കേരളത്തിന്റെ പുതിയ ചീഫ് ജസ്റ്റിസായി എസ് മണികുമാർ .

Divya John

കൊച്ചി: കേരളത്തിന്റെ പുതിയ ചീഫ് ജസ്റ്റിസായി എസ്  മണികുമാറിനെ  നിയമിച്ചു. നിലവിൽ മദ്രാസ് ഹൈക്കോടതി ജഡ്ജിയാണ്. ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായിരുന്ന ഋഷികേശ് റോയി സുപ്രിം കോടതി ജസ്റ്റിസായതിനെ തുടർന്നാണ് പുതിയ നിയമനം. കേരളമടക്കം ഏഴ് ഹൈക്കടതികളിൽ പുതിയ ചീഫ് ജസ്റ്റിസുമരെ നിയമിക്കാൻ ഉത്തരവായി. 

 

കർണാടക ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് എൽ നാരായണ സ്വാമി ഹിമാചൽ ചീഫ് ജസ്റ്റിസായും മധ്യപ്രദേശ് ജസ്റ്റിസ് രവി ശങ്കർ ഝായെ ഹരിയാണ ചീഫ് ജസ്റ്റിസായും ബോംബെ ഹൈക്കോടതി ജസ്റ്റിസ് ഇന്ദ്രജിത്ത് മഹന്തിയെ രാജസ്ഥാൻ ചീഫ് ജസ്റ്റിസായും നിയമിച്ചു. മറ്റ് പുതിയ ചീഫ് ജസ്റ്റിസുമാർ: ജസ്റ്റിസ് അജയ് ലാംബ (ഗുവാഹാട്ടി ഹൈക്കോടതി), ജസ്റ്റിസ് അരൂപ് ഗോസ്വാമി (സിക്കിം), ജസ്റ്റിസ് ജെ കെ മഹേശ്വരി (ആന്ധ്രാ പ്രദേശ്).

Find Out More:

Related Articles: