മരടിലെ ഫ്ളാറ്റ് നിർമാതാക്കൾ സർക്കാർ പദ്ധതിയിലും
നിര്‍മ്മാണം നടത്തിയത് അനധികൃതമായി എന്ന ആരോപണത്തില്‍ പൊളിക്കല്‍ ഭീഷണി നേരിടുന്ന മരടിലെ ബഹുനില കെട്ടിടം നിര്‍മ്മിച്ച് വിവാദത്തിലായ ഫ്ളാറ്റ് നിര്‍മ്മാതാക്കാള്‍ സര്‍ക്കാര്‍ പദ്ധതിയിലും. പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കും അസംഘടിത മേഖലയിലെ വരുമാനം കുറഞ്ഞ വേതനക്കാര്‍ക്കും വേണ്ടി സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന ഫ്ളാറ്റ് സമുച്ചയ പദ്ധതി ഏല്‍പ്പിച്ചിരുന്നത് മരടില്‍ നിയമം ലംഘിച്ച ബില്‍ഡര്‍മാരായ ഹോളിഫെയ്ത്തിനെ തന്നെ എന്നതാണ് വാസ്തവംപെരുമ്പാവൂരിലെ അറയ്ക്കപ്പടിയില്‍ നിര്‍മ്മിക്കുന്ന 296 ഫ്ളാറ്റുകള്‍ വരുന്ന ജനനീ പദ്ധതി സര്‍ക്കാര്‍ ഏല്‍പ്പിച്ചത് ഹോളി ഫെയ്ത്തിനെ ആയിരുന്നു. ഇതിനായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത ഹോളി ഫെയ്ത്തിന് കൈമാറി. 2017 ല്‍ പണി തുടങ്ങിയ ഫ്ളാറ്റുകളുടെ നിര്‍മ്മാണം പക്ഷേ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ടോം ജോസ് പദ്ധതി ഡയറക്ടറായിരുന്ന കാലത്താണ് അനുമതി നല്‍കിയത്. മരടിലെ ഫ്ളാറ്റ് സമുച്ചയം പൊളിക്കാനുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ നഗരസഭാ ഉദ്യോഗസ്ഥരും കെട്ടിട നിര്‍മാതാക്കളും വളരെയധികം രീതിയിലാണ് ഇപ്പോൾ ഫ്ലാറ്റിലെ ഉടമകൾ പലതരത്തിലുള്ള സമരപരിപാടികൾ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല