വീട്ടിലിരുന്ന് ജോലി ചെയ്യാം ഇനി ഒക്ടോബർ 2 വരെ
വീട്ടിലിരുന്ന് ജോലി ചെയ്യാം ഇനി ഒക്ടോബർ 2 വരെ. കാരണമിതാണ്. വീട്ടിലിരുന്ന് ജോലി ചെയ്യാൻ കഴിയുന്നവരോട് ഒക്ടോബർ മാസം രണ്ടാം തീയതി വരെ വർക്ക് ഫ്രം ഹോം ഓപ്‌ഷൻ ഉപയോഗിക്കാൻ ആവശ്യപ്പെട്ട് ഇ-കോമേഴ്‌സ് കമ്പനിയായ ആമസോൺ രംഗത്ത് എത്തിയിരിക്കുകയാണ്. കമ്പനിയുടെ വെയർ ഹൗസുകളിൽ സ്ഥിതി മോശമായതിനെത്തുടർന്നാണ് ഇത്തരത്തിൽ ഒരു നിർദ്ദേശം ആമസോൺ മുൻപോട്ട് വെച്ചത്.
വീട്ടിലിരുന്ന് ജോലി പൂർത്തിയാക്കാൻ സാധിക്കുന്ന റോളുകളിൽ ഉള്ളവർക്ക് ഒക്ടോബർ രണ്ട് വരെ വീടുകളിൽ തന്നെയിരുന്നു ജോലി ചെയ്യാം എന്നാണ് ആമസോൺ വക്താവ് വെള്ളിയാഴ്ച ഒരു ഇ-മെയിൽ പ്രസ്താവനയിലൂടെ അറിയിച്ചത്. ആഗോളതലത്തിൽ ഈ റോളുകളിൽ ഉള്ള എല്ലാ ജീവനക്കാർക്കും ഇത് ബാധകമാണ്.
ഓഫീസിൽ വന്ന് ജോലി ചെയ്യേണ്ട ജീവനക്കാർക്ക് വേണ്ട സുരക്ഷാ ഒരുക്കുന്നതിനായി കമ്പനി വൻതോതിൽ നിക്ഷേപിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. ഫേസ് മാസ്കുകൾ, ഹാൻഡ് സാനിറ്റൈസർ എന്നിവയുടെ ലഭ്യത ഉറപ്പാക്കുക, താപനില പരിശോധിക്കുക എന്നീ നടപടികളാണ് കമ്പനി ചെയ്യുക. കമ്പനിയുടെ ആകെ വർക്ക്‌ഫോഴ്സിൽ എത്ര ആളുകൾക്ക് ഇത്തരത്തിൽ ജോലി ചെയ്യാനാവും എന്ന കാര്യം ആമസോൺ അറിയിച്ചിട്ടില്ല.
മാർച്ച് മുതൽ കമ്പനിയുടെ വെയർഹൌസ് ജീവനക്കാർ ഒഴികെ ബാക്കിയുള്ളവരെല്ലാം വീടുകളിൽ നിന്നുമാണ് ജോലി ചെയ്യുന്നത്. ആമസോൺ വെയർഹൌസ് ജീവനക്കാരുടെ വേതനവും കഴിഞ്ഞ മാസം വർധിപ്പിച്ചിരുന്നു. കൂടാതെ 175,000 ജീവനക്കാരെ കമ്പനി പുതിയതായി നിയമിച്ചിട്ടുമുണ്ട്. ഡിസംബർ 31 വരെയുള്ള കണക്ക് അനുസരിച്ച് 798,000 ഫുൾ ടൈം, പാർട്ട് ടൈം ജീവനക്കാരാണ് ആമസോണിനുള്ളത്.
ആമസോൺ പേ റീബ്രാൻഡ് ചെയ്തതാണ് ആമസോൺ പേ ലേറ്റർ. മൂന്ന്, ആറ്, ഒൻപത്, 12 മാസങ്ങൾ ഉള്ള പലിശ രഹിത വായ്പകളാണ് ആമസോൺ പേ വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യക്കാർക്ക് സാധനങ്ങൾ വാങ്ങാൻ പലിശ രഹിത വായ്പകൾ ആമസോൺ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. സീറോ കോസ്റ്റ് ഇഎംഐ പദ്ധതിയായ ആമസോൺ പേ ലേറ്റർ എന്ന സേവനം ആണ് ഇന്ത്യയിൽ ആരംഭിച്ചത്.
അതായത് കൊറോണ വൈറസിനെ ചെറുക്കാന്‍ കൂടുതല്‍ കൂടുതല്‍ പേര്‍ വീട്ടിലിരുന്നു ജോലി ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ്. മിക്ക രാജ്യങ്ങളും ലോക്ക് ഡൗണിലേക്ക് നീങ്ങിയതോടെ പല കമ്പനികള്‍ക്കും ജീവനക്കാര്‍ക്കും മുന്നില്‍ വര്‍ക്ക് ഫ്രം ഹോം ഓപ്‌ഷൻ നൽകുക അല്ലാതെ വേറെ വഴിയില്ലെന്നായി. എന്നാൽ ഈ വർക്ക് ഫ്രം ഹോം ഇനിയും നീളും.