ഫ്രാങ്കോയ്‌ക്കെതിരെ സാക്ഷിയായ കന്യാസ്ത്രി പുതിയ ആരോപണവുമായി രംഗത്ത്

VG Amal

ഫ്രാങ്കോ പ്രതിയായ പീഡനക്കേസില്‍ സാക്ഷിയായ കന്യാസ്ത്രി പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയും പതിനാലാം സാക്ഷിയുമായ കന്യാസ്ത്രീയാണ് മൊഴി നല്‍കിയിരിക്കുന്നത്.

 

 

  മഠത്തില്‍ വച്ച് ഫ്രാങ്കോ തന്നെ കടന്നു പിടിച്ചെന്നും വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നും കന്യാസ്ത്രീയുടെ സാക്ഷിമൊഴിയിലുണ്ട്. വീഡിയോ കോളില്‍ ശരീരഭാഗങ്ങള്‍ കാണിക്കാന്‍ ഫ്രാങ്കോ നിര്‍ബന്ധിച്ചിട്ടുണ്ടെന്നും കന്യാസ്ത്രി മൊഴി നല്‍കിയിട്ടുണ്ട്.ഫ്രാങ്കോയുടെ സ്വാധീനം ഭയന്നാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തി.

 

 

   ബിഹാറില്‍ ജോലി ചെയ്യുകയായിരുന്ന കന്യാസ്ത്രീ കേരളത്തിലെ ഒരു മഠത്തിലെത്തിയപ്പോഴായിരുന്നു ഫ്രാങ്കോ അപമര്യാദയായി പെരുമാറിയത് എന്നാണ് മൊഴി. നിലവിലുള്ള ബലാത്സംഗ കേസിലെ കുറ്റപത്രത്തില്‍ കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ പ്രത്യേക പരാതിയായി നല്‍കിയിട്ടില്ല.

 

 

   അതുകൊണ്ട്‌ തന്നെ ഇക്കാര്യത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുമില്ല. മാത്രമല്ല കഴഞ്ഞയിടക്ക് കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ നിന്ന്,തന്നെ  ഒഴിവാക്കണമെന്നാവശ്യപ്പെട്ട്  ഫ്രാങ്കോ മുളയ്ക്കൽ രംഗത്ത് എത്തിയിരുന്നു.

 

 

   കേസുമായി യാതൊരു പങ്കില്ലെന്നാണ് കേസിലെ ഏക പ്രതി കൂടിയായ ബിഷപ്പിന്റെ അന്നത്തെ വാദം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് കാട്ടി ദേശീയ വനിതാ  കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനും കന്യാസ്ത്രീ പരാതി നല്‍കിയിട്ടുണ്ടായിരുന്നു.

 

 

   അനുയായികളിലൂടെ യൂട്യൂബ് ചാനലുകളുണ്ടാക്കി ഫ്രാങ്കോ മുളക്കല്‍ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും  ചെയ്യുന്നുവെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. ഇതിനിടയിലാണ് സാലിഷിയായ കന്യാസ്ത്രീയുടെ പുതിയ ലൈംഗീക  ആരോപണം.

 

Find Out More:

Related Articles: