കേരള സൈബര്‍ വാരിയേഴ്‌സ് രംഗത്ത്

Divya John

രഹസ്യ വിവരം ചോർത്തി കേരള സൈബര്‍ വാരിയേഴ്‌സ്. പത്തു മിനിറ്റു കൊണ്ട് സൈറ്റ് ഹാക്ക് ചെയ്യുകയും കൊവിഡ് രോഗികളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, കൊവിഡ്- 19 പരിശോധനാ ഫലം, ക്വാറന്റൈന്‍ നിരീക്ഷണ ഡാറ്റ്, വിമാനത്താവള ഡാറ്റ്, പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍, ആശുപത്രി ഡാറ്റ എന്നിവ പുറത്തെത്തിച്ചു.

 

 

  ഇന്ത്യന്‍ തലസ്ഥാനമായ ഡല്‍ഹിയിലെ കൊവിഡ്-19 സ്ഥിതി അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്ന സെര്‍വറാണിത്', കേരള സൈബര്‍ വാരിയേഴ്‌സ് ഫേസ്ബുക്കില്‍ കുറിച്ചു. 'ഹാക്കേഴ്‌സ് ഇട്ടിരുന്ന പല ബാക്ക്‌ഡോര്‍സും ആ സര്‍വറില്‍ കണ്ടെത്തി. ചിലതൊക്കെ നീക്കം ചെയ്തു. ഇപ്പോള്‍ വളരെ അലക്ഷ്യമായിട്ടാണ് വിവരങ്ങള്‍ ഹാന്‍ഡില്‍ ചെയ്യുന്നത്. ഓരോ ഡേറ്റക്കും ഒരു വിലയുണ്ട്.ഡേറ്റ ലീക്ക് ആക്കി വിറ്റാല്‍ അവര്‍ക്ക് പ്രോഫിറ്റ് ഉണ്ടാക്കാനും പറ്റും. കൂടുതല്‍ ഒന്നും പറയാനില്ല ചുവടെയുള്ള സ്‌ക്രീന്‍ഷോര്‍ട്ടുകള്‍ കണ്ടു മനസിലാക്കുക.

 

 

  ഇനിയെങ്കിലും ഇന്ത്യന്‍ സൈബര്‍ സ്‌പേസ് സംരക്ഷിക്കുന്നതിന് തക്കതായ നടപടികള്‍ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു'.'ഒരു ഹാക്കറിന് ഈ ഡാറ്റ എഡിറ്റു ചെയ്യുവാനും,കൈകാര്യം ചെയ്യുവാനും,ദുരുപയോഗം ചെയ്യുവാനും കഴിയും. ഈ സെന്‍സിറ്റീവ് ഡാറ്റ മറ്റൊരു രാജ്യക്കാര്‍ക്കാണ് കിട്ടുന്നത് എങ്കില്‍ ബ്ലാക്ക് മാര്‍ക്കറ്റില്‍ നോക്കിയാല്‍ മതി പിന്നെ. ചൈനയെ അക്രമിക്കു എന്ന് മുറവിളി കൂട്ടുന്ന നിഷ്‌കളങ്കരായ സുഹൃത്തുക്കള്‍ ഇതുകൂടി മനസിലാക്കുക ഇന്ത്യന്‍ ഗവണ്മെന്റ് ഡേറ്റ പോലും സുരക്ഷിതമല്ല.

 

 

 

  നിങ്ങളുടെ പ്രധാന ഡേറ്റകള്‍ ഗവണ്മെന്റ് കൈകാര്യം ചെയ്യുന്നത് ഇങ്ങനെയാണ്. കേരളത്തില്‍ ഇന്ന് 195 പേര്‍ക്ക് കൊവിഡ്-19 രോഗബാധ കണ്ടെത്തി. പേര്‍ക്ക് രോഗമുക്തിയുണ്ടായി. 102 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് നൂറിലധികം ആളുകൾക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം രോഗബാധ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 47 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് ബാധിച്ചത്. വാര്‍ത്താക്കുറിപ്പിലൂടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

 

 

  മലപ്പുറം ജില്ലയില്‍ 47 പേര്‍ക്കും പാലക്കാട് ജില്ലയില്‍ 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 22 പേര്‍ക്കും കോട്ടയം ജില്ലയില്‍ 15 പേര്‍ക്കും എറണാകുളം ജില്ലയില്‍ 14 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും കൊല്ലം ജില്ലയില്‍ 12 പേര്‍ക്കും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 11 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയില്‍ 8 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 6 പേര്‍ക്കും, വയനാട് ജില്ലയില്‍ 5 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 4 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Find Out More:

Related Articles: