനങ്ങളുടെ തൊഴിൽ നേടാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുകയും, കൂടുതൽ തൊഴിലന്വേഷകരെ സഹായിക്കാനും, ഇന്ത്യയിലുടനീളമുള്ള ജോലികൾക്കായി അപേക്ഷിക്കാനും സഹായിക്കുന്നതിനായി ഞങ്ങൾ കോർമോ ജോബ്സ് ആൻഡ്രോയിഡ് അപ്ലിക്കേഷൻ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു,” ഗൂഗിൾ റീജിയണൽ മാനേജരും ഓപ്പറേഷൻസ് ലീഡും (കോർമോ ജോബ്‌സ്) ബിക്കി റസ്സൽ പറഞ്ഞു, 

Find Out More:

Related Articles: