ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് പരാജയം.

VG Amal
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് വലിയ പരാജയം.

മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പതറിയപ്പോള്‍ ഓസ്‌ട്രേലിയയുടെ ഫിഞ്ചും വാര്‍ണറും ചേര്‍ന്ന് അടിച്ചു കൂട്ടി . ഇന്ത്യ നേടിയ 255 റണ്‍ ഇരുവരും ചേര്‍ന്ന് വിക്കറ്റ് നഷ്ടമാകാതെ 13.2 ഓവര്‍ ബാക്കി നിര്‍ത്തി മറികടന്നു.

വാര്‍ണര്‍ തന്റെ ഏകദിന കരിയറിലെ 18-ാം സെഞ്ചുറിയും ഫിഞ്ച് 16-ാം സെഞ്ചുറിയും കരസ്ഥമാക്കി.

112 പന്തില്‍ നിന്ന 17 ഫോറുകളുടേയും മൂന്ന് സികസ്‌റുകളുടേയും അകമ്പടിയില്‍ വാര്‍ണര്‍ 128 റണ്ണടിച്ചപ്പോള്‍ 114 പന്തില്‍ നിന്ന് ഫിഞ്ച് 13 ഫോറുകളും രണ്ട് സിക്‌സറുകളും പറത്തി 110 റണ്‍സ് നേടി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ 255-ന് എല്ലാവരും പുറത്താകുകയായിരുന്നു.ഓപ്പണര്‍ ശിഖര്‍ ധവാന് (74) മാത്രമാണ് കാര്യമായ പ്രകടനം കാഴ്ച വെക്കാനായത്. 

ശിഖര്‍ ധവാന്‍ 91 പന്തില്‍ 74 റണ്‍സ് നേടിയപ്പോള്‍ മൂന്നാമതായി ഇറങ്ങിയ കെ.എല്‍ രാഹുല്‍ 47 റണ്‍സടിച്ചു. വിരാട് കോലി 16 റണ്‍സിന് പുറത്തായി. 10 റണ്‍ മാത്രമെടുത്ത രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്.

ഒരു ഘട്ടത്തില്‍ ഒന്നിന് 134 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യക്ക് 30 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടമാകുകയായിരുന്നു. ഇതോടെ അഞ്ചിന് 164 റണ്‍സെന്ന നിലയിലായി ഇന്ത്യ.

രണ്ടാം വിക്കറ്റില്‍ കെഎല്‍ രാഹുലും ശിഖര്‍ ധവാനും ഇന്ത്യക്കായി മികച്ച കൂട്ടുകെട്ടുണ്ടാക്കി. 121 റണ്‍സാണ് ഇരുവരും പടുത്തുയര്‍ത്തിയത്. സ്‌കോര്‍ ബോര്‍ഡില്‍ 31 റണ്‍സായപ്പോഴേക്കും ഇന്ത്യക്ക് രോഹിത് ശര്‍മ്മയെ (10) നഷ്ടപ്പെട്ടു. 

തുടർന്ന് വലിയ പരാജയത്തിലേക്കാണ് ഇന്ത്യ എത്തിയത്. 

Find Out More:

Related Articles: