സുപ്രീം കോടതി വിധിയിൽ തൃപ്തരല്ല: സുന്നി വഖഫ് ബോർഡ്
സുപ്രീം കോടതി വിധിയിൽ തൃപ്തരല്ലെന്നും,എങ്കിലും വിധി അംഗീകരിക്കുന്നെന്നു സുന്നി വഖഫ് ബോർഡ്.നിർമോഹി അഖാഡ, രാംലല്ല, സുന്നി വഖഫ് ബോർഡ് എന്നീ മൂന്ന് കക്ഷികളുടെ ഹർജിയിലാണ് കോടതി വിധി പറഞ്ഞത്. മൂന്ന് കക്ഷികൾക്ക് തുല്യമായി വീതിച്ചു നൽകാനുള്ള 2010ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിലാണ് പരിഗണിച്ചത്. 40 ദിവസം നീണ്ട അന്തിമവാദത്തിന് ശേഷമാണ് വിധി വന്നത്.വിധി മാനിക്കുന്നുവെന്നും, റിവ്യൂ ഹര്‍ജി നല്‍കുമെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡും പ്രതികരിച്ചു. അയോധ്യതര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാം എന്നതാണ് വിധി. അതിന്റെ അവകാശം കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന് നല്‍കും. മുസ്ലിം പള്ളി നിര്‍മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് തര്‍ക്കഭൂമിക്ക് പുറത്ത് അഞ്ചേക്കര്‍ സർക്കാർ നൽകണം. തര്‍ക്കഭൂമിയില്‍ അവകാശം തെളിയിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനായില്ല. രാം ചബൂത്രയിലും സീത രസോയിലും ഹൈന്ദവപൂജനടത്തിയതിന് തെളിവുണ്ടെന്നു ചൂണ്ടിക്കാട്ടിയ കോടതി ആര്‍ക്കിയോളജിക്കല്‍ റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടി.