3 ജിബി ഡാറ്റ ദിവസം നൽകുന്ന ഈ പ്ലാനുകൾ അറിഞ്ഞിരിക്കുക

Divya John

3 ജിബി ഡാറ്റ ദിവസം  നൽകുന്ന ഈ പ്ലാനുകൾ ഏതാണെന്നൊക്കെ അറിയേണ്ടേ. പല ജീവനക്കാരും വീട്ടിലിരുന്ന് കംപ്യൂട്ടറിന്റെയും സ്മാർട്ഫോണിന്റെയും സഹായത്തോടെ ജോലി പൂർത്തിയാക്കുന്നു. സോഷ്യൽ മീഡിയ ആപ്പുകളിലും സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ലോക്ക് ഡൗൺ തീർന്നാലും ഈ സ്ഥിതി ഏതാനും ദിവസങ്ങൾ കൂടി തുടരാനാണ് സാധ്യത. വർക്ക് ഫ്രം ഹോം ഓപ്‌ഷൻ നൽകാൻ കഴിയുന്ന ജോലിക്കാർക്ക് കമ്പനികൾ തുടർന്നും ഏതാനും ദിവസങ്ങൾ കൂടി അത് നൽകിയേക്കാം.

 

  ഡാറ്റ ലിമിറ്റും ജോലിയെ ബാധിക്കും. ഈ സാഹചര്യത്തിൽ കൂടുതൽ ഡാറ്റയാണ് നിങ്ങൾക്ക് ആവശ്യമെങ്കിൽ അതിനും വഴിയുണ്ട്. എയർടെൽ, വൊഡാഫോൺ ഐഡിയ, ജിയോ തുടങ്ങിയ സ്വകാര്യ ടെലികോം കമ്പനികൾ കൂടുതൽ ഡാറ്റ ദിവസം നൽകുന്ന ഒരുപാട് പ്ലാനുകൾ നൽകുന്നുണ്ട്. വീട്ടിൽ നിന്നും മികച്ച കണക്ടിവിറ്റിയോടെ ജോലി ചെയ്യാൻ ഈ പ്ലാനുകൾ നിങ്ങളെ സഹായിക്കും.

 

  ഇതാ ദിവസം 3 ജിബി വരെ ഡാറ്റ ലഭിക്കുന്ന വൊഡാഫോൺ ഐഡിയ, എയർടെൽ, റിലയൻസ് ജിയോ പ്ലാനുകൾകൊറോണ വൈറസ് ലോക്ക് ഡൗണിലാണ് രാജ്യം. 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സ്കൂളുകളും കോളേജുകളും ഐടി പാർക്കുകളും സർക്കാർ/സ്വകാര്യ ഓഫീസുകളുമെല്ലാം അടച്ചിട്ടിരിക്കുകയാണ്.വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് സൗകര്യപ്രദമാണെങ്കിലും ജോലിയെ തടസപ്പെടുത്തുന്ന നിരവധി ഘടകങ്ങളുണ്ട്.

 

  വേഗത കുറഞ്ഞ ഇന്റർനെറ്റ് കണക്ഷനാണ് ഇതിലൊന്ന്. ഡാറ്റ ലിമിറ്റും ജോലിയെ ബാധിക്കും. ഈ സാഹചര്യത്തിൽ കൂടുതൽ ഡാറ്റയാണ് നിങ്ങൾക്ക് ആവശ്യമെങ്കിൽ അതിനും വഴിയുണ്ട്.398 രൂപ വിലവരുന്ന പ്ലാൻ റീചാർജ് ചെയ്യുന്ന വോഡാഫോൺ ഐഡിയ വരിക്കാർക്ക് ദിവസം 100 എസ്എംഎസും 3 ജിബി ഡാറ്റയുമാണ് ലഭിക്കുക.

 

  അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങളും ഈ പ്ലാൻ റീചാർജ് ചെയ്യുമ്പോൾ ലഭിക്കും. 28 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി.
ഡാറ്റ ഉപയോഗം വർധിച്ചതോടെ കൂടുതൽ വരിക്കാരെ ആകർഷിക്കാനായി വോഡാഫോൺ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കുകയും ചില പ്രീപെയ്ഡ് പ്ലാനുകളുടെ ആനുകൂല്യങ്ങൾ ഇരട്ടിയാക്കുകയും ചെയ്തിട്ടുണ്ട്.

 

  മാസം 84 ജിബി നൽകുന്ന ഒരു പ്ലാൻ ആണ് വോഡാഫോൺ നൽകുന്നത്.  249 രൂപ, 399 രൂപ, 599 രൂപ എന്നീ പ്ലാനുകളിലാണ് ഈ ആനുകൂല്യം ബാധകമാവുക. പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കുന്ന ഈ റീചാർജ് പ്ലാനിൽ പുതിയ ഓഫര്‍ അനുസരിച്ച് മൂന്ന് ജിബി ഡാറ്റ ദിവസേന ലഭിക്കും. വോഡാഫോൺ പ്ലേയിലും സ്ട്രീമിങ് ആപ്ലിക്കേഷനായ സീ5ലും ഫ്രീ സബ്‌സ്‌ക്രിപ്‌ഷനും ഈ പ്രീപെയ്ഡ് പ്ലാൻ റീചാർജ് ചെയ്യുന്നവർക്ക് ലഭിക്കും.

 

  349 രൂപയുടെ പ്ലാനിലും ദിവസേന 3 ജിബി ഡാറ്റ ഉപയോഗിക്കാനാവും. 56 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ഇതിനുപുറമെ അൺലിമിറ്റഡ് കോളുകളും മെസേജുകളും ലഭിക്കും. 84 ദിവസം വാലിഡിറ്റിയുള്ള 599 രൂപയുടെ പ്ലാനിലും ദിവസം 3 ജിബി ഡാറ്റ ലഭിക്കും.249 രൂപയുടെ പ്ലാനിൽ 1.5 ജിബി ഡാറ്റയാണ് നേരത്തെ ലഭിച്ചിരുന്നത്. ഡ്യൂവൽ ഡാറ്റ ഓഫർ പ്രകാരം മൂന്ന് ജിബി ഡാറ്റ ദിവസം ഈ പ്ലാനിൽ ലഭിക്കും. അണ്‍ലിമിറ്റഡ് കോള്‍ സൗകര്യവും 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കും.

Find Out More:

Related Articles: