കൊറോണയ്ക്കു പുതിയ കാരണമായി ഫൈവ് ജിബി ടവറുകളോ?

Divya John

യു ട്യൂബ് എന്ന മീഡിയ പ്ലാറ്റ് ഫോം നാം എല്ലാപേർക്കും  സുപരിചിതമാണ്. നല്ലതും മോശവുമായിട്ടുള്ള നിരവധി കാര്യങ്ങളാണ് ഇവിടെ നിലനില്കുന്നതും. എന്നാലിപ്പ്പ്ൾ കൊറോണയ്ക്കെതിരെ പോരാടുന്നതിനൊപ്പം ക്പറോനയുടെ ഉറവിടം തേടിയുള്ള യാത്രയിലാണ് യൂട്യൂബ് എന്നാർദ്ധം വരുന്ന കാര്യങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതും.

 

  5ജി മൊബൈല്‍ ടെലി കമ്മ്യൂണിക്കേഷന്‍ ടവറുകളാണ് കൊറോണ വൈറസിന്റെ വ്യാപനത്തിന് കാരണം എന്ന വ്യാജപ്രചാരണത്തിന്റെ അനന്തരഫലമായി ശനിയാഴ്ച യുകെയിലെ നിരവധി ടവറുകള്‍ ആളുകൾ കത്തിച്ചു എന്ന വാർത്ത ഞെട്ടലോടെയാണ് ടെക് ലോകം കേട്ടത്.

 

  കൊറോണയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ കാണിക്കുന്ന വീഡിയോകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അവ ലൈക്ക് ചെയ്യുന്നവര്‍, കമന്റ് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവരുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുമെന്നും യുട്യൂബ് മുന്നറിയിപ്പ് നല്‍കി. ഈ സംഭവത്തിന് ശേഷം തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലൂടെ എത്തുന്ന തെറ്റിദ്ധാരണ പരത്തുന്ന വീഡിയോകൾക്കും വാർത്തകൾക്കും എതിരെ രംഗത്ത് വന്നിരിക്കുകയാണ് ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ്.

 

  ഇത്തരത്തിലുള്ള വീഡിയോകൾക്ക് കമ്പനി പരസ്യ വരുമാനം നിഷേധിക്കുകയും പ്ലാറ്റ്‌ഫോമിൽ സെർച്ച് റിസൾട്ടുകളിൽ നിന്നും നീക്കം ചെയ്യുകയും ചെയ്യും. ഫേസ്ബുക്കിലൂടെയും യൂട്യൂബിലൂടെയുമാണ് 5ജി മൊബൈല്‍ ടവറുകള്‍ കൊറോണ വൈറസ് വ്യാപനത്തിനിടയാക്കുന്നു എന്ന വ്യാജ വാര്‍ത്ത കഴിഞ്ഞ ആഴ്ച പ്രചരിച്ചത്.

 

  ഇതോടെയാണ് യൂട്യൂബിന്റെ പോളിസികൾ പാലിക്കാത്ത വീഡിയോകൾ ബോർഡർലൈൻ ഉള്ളടക്കമായി കണക്കാക്കി അത് വിതരണം ചെയ്യുന്നതിൽ നിന്നും പിന്മാറാൻ കമ്പനി തീരുമാനിച്ചത്. കൊറോണയുമായി ബന്ധപ്പെട്ട തലക്കെട്ടുകള്‍ നല്‍കി നിരവധി വ്യാജസിദ്ധാന്തങ്ങള്‍ യുട്യൂബിലൂടെ പ്രചരിക്കുന്നുണ്ട്. ബിബിസി റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞയാഴ്ച യുകെയില്‍ അഞ്ച് 5ജി മാസ്റ്റുകള്‍ ആണ് അഗ്നിക്കിരയാക്കിയത്.

 

  ബര്‍മിംഗ്ഹാം, മെര്‍സീസൈഡ്, ബെല്‍ഫാസ്റ്റ് എന്നിവിടങ്ങളില്‍ 5ജി മാസ്റ്റുകള്‍ കത്തിച്ചതോടെ യുകെക്ക് കാര്യമായ നഷ്ടം സംഭവിച്ചു. 5ജി ടവറുകളാണ് കോവിഡ്-19 പറത്തിയത് എന്ന പ്രചാരണം വ്യാജമാണെന്നും അപകടകരമായ വിഡ്ഢിത്തമാണതെന്നും ബ്രിട്ടീഷ കാബിനറ്റ് ഓഫീസര്‍ മിനിസ്റ്റര്‍ മൈക്കൾ ഗോവ് ഇതിനെക്കുറിച്ച് പ്രതികരിച്ചിരുന്നു.

 

  5ജിയെക്കുറിച്ചുള്ള ഈ കെട്ടുകഥ ശുദ്ധ അസംബന്ധമാണെന്നായിരുന്നു ദേശീയ മെഡിക്കല്‍ ഡയറക്ടര്‍ സ്റ്റീഫന്‍ പോവിസിന്റെ പ്രതികരണം. അത്യന്തം നികൃഷ്ടവും ഗൗരവമേറിയതുമായ വ്യാജവാര്‍ത്തയാണിത്. രാജ്യത്തെ അടിയന്തിര സേവനങ്ങളെ താറുമാറാക്കുന്ന അപകടസാഹര്യത്തിനാണ് ഈ വ്യാജ വാര്‍ത്താ പ്രചാരണം വഴിവെച്ചത്.

 

  ഇതിന് യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ജനത ആവശ്യസര്‍വ്വീസുകളുടെ സഹായത്തിനായി മൊബൈല്‍ നെറ്റ്വര്‍ക്കുകളെ ആശ്രയിക്കുന്ന ഒരു സമയത്ത് ഇത്തരം സാമൂഹിക വിരുദ്ധ പ്രവൃത്തി ചെയ്യുന്നത് അന്യായമാണെന്നും പോവിസ് അഭിപ്രായപ്പെട്ടു.

Find Out More:

Related Articles: