ഗോൾഡൻ ഷൂ പുരസ്കാരം മെസ്സിക്ക്.

VG Amal
യൂറോപ്യന്‍ ലീഗുകളിലെ മികച്ച ഗോള്‍ വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം ഇത്തവണയും  സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക്. 

ആറാം തവണയാണ് മെസ്സി ഗോള്‍ഡന്‍ ഷൂ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് മെസ്സി യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ കരസ്ഥമാക്കുന്നത്.2018-19 ലാലിഗ സീസണില്‍ മെസ്സി 36 ഗോളുകള്‍ നേടിയിരുന്നു. യൂറോപ്പിലെ ഗോള്‍വേട്ടയില്‍ പി.എസ്.ജിയുടെ കിലിയന്‍ എംബാപ്പെയെ മറികടന്നാണ് മെസ്സി പുരസ്‌കാരം സ്വന്തമാക്കിയത്. ഏറ്റവും കൂടുതല്‍ തവണ ഈ പുരസ്‌കാരം നേടുന്ന താരമെന്ന നേട്ടം കഴിഞ്ഞ തവണ തന്നെ മെസ്സി കരസ്ഥമാക്കിയിരുന്നു. നാലു തവണ ഈ പുരസ്‌കാരം നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് രണ്ടാം സ്ഥാനത്ത് ഉള്ളത്. 

Find Out More:

Related Articles: