റിലയൻസിന്റെ പുതിയ 5 പ്രഖ്യാപനങ്ങൾ നടത്തി

Divya John
റിലയൻസിന്റെ പുതിയ 5 പ്രഖ്യാപനങ്ങൾ നടത്തിയിരിക്കുകയാണ് വാർഷിക സമ്മേളനത്തിലൂടെ. 2017-ലെയും 2018-ലെയും സമ്മേളനങ്ങളിൽ പ്രഖ്യാപിച്ച പോലെ ഇത്തവണ ജിയോ ഫോൺ 3 പ്രതീക്ഷിവർക്ക് നിരാശപ്പെടേണ്ടി വന്നു.

അതെ സമയം വിപണിയിൽ തങ്ങളുടെ മേൽക്കോയ്മ ഉറപ്പിക്കും വിധം ധാരാളം പ്രഖ്യാപനങ്ങൾ ഇത്തവണ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ആന്വൽ ജനറൽ മീറ്റിംഗിലുണ്ടായി.

 33,737 കോടിയോളം രൂപ നിക്ഷേപം നടത്തി ജിയോയുടെ 7.7 ശതമാനം ഗൂഗിളിന്റെ കൈകളിലെത്തും. 43,574 കോടി നിക്ഷേപവുമായി  ഫേസ്ബുക് തന്നെയാണ് ജിയോയിലെ ഏറ്റവും വലിയ നിക്ഷേപകൻ. ഈ രണ്ട് ടെക് താരങ്ങളെ കൂടാതെ 13 നിക്ഷേപകരെ ജിയോ ഇതിനകം ആകർഷിച്ചിട്ടുണ്ട്. ഇനിയുള്ള  5ജി യുഗത്തിൽ രണ്ടുംകല്പിച്ചു മുന്നോട്ട് പോവാനാണ് റിലയൻസ് ജിയയുടെ പ്ലാൻ.


ഇതിലേക്കായി തദ്ദേശീയമായി ഒരു 5ജി സിസ്റ്റം തന്നെ റിലയൻസ് ജിയോ തയ്യാറാക്കിയിട്ടുണ്ട്. 50 ലക്ഷത്തിലധികം പേരാണ് ജിയോമീറ്റ് ഇതിനകം ഡൌൺലോഡ് ചെയ്തിരിക്കുന്നത്. ഒരാൾ മുതൽ 100 ആൾക്കാരെ വരെ വീഡിയോ കാൾ സംവിധാനമാണ് ജിയോമീറ്റിന്. സൈൻ ഇൻ ചെയ്യാതെ തന്നെ നിങ്ങൾക്ക് ഒരു മീറ്റിംഗിൽ ചേരാനാകും എന്നുള്ളതാണ് ജിയോമീറ്റിൻ്റെ ഒരു ആകർഷണം.

മാത്രമല്ല ഗൂഗിൾ മീറ്റ്, സ്കൈപ്പ്, മൈക്രോസോഫ്റ്റ് ടീംസ് എന്നീ വീഡിയോ കോളിംഗ്, മീറ്റിംഗ് ആപ്പുകൾക്ക് പകരക്കാരൻ ആയി റിലയൻസ് ഈ മാസത്തിന്റെ തുടക്കത്തിൽ അവതരിപ്പിച്ച ജിയോമീറ്റ് വമ്പൻ വിജയം ആയി എന്ന് മുകേഷ് അംബാനി വ്യക്തമാക്കി. കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വിർച്വൽ ആയാണ് ഇത്തവണ സമ്മേളനം നടന്നത്.


 2017-ലെയും 2018-ലെയും സമ്മേളനങ്ങളിൽ പ്രഖ്യാപിച്ച പോലെ ഇത്തവണ ജിയോ ഫോൺ 3 പ്രതീക്ഷിവർക്ക് നിരാശപ്പെടേണ്ടി വന്നു. അതെ സമയം വിപണിയിൽ തങ്ങളുടെ മേൽക്കോയ്മ ഉറപ്പിക്കും വിധം ധാരാളം പ്രഖ്യാപനങ്ങൾ ഇത്തവണ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ആന്വൽ ജനറൽ മീറ്റിംഗിലുണ്ടായിPowered by Froala Editor

Find Out More:

Related Articles: