ഗ്രാമീണ റോഡുകളുടെ നിർമാണം വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി!

frame ഗ്രാമീണ റോഡുകളുടെ നിർമാണം വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി!

Divya John
 ഗ്രാമീണ റോഡുകളുടെ നിർമാണം വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി! തൈക്കാട് അതിഥി മന്ദിരത്തിൽ രണ്ട് ദിവസമായി ചേരുന്ന ജില്ലാ കളക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനം ഇക്കൊല്ലം അതിദാരിദ്ര്യ മുക്തമാകുമെന്നും അതിനുള്ള പ്രവർത്തനങ്ങളും പദ്ധതികളും എല്ലാ ജില്ലകളിലും കാര്യക്ഷമമായി നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഹരിത അയൽക്കൂട്ടം 55 ശതമാനവും ഹരിത വിദ്യാലയം 51 ശതമാനവുമായി കൂടിയിട്ടുണ്ട്. ഹരിത ഓഫീസുകൾ, ഹരിത ടൗണുകൾ തുടങ്ങിയ ആശയങ്ങൾ പ്രവർത്തികമാക്കി ജില്ലകളെ പ്രകൃതിസൗഹൃദമാക്കണം. മാലിന്യമുക്ത പരിപാടികളിൽ സ്കൂളുകളെ കൂടുതലായി ഉൾപ്പെടുത്തി ബോധവൽക്കരണം നടപ്പിലാക്കണം.മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിൽ സംസ്ഥാനം നല്ല പുരോഗതി നേടിയിട്ടുണ്ട്. ഇത് പൂർണ്ണതയിലെത്തിക്കാൻ ജില്ലാ കളക്ടർമാർ നേതൃപരമായ പങ്ക് വഹിക്കണം. ജനുവരിയിൽ തുടങ്ങിയ വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിനിന് ജനപങ്കാളിത്തം ഉറപ്പാക്കണം.






സംസ്ഥാനത്ത് ക്രമസമാധാന നില ഭദ്രമാണ്. എന്നാൽ ശാന്തമായ നില അസ്വസ്ഥമാക്കാൻ ശ്രമിക്കുന്ന ചില ശക്തികൾ ഉണ്ട്. വർഗീയ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചു മുന്നോട്ട് പോകും. വർഗീയ അസ്വാസ്ഥ്യങ്ങൾ ഇല്ലാത്ത നാടാണ് നമ്മുടേത്. എന്ന് നമുക്ക് പേരുണ്ട്. അത് വർഗീയ സംഘടനകൾ ഇല്ലാത്തതുകൊണ്ടല്ല. മറ്റിടങ്ങളിൽ കിട്ടുന്ന പരിലാളന അവർക്ക് ഇവിടെ കിട്ടാത്തതുകൊണ്ടാണ്. തുടർന്നും അത് കിട്ടില്ലെന്ന് ഉറപ്പു വരുത്തണം. ജില്ലാ പോലീസ് സൂപ്രണ്ടും കലക്ടറും ഉൾപ്പെട്ട സമിതി കൃത്യമായ ഇടവേളകളിൽ യോഗം ചേർന്ന് ക്രമസമാധാനനില വിലയിരുത്തി നടപടി എടുക്കണം. സുതാര്യതയ്ക്ക് വലിയ പ്രാധാന്യം സർക്കാർ നൽകുന്നുണ്ടെന്നും അഴിമതി തടയാൻ ശക്തമായ നടപടി കൈക്കൊളളണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സാന്ത്വന പരിചരണ രംഗത്ത് നല്ല ശ്രദ്ധ പുലർത്തണം. അവശതയുള്ളവർക്കായി ജില്ലകളിൽ പ്രത്യേക പദ്ധതികളും സന്നദ്ധ സേവകരുടെ പ്രവർത്തനങ്ങളും കൂടുതൽ ഉറപ്പാക്കണം.






 വിവിധ സന്നദ്ധ സംഘടനകൾക്ക് തദ്ദേശസ്വയംഭരണ തലത്തിൽ രജിസ്ട്രേഷൻ നടപ്പിലാക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. ഗ്രാമീണ റോഡുകളുടെ നിർമാണ പ്രവർത്തങ്ങൾ വേഗത്തിലാക്കണം.ലഹരി വിരുദ്ധ പ്രവർത്തനങ്ങളും ബോധവൽക്കരണവും വ്യാപകമാക്കണം. ലഹരിയുടെ ആപത്തുകൾ കൂടിവരുന്നുണ്ട്. ചില കുടുംബങ്ങളിൽ അനുഭവിക്കുന്ന പ്രയാസം വളരെ വലുതാണ. അവർ അത് പുറത്ത് പറയുന്നില്ലെന്ന് മാത്രം. എക്സൈസ്, പോലീസ് തുടങ്ങിയ വകുപ്പുകൾ ലഹരിക്കെതിരെ പ്രവർത്തനസജ്ജരാണ്. എന്നാലും ലഹരി മാഫിയകൾക്കെതിരെ വിവിധ തലത്തിൽ വിദ്യാർത്ഥികളെ ഉപയോഗിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.സംസ്ഥാനത്ത് ഹരിത അയൽക്കൂട്ടം 55 ശതമാനവും ഹരിത വിദ്യാലയം 51 ശതമാനവുമായി കൂടിയിട്ടുണ്ട്.





 ഹരിത ഓഫീസുകൾ, ഹരിത ടൗണുകൾ തുടങ്ങിയ ആശയങ്ങൾ പ്രവർത്തികമാക്കി ജില്ലകളെ പ്രകൃതിസൗഹൃദമാക്കണം. മാലിന്യമുക്ത പരിപാടികളിൽ സ്കൂളുകളെ കൂടുതലായി ഉൾപ്പെടുത്തി ബോധവൽക്കരണം നടപ്പിലാക്കണം.മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിൽ സംസ്ഥാനം നല്ല പുരോഗതി നേടിയിട്ടുണ്ട്. ഇത് പൂർണ്ണതയിലെത്തിക്കാൻ ജില്ലാ കളക്ടർമാർ നേതൃപരമായ പങ്ക് വഹിക്കണം. ജനുവരിയിൽ തുടങ്ങിയ വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിനിന് ജനപങ്കാളിത്തം ഉറപ്പാക്കണം.
വീട് നിർമ്മിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിന് മനസോടിത്തിരി മണ്ണ് പദ്ധതി വിവിധ ജില്ലകളിൽ കാര്യക്ഷമമാക്കണം. സർക്കാരിൻറെ വിവിധ ക്യാമ്പയിനുകൾ മികച്ച രീതിയിൽ നടക്കുന്നുണ്ട്. ഇവ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ജില്ലകളിൽ കൃത്യമായ സംവിധാനമുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Find Out More:

Related Articles: