കേരളം മിനി പാകിസ്താൻ; രൂക്ഷ വിമർശനവുമായി നിതീഷ് റാണെ!

Divya John
 കേരളം മിനി പാകിസ്താൻ; രൂക്ഷ വിമർശനവുമായി നിതീഷ് റാണെ! എല്ലാ തീവ്രവാദികളും അവർക്ക് വോട്ട് ചെയ്യുന്നുവെന്നും നിതീഷ് റാണെ അധിക്ഷേപിച്ചു. പൂനെയിലെ പുരന്ദൻ താലൂക്കിൽ നടന്ന റാലിയിൽ സംസാരിക്കവെയാണ് ഫിഷറീസ് വകുപ്പ് മന്ത്രിയുടെ അധിക്ഷേപം. മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. കേന്ദമന്ത്രി നാരായൺ റാണെയുടെ മകനാണ് നിതീഷ് റാണെ. കേരളം മിനി പാകിസ്താനാണെന്ന് മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതീഷ് റാണെ. കേരളം മിനി പാകിസ്താനായതുകൊണ്ടാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിജയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ലക്ഷം വോട്ടിന് മാത്രം വിജയിച്ചതിനാൽ പ്രിയങ്ക ഗാന്ധിയുടെ വിജയം ദഹിക്കാതെ ബിജെപി നേതാക്കൾ ആശങ്കയിലാണെന്ന് ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് ആനന്ദ് ദുബെ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. നിതീഷ് റാണെയുടെ നിർഭാഗ്യകരമായ പ്രസ്താവനയാണിത്.



കേരളം ഇന്ത്യയുടെ ഭാഗമാണ്. നമ്മുടെ ആളുകളും അവിടെ താമസിക്കുന്നുണ്ടെന്നും ആനന്ദ് ദുബെ ചൂണ്ടിക്കാട്ടി. നിതീഷ് റാണെ മഹാരാഷ്ട്ര മന്ത്രിസഭയിൽ തുടരണോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും തീരുമാനിക്കണമെന്നും റാണെയുടെ പണി ഇതുമാത്രമാണെന്നും കോൺഗ്രസ് വക്താവ് അതുൽ ലോന്ധെ പറഞ്ഞു.12,000 ഹിന്ദു സ്ത്രീകളെ ഇസ്ലാം, ക്രിസ്ത്യൻ മതങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്നത് തടഞ്ഞ് അവരെ സഹായിച്ച ഒരാൾ തന്നോടൊപ്പം ഉണ്ടായിരുന്നു. രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും കുറിച്ച് താൻ പറഞ്ഞത് വയനാട് മണ്ഡലത്തിലെ ആരോടെങ്കിലും ചോദിക്കൂ. അവരെ പിന്തുണയ്ക്കുന്ന ആളുകൾ ആരാണെന്ന് അറിയാമെന്നും നിതീഷ് റാണെ പറഞ്ഞു. അതേസമയം പ്രതിപക്ഷ വിമർശനത്തിന് പിന്നാലെ വിചിത്ര വിശദീകരണവുമായി നിതീഷ് റാണെ രംഗത്തെത്തി. കേരളത്തിലെ സാഹചര്യം പാകിസ്താനുമായി താരതമ്യം ചെയ്യുകയാണ് ചെയ്തതെന്ന് റാണെ പറഞ്ഞു.




കേരളം ഇന്ത്യയുടെ ഭാഗമാണ്. പക്ഷേ, ഹിന്ദുക്കളുടെ ജനസംഖ്യ കുറയുന്നത് എല്ലാവരും ആശങ്കപ്പെടേണ്ട കാര്യമാണ്. ഹിന്ദുക്കളെ മുസ്ലീങ്ങളായും ക്രിസ്ത്യാനികളായും മതപരിവർത്തനം ചെയ്യുന്നത് ദൈനംദിന കാര്യമായി മാറിയിരിക്കുന്നുവെന്നും നിതീഷ് റാണെ ആരോപിച്ചു. കേരളത്തിൽ ലൗ ജിഹാദ് കേസുകൾ വർധിച്ചുവരികയാണെന്നും നിതീഷ് റാണെ ആരോപണം തുടർന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ലക്ഷം വോട്ടിന് മാത്രം വിജയിച്ചതിനാൽ പ്രിയങ്ക ഗാന്ധിയുടെ വിജയം ദഹിക്കാതെ ബിജെപി നേതാക്കൾ ആശങ്കയിലാണെന്ന് ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് ആനന്ദ് ദുബെ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. നിതീഷ് റാണെയുടെ നിർഭാഗ്യകരമായ പ്രസ്താവനയാണിത്. കേരളം ഇന്ത്യയുടെ ഭാഗമാണ്. 



നമ്മുടെ ആളുകളും അവിടെ താമസിക്കുന്നുണ്ടെന്നും ആനന്ദ് ദുബെ ചൂണ്ടിക്കാട്ടി. നിതീഷ് റാണെ മഹാരാഷ്ട്ര മന്ത്രിസഭയിൽ തുടരണോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും തീരുമാനിക്കണമെന്നും റാണെയുടെ പണി ഇതുമാത്രമാണെന്നും കോൺഗ്രസ് വക്താവ് അതുൽ ലോന്ധെ പറഞ്ഞു."കേരളം മിനി പാകിസ്ഥാൻ ആണ് അതുകൊണ്ടാണ് രാഹുൽ ഗാന്ധിയും സഹോദരിയും അവിടെ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നത്. എല്ലാ തീവ്രവാദികളും അവർക്ക് വോട്ട് ചെയ്യുന്നു. ഇതാണ് സത്യം, നിങ്ങൾക്ക് ചോദിക്കാം. തീവ്രവാദികളെ ഒപ്പംകൂട്ടി അവർ എംപിമാരായി"- നിതീഷ് റാണെ പറഞ്ഞു. മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്ട്രയിലെ പ്രതിപക്ഷമായ മഹാവികാസ് അഘാഡി നേതാക്കൾ രംഗത്തെത്തി.

Find Out More:

Related Articles: