ഉത്തരേന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ശക്തമായ മഴ
ഉത്തരേന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ഉത്തര്‍പ്രദേശില്‍ നാലു ദിവസമായി തുടരുന്ന കനത്തമഴയെ തുടര്‍ന്ന് 73 പേര്‍ മരിച്ചു. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഒട്ടു മിക്ക ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ബിഹാറിലെ പട്‌നയിലും മഴയ്ക് ശമനമില്ല. ജന ജീവിതം സ്തംഭിച്ചിരിക്കുകയാണ്. വെള്ളക്കെട്ടുണ്ടായത് മൂലം പല ഭാഗങ്ങളിലും വലിയ ഗതാഗതക്കുരുക്കിന് കാരണമായിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ മഴയെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ ഇന്ന് രാവിലെ റദ്ദാക്കി.*