ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ നേടി

VG Amal
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ 2019-ലെ അവസാന മത്സരത്തിനിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റിനെതിരെ ആദ്യ ഗോള്‍ നേടി.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പ് 43-ാം മിനിറ്റില്‍ നൈജീരിയന്‍ താരം ഒഗ്ബെച്ചേയാണ് ഗോള്‍ നേടിയത്.

പെനാല്‍റ്റിയിലൂടെയായിരുന്നു ഗോള്‍. ബോക്‌സില്‍ വെച്ച് ഒഗ്ബെച്ചേയെ ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി ലഭിച്ചത്.

 ആദ്യ ഇലവനില്‍ ഇടംപിടിക്കാതിരുന്ന സ്‌ട്രൈക്കര്‍ റാഫേല്‍ മെസ്സി 39-ാം മിനിറ്റില്‍ കളത്തിലെത്തി.

സഹല്‍ അബ്ദുസമദിന് പകരമായിട്ടാണ് മെസ്സി കളത്തിലെത്തിയത്.

ഇത്തവണ ആദ്യ ഇലവനില്‍ ഇടംപിടിച്ച സഹല്‍ അബ്ദുസമദിന് കാര്യമായ മുന്നേറ്റങ്ങള്‍ നടത്താനായില്ല.

ആദ്യ പകുതി അവസാനിക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ടീമില്‍ ഒരു മാറ്റം കൂടി വരുത്തിയിട്ടുണ്ട്. പരിക്കേറ്റ രാജു ഗയ്ക്വാദിന് പകരക്കാരനായി ജീക്‌സണ്‍ സിംഗ് എത്തി.

അടുത്ത മത്സരം ജയിക്കാമെന്നു ആരാധകരെ മോഹിപ്പിക്കാന്‍ ഈവര്‍ഷം ഇനി കേരള ബ്ലാസ്റ്റേഴ്സിന് വേറെ കളിയില്ല.

കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയോട് തോറ്റ ബ്ലാസ്റ്റേഴ്സ് ഒമ്പതു കളിയില്‍ നിന്ന് ഏഴു പോയന്റുമായി പട്ടികയില്‍ ഒമ്പതാം സ്ഥാനത്തു നില്‍ക്കുമ്പോള്‍ എട്ടു കളിയില്‍ നിന്ന് പത്തു പോയന്റുള്ള നോര്‍ത്ത് ഈസ്റ്റ് ആറാം സ്ഥാനത്താണ്. ജയിച്ചില്ലെങ്കില്‍ ടീമിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏറക്കുറെ അവസാനിക്കുകയും ചെയ്യും. 

Find Out More:

Related Articles: