ഷവോമിയുടെ പുതിയ ലാപ്ടോപ്പ് എത്തി

Divya John

ഷവോമിയുടെ പുതിയ ലാപ്ടോപ്പ് എത്തിയിരിക്കുകയാണ്. ഇന്ത്യയ്ക്കായുള്ള ഷവോമിയുടെ ആദ്യ ലാപ്ടോപ്പ് എംഐ നോട്ട്ബുക്ക് 14 സീരീസ് വില്പനക്കെത്തി. 256 ജിബി സ്റ്റോറേജ് ഉള്ള മോഡലിന് Rs 41,999 രൂപയും, 512 ജിബി വേരിയന്റിന് Rs 44,999 രൂപയും 512 ജിബി സ്റ്റോറേജ് കപ്പാസിറ്റിക്കൊപ്പം എൻവിഡിയയുടെ ഗ്രാഫിക്സ് കാർഡും ചേർന്ന മോഡലിന് Rs 47,999 രൂപയുമാണ് വില.  17-ാം തിയതി മുതൽ ഓർഡർ ചെയ്യാവുന്ന നോട്ട്ബുക്ക് 14 സീരീസിൽ അടിസ്ഥാന മോഡൽ 3 പതിപ്പുകളിലും, ഹൊറൈസൺ എന്ന പ്രീമിയം മോഡൽ 2 പതിപ്പുകളിലും ലഭ്യമാണ്.

 

 

   റാമും, സ്റ്റോറേജും തമ്മിൽ വ്യത്യാസമില്ലെങ്കിലും ഹൊറൈസൺ എഡിഷന്റെ കോർ i5 പ്രോസസ്സർ ഉള്ള മോഡലിന് Rs 54,999 രൂപയും, കോർ i5 പ്രോസസ്സർ ക്രമീകരിച്ച മോഡലിന് Rs 59,999 രൂപയുമാണ് വില. അതെ സമയം ഹൊറൈസൺ മോഡലുകൾക്ക് എച്ഡിഎഫ്സി ബാങ്ക് ഓഫാറായി 2000 രൂപയുടെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വേരിയന്റ് അനുസരിച്ച് എൻവിഡിയ ജിഫോഴ്സ് MX250 ഗ്രാഫിക്സ് കാർഡ്, 8 ജിബി വരെ DDR4 റാം, 512 ജിബി വരെ SATA SSD സ്റ്റോറേജ് എന്നിവ എംഐ നോട്ട്ബുക്ക് 14-യിൽ ലഭ്യമാണ്. 14 ഇഞ്ച് സ്ക്രീൻ സൈസുള്ള ലാപ്‌ടോപ്പിന് 3 എംഎം മാത്രമാണ് ബെസെൽ.

 

 

  1.5 കിലോഗ്രാം ഭാരമുള്ള ലാപ്‌ടോപ്പിന് 10 മണിക്കൂർ വരെ ബാറ്ററി ബാക്കപ്പ് ആണ് ഷവോമി അവകാശപ്പെടുന്നത്.14-ഇഞ്ച് ഫുൾ-HD (1,920x1,080 പിക്സൽ) ഡിസ്പ്ലേയുള്ള ലാപ്ടോപ്പ് ആണ് എംഐ നോട്ട്ബുക്ക് 14. 16:9 ആസ്പെക്ട് റേഷിയോ. വിൻഡോസ് 10 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമായി പ്രവർത്തിക്കുന്ന ലാപ്‌ടോപ്പിന് 10-ജനറേഷൻ ഇന്റൽ കോർ i5 പ്രോസസ്സർ ആണ് കരുത്ത് പകരുന്നത്.10-ജനറേഷൻ ഇന്റൽ കോർ i5-10210U, ഇന്റൽ കോർ i7-10510U എന്നിങ്ങനെ രണ്ട് പ്രോസസ്സർ ഓപ്ഷൻ ഹൊറൈസൺ എഡിഷനിലുണ്ട്.

 

 

  ഇവ ഓൺബോർഡ് ഗ്രാഫിക്സിനൊപ്പമോ എൻവിഡിയ ജിഫോഴ്സ് MX350 GPU, 8 ജിബി DDR4 റാമോടൊപ്പമോ വാങ്ങാം. എംഐ നോട്ട്ബുക്ക് 14 പോലെത്തന്നെ വിൻഡോസ് 10 ഹോം എഡിഷൻ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് ഹൊറൈസൺ എഡിഷനും. 14-ഇഞ്ച് ഫുൾ-HD (1,920x1,080 പിക്സൽ) ആന്റി-ഗ്ലെയർ ഐപിഎസ് ഡിസ്പ്ലേ ആണ് ഹൊറൈസൺ എഡിഷന്റെ പ്രത്യേകത. 60Hz റിഫ്രഷ് റേറ്റ്, 178-ഡിഗ്രി വ്യൂ ആംഗിളും ഈ ഡിസ്‌പ്ലേയ്ക്കുണ്ട്.  

 

 

 

   ചുരുക്കി പറഞ്ഞാൽ പല സെഗ്മെന്റിൽ പല വിലയ്ക്കുള്ള സ്മാർട്ട് ഫോണുകൾ ലോഞ്ച് ചെയ്ത് ഇന്ത്യൻ വിപണിയിലെ അനിഷേധ്യമായ സാന്നിദ്ധ്യമായ ഷവോമി പിന്നീട് സ്മാർട്ട് ടിവി, വെയ്‌റെബിൾ ഡിവൈസുകളും ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഒടുവിൽ ഡെൽ, എച്പി, ലെനോവോ തുടങ്ങിയ ബ്രാൻഡുകൾക്ക് വെല്ലുവിളിയായി ലാപ്ടോപ്പ് സെഗ്‌മെന്റിലും ഒരു കൈ നോക്കുകയാണ് ഷവോമി.  

Find Out More:

Related Articles: