നിക്ക് കിര്‍ഗിയോസിനെ മറികടന്ന് ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രേവേശിച്ചു
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിലെ മികച്ച പോരാട്ടങ്ങളിലൊന്നില്‍ ഓസ്‌ട്രേലിയന്‍ താരം നിക്ക് കിര്‍ഗിയോസിനെ മറികടന്ന് ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രേവേശിച്ചു.
23-ാ സീഡായ താരത്തെ മൂന്നര മണിക്കൂറിലധികം നീണ്ട പോരാട്ടത്തിലാണു നദാല്‍ വീഴ്‌ത്തിയത്. സ്‌കോര്‍: 6-3, 3-6, 7-6, 7-6.
ഇന്നലെ മരണമടഞ്ഞ ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസം കോബി ബ്രയാന്റെ എട്ടാം നമ്പര്‍ ജേഴ്‌സി അണിഞ്ഞാണ് നിക്ക് നദാലിനെ നേരിടാനിറങ്ങിയത്.
ആദ്യ സെറ്റ് 6-3 നു നദാല്‍ അനായാസമായി നേടി. എന്നാല്‍ അടുത്ത സെറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത കിര്‍ഗിയോസ് അതേ സ്‌കോറില്‍ സെറ്റ് സ്വന്തമാക്കി.
അടുത്ത രണ്ടുസെറ്റുകളിലും ഇഞ്ചോടിഞ്ചു പോരാട്ടമാണു കണ്ടത്. ടൈബ്രേക്കറിലേക്കു നീണ്ട അടുത്ത രണ്ടുസെറ്റും നേടിയ നദാല്‍ മത്സരം സ്വന്തമാക്കി.
മത്സരശേഷം ലേക്കേഴ്‌സിന്റെ തൊപ്പി അണിഞ്ഞ് അഭിമുഖം നേരിട്ട നദാലും കോബിക്ക് ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു.
12 -ാം തവണയാണ് നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുന്നത്.
41-ാം ഗ്രാന്റ് സ്ലാം ക്വാര്‍ട്ടര്‍ഫൈനലും. ഇതോടെ ഗ്രാന്റ് സ്ലാം ക്വാര്‍ട്ടര്‍ ഫൈനല്‍ നേട്ടത്തില്‍ ജിമ്മി കോണോഴ്‌സിനൊപ്പമെത്തി നദാല്‍. ക്വാര്‍ട്ടറില്‍ അഞ്ചാം സീഡ് ഓസ്‌ട്രിയയുടെ യുവതാരം ഡൊമനിക് തീം ആണ് നദാലിന്റെ എതിരാളി. 10 സീഡ് ഫ്രഞ്ച് താരം ഗെയില്‍ മോന്‍ഫില്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഓസ്‌ട്രിയന്‍ താരവും അഞ്ചാം സീഡുമായ ഡൊമനിക് തീം ക്വാര്‍ട്ടര്‍ ഫൈനലിലേക്കു മുന്നേറിയത്.